യൂട്യൂബില്‍ ഏറെ സജീവമായിരുന്ന മാര്‍ക്കിപ്ലയര്‍ അഥവാ മാര്‍ക്ക് എഡ്വേര്‍ഡ് ഫിഷ്ബാച്ച് ഇപ്പോള്‍ ‘ഒണ്‍ലി ഫാന്‍സ്’ അക്കൗണ്ടിലാണ്ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒണ്‍ലി ഫാന്സില് മാര്‍ക്കിപ്ലയര്‍ തന്റെ നഗ്നചിത്രങ്ങള്‍ പങ്കുവെച്ചതോടെ ആരാധകരുടെ തള്ളിക്കയറ്റമാണ് കാണാനായത്.
‘ഇന്നാണ് ആ ദിവസം. എന്റെ ഒണ്‍ലി ഫാന്‍സ് അക്കൗണ്ട് ഇപ്പോള്‍ ആക്ടീവ് ആയിക്കഴിഞ്ഞു. വാഗ്ദാനം ചെയ്തതുപോലെ, ഇപ്പോള്‍ അത് സാധ്യമായിരിക്കുകയാണ്”. മാര്‍ക്കിപ്ലയര്‍ പറഞ്ഞു.
‘മൂന്ന് നഗ്നചിത്രങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ ആദ്യത്തെ ചിത്രം ഇപ്പോള്‍ നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്. ഇതില്‍ നിന്നുള്ള വരുമാനം എല്ലാം ചാരിറ്റിക്ക് നല്‍കും,’ മാര്‍ക്കിപ്ലയര്‍ ഒരു വീഡിയോയില്‍ പറഞ്ഞു. സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനും വേള്‍ഡ് ഫുഡ് പ്രോഗ്രാമിനുമായി തുക നല്‍കുമെന്നാണ് മര്ക്കിപ്ലെയര് പറഞ്ഞത്.
ആരാധകര്‍ക്ക് മാര്ക്കിപ്ലയറിന്റെ നഗ്ന ചിത്രങ്ങള്‍ ആക്സസ് ചെയ്യാനും വാങ്ങാനു സാധിച്ചുവെന്നാണ് ഡെക്സെര്‍ട്ടോ റിപ്പോര്‍ട്ട് ചെയ്തത്. യൂട്യൂബറുടെ നഗ്നചിത്രങ്ങള്‍ ട്വിറ്ററില്‍ ചോര്‍ന്നതായും അഭ്യൂഹങ്ങളുണ്ട്.
…really guys? pic.twitter.com/74XVt7jAUB
— Mark (@markiplier) December 9, 2022
യൂട്യൂബില്‍ 33.8 ദശലക്ഷം സബ്സ്ക്രൈബര്‍മാരുള്ള മാര്ക്കിപ്ലെയര് ചാരിറ്റി ആവശ്യങ്ങള്‍ക്കായി അഡള്‍ട്ട് വെബ്സൈറ്റില്‍ ഒരു അക്കൗണ്ട് ആരംഭിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ച് സോക്സുകള്‍ ഓണ്‍ലൈന്‍ വഴി വിറ്റ് വരുമാനം നേടുന്ന യുവതിയെക്കുറിച്ചും നേരത്തെ വാര്‍ത്ത വന്നിരുന്നു.
ഇംഗ്ലണ്ട് സ്വദേശിയായ ബില്‍ ജോ ഗ്രേ എന്ന യുവതിയാണ് ഇത്തരത്തില്‍ സോക്സുകള്‍ വില്‍ക്കുന്നത്. ഇതുവഴി ഗ്രേ പ്രതിമാസം നേടുന്നത് ഒന്നര ലക്ഷം രൂപയാണ്. ജോഡിക്ക് 900 രൂപ മുതല്‍ 2000 രൂപ വരെയാണ് ബില്‍ വാങ്ങുന്നത്.
every side of twitter running to onlyfans after seeing markiplier trending pic.twitter.com/DxcvuI6ipt
— ash 🏹🇵🇷 ofmd s2 spoilers 🎄 (@ashspeaks) December 9, 2022
ഗ്രേയുടെ അഭിപ്രായത്തില്‍ ഇതിന് വലിയ മാര്‍ക്കറ്റ് ഉണ്ട്. ഇത്തരം സോക്സുകള്‍ വാങ്ങാന്‍ ആളുമുണ്ട്. ഒണ്‍ലി ഫാന്‍സ് എന്ന വെബ്സൈറ്റിലേക്ക് പലരില്‍ നിന്നും കൂടുതല്‍ മെസേജുകള്‍ എത്തുന്നതു വരെ ഗ്രേ പോലും ഇത്തരമൊരു സാധ്യതയെക്കുറിച്ച് മനസിലാക്കിയിരുന്നില്ല. തന്റെ പ്രതിശ്രുത പങ്കാളിക്കൊപ്പമാണ് യുവതി ഒണ്‍ലി ഫാന്‍സ് പേജ് ആരംഭിച്ചത്. ഈ പേജിലൂടെയാണ് ഉപയോഗിച്ച സോക്സുകള്‍, ജിം ടോപ്പുകള്‍, ബോക്സറുകള്‍ തുടങ്ങിയവയെല്ലാം വില്പനക്കാന് ആരംഭിച്ചത്.
സോക്സുകള്‍ വില്പനക്ക് വെയ്ക്കുന്നതിനു മുന്‍പ് ചിലപ്പോള്‍ ഗ്രേ തന്നെ അവ ധരിക്കാറുണ്ട്. ‘കൂടുതല്‍ വിയര്‍ക്കുകയും കൂടുതല്‍ ദുര്‍ഗന്ധം വമിക്കുകയും ചെയ്താല്‍ അത്രയും നല്ലത് എന്നാണ് ഗ്രേ പറയുന്നത്. താന്‍ പലപ്പോഴും ഈ സോക്സുകള്‍ ധരിച്ച് ഓടുകയും പിന്നീട് ഒരു സിപ്പ് ലോക്ക് ബാഗില്‍ ഇടുകയും ചെയ്യുമെന്നും ഗ്രേ കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ ഉപയോഗിച്ച സോക്സിനൊപ്പം ശരീരത്തില്‍ നിന്നുള്ള ദ്രവങ്ങള്ക്കും ആവശ്യക്കാരുണ്ട്. ഇത്തരം സോക്സുകള്‍ക്ക് പണം അല്പം കൂടുതലാണ്.
തന്റെ ഭൂരിഭാഗം ക്ലൈന്റുകളും എല്‍ജിബിറ്റിക്യൂ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരാണെന്നും ഗ്രേ പറയുന്നു. തന്റെ സംരംഭത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നത് അവരാണെന്നും പകരം വെബ്സൈറ്റില്‍ അവര്‍ക്കായി ചില കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നും ഗ്രേ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.