HOME » NEWS » Buzz » YOUTUBER RYAN TRAHAN SPENDS 24 HOURS STRAIGHT IN WORLD SMALLEST AIRBNB

Viral Video | 25 സ്ക്വയർ ഫീറ്റിനുള്ളിൽ സ്റ്റവും ടോയിലറ്റും; ലോകത്തിലെ ഏറ്റവും ചെറിയ വീട്ടിൽ താമസം; വൈറലായി യു ട്യൂബറുടെ വീഡിയോ

ഏതായാലും ട്രഹാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇത് വേറെ ലെവൽ ആണെന്നാണ് ട്രഹാന്റെ ആരാധകർ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്.

News18 Malayalam | news18
Updated: January 10, 2021, 6:41 PM IST
Viral Video | 25 സ്ക്വയർ ഫീറ്റിനുള്ളിൽ സ്റ്റവും ടോയിലറ്റും; ലോകത്തിലെ ഏറ്റവും ചെറിയ വീട്ടിൽ താമസം; വൈറലായി യു ട്യൂബറുടെ വീഡിയോ
world smallest house
  • News18
  • Last Updated: January 10, 2021, 6:41 PM IST
  • Share this:
ബോസ്റ്റൺ: ലോകത്തിലെ ഏറ്റവും ചെറിയ മുറിയിൽ താമസിച്ചതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് യു ട്യൂബറായ റയാൻ ട്രഹാൻ. 24 മണിക്കൂർ നേരമാണ് അത്രമാത്രം ചെറുതായ ഒരു ചെറിയ മുറിയിൽ ട്രഹാൻ കഴിച്ചു കൂട്ടിയത്. ഇടയ്ക്ക് രണ്ടു കൂട്ടുകാർ എത്തുകയും അവർക്കൊപ്പം ഇതിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട് ട്രഹാൻ. 24 മണിക്കൂർ നേരം എങ്ങനെയാണ് ഈ ചെറിയ മുറിയിൽ കഴിഞ്ഞതെന്ന് 10 മിനിറ്റുള്ള വീഡിയോയിൽ വ്യക്തമാക്കുകയാണ് ട്രഹാൻ.

റയാൻ ട്രഹാൻ താമസിച്ചത് എവിടെയാണെന്ന് അറിയാം

ആരാധകരെ തന്റെ വീഡിയോയിൽ അഭിസംബോധന ചെയ്തതിനു ശേഷം 24 മണിക്കൂർ നേരം ലോകത്തിലെ ഏറ്റവും ചെറിയ മുറിയിൽ കഴിയാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇദ്ദേഹം. 25 സ്ക്വയർ ഫീറ്റ് മാത്രമുള്ള ഈ മുറിക്കുള്ളിൽ ഒരു സ്റ്റവ്, ടോയിലറ്റ്, ചെറിയ ജനലുകൾ എന്നിവയുമുണ്ട്.
Youtube Video

'അക്ഷരാർത്ഥത്തിൽ ഇത് ലോകത്തിലെ ഏറ്റവും ചെറിയ വീടാണ്. ഈ വീടിനുള്ളിൽ 24 മണിക്കൂർ നേരം ഞാൻ ചെലവഴിക്കും. എന്തൊക്കെയാണ് ഈ വീടിനെ ലോകത്തിലെ ഏറ്റവും ചെറിയ വീടാക്കി മാറ്റുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? ഇതിന് ആകെയുള്ള വിസ്തീർണം 25 സ്ക്വയർ ഫീറ്റ് ആണ്. വെള്ളം, ജനലുകൾ, സ്റ്റവ്, ടോയിലറ്റ് എന്നിവയുമുണ്ട്.' - റയാൻ ട്രഹാൻ വീഡിയോയിൽ പറയുന്നു.

ഈ കൊച്ചുമുറിയിലേക്ക് താമസം മാറുന്നതിന് മുമ്പ് ഇതുണ്ടാക്കിയ ആളായ ജെഫിനെയും ട്രഹാൻ കാണുന്നുണ്ട്. കൊച്ചുമുറിയിൽ താമസം തുടങ്ങിയതിനു ശേഷം പിസ ഓർഡർ ചെയ്യുകയും കൂട്ടുകാർക്കൊപ്പം അത് കഴിക്കുകയും ചെയ്യുന്നുണ്ട് ട്രഹാൻ. ലോകത്തിലെ ഏറ്റവും ചെറിയ വീട്ടിൽ 24 മണിക്കൂർ കഴിഞ്ഞെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് ട്രഹാൻ ഈ വീഡിയോ പങ്കുവയ്ക്കുന്നത്.
You may also like:ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു [NEWS]പിജെ ജോസഫിന്‍റെ പിന്‍ഗാമിയാവാന്‍ അപു ജോണ്‍ ജോസഫ്; ഇത്തവണ തിരുവമ്പാടിയില്‍ മത്സരിക്കും [NEWS]NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ [NEWS] ഏതായാലും ട്രഹാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇത് വേറെ ലെവൽ ആണെന്നാണ് ട്രഹാന്റെ ആരാധകർ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്.
Published by: Joys Joy
First published: January 10, 2021, 6:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories