നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വ്ലോഗർ ദമ്പതിമാര്‍ക്ക്‌ 'ലോട്ടറി' അടിച്ചു; കണ്ടെത്തിയത് 73 ലക്ഷം രൂപയുടെ വീഡിയോ ഗെയിം പകർപ്പുകൾ

  വ്ലോഗർ ദമ്പതിമാര്‍ക്ക്‌ 'ലോട്ടറി' അടിച്ചു; കണ്ടെത്തിയത് 73 ലക്ഷം രൂപയുടെ വീഡിയോ ഗെയിം പകർപ്പുകൾ

  ഗെയിം പ്രേമികളുടെ മനസ്സില്‍ വലിയ സ്ഥാനം വഹിക്കുന്ന ഈ പഴയകാല വീഡിയോ ഗെയിമുകള്‍ക്ക് വലിയ വിപണി മൂല്യവും ഉണ്ട്

  • Share this:
   ‘ചീപ്പ് ഫൈന്‍ഡ്‌സ് ഗോള്‍ഡ് മൈന്‍സ്’ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ദമ്പതികള്‍ക്ക് അടുത്തയിടെ ഒരു ലോട്ടറി കിട്ടി. 73 ലക്ഷം രൂപ വില മതിയ്ക്കുന്ന പഴയകാല വീഡിയോ ഗെയിമുകളുടെ ശേഖരമാണ് ഇരുവർക്കും ചേർന്ന് ലഭിച്ചത്. അമേരിക്കയിലെ ഒരു ഉപേക്ഷിച്ച് കിടന്ന വീട്ടില്‍ നിന്നാണ് അവര്‍ക്കത് ലഭിച്ചത്.

   ഐമീ-കോര്‍ബിന്‍ ദമ്പതികളാണ് ചീപ്പ് ഫൈന്‍ഡ്‌സ് ഗോള്‍ഡ് മൈന്‍സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമസ്ഥര്‍. ഇവര്‍ കണ്ടെത്തിയ ശേഖരത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ദി ലെജന്റ് ഓഫ് സെല്‍ഡ വിന്‍ഡ് വേക്കര്‍, തുടങ്ങി 2006ല്‍ പ്രസിദ്ധീകരിച്ച വിവാ പിനാറ്റ വരെ നിരവധി വീഡിയോ ഗെയിമുകളുടെ ഫാക്ടറി ഒപ്പു പതിച്ച പകർപ്പുകള്‍ ഉണ്ടായിരുന്നു.

   15–20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവയൊക്കെ പുറത്തിറങ്ങിയത്. ഗെയിം പ്രേമികളുടെ മനസ്സില്‍ വലിയ സ്ഥാനം വഹിക്കുന്ന ഈ പഴയകാല വീഡിയോ ഗെയിമുകള്‍ക്ക് വലിയ വിപണി മൂല്യവും ഉണ്ട്.ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ നിന്നും ഗെയിമുകള്‍ കണ്ടെടുക്കുന്ന 3 വീഡിയോകള്‍, ചീപ്പ് ഫൈന്‍ഡ്‌സ് ഗോള്‍ഡ് മൈന്‍സ് എന്ന യൂട്യൂബ് ചാനലില്‍ ഇവര്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

   73 ലക്ഷം രൂപയ്ക്കാണ് ഗെയിമിന്റെ പകർപ്പുകള്‍ വിറ്റു പോയത്. ഈ വീട്ടില്‍ കയറാന്‍ 29,400 രൂപയാണ് ഐമീ-കോര്‍ബിന്‍ ദമ്പതികള്‍ ചെലവഴിച്ചത്. മറ്റ് റീസെല്ലുമാരുമായി നിധി പങ്കു വെച്ച വഴിയിൽ ഒരു 14.6 ലക്ഷം രൂപ വിഭജിച്ച് പോയിട്ടുണ്ട്.

   രണ്ടാം തര സാധനങ്ങള്‍ ലഭിക്കുന്ന യാഡ് സേലുകളില്‍ നിന്നും, ത്രിഫ്റ്റ് സ്റ്റോറുകളില്‍ നിന്നും, അങ്ങനെയുള്ള മറ്റ് സ്ഥലങ്ങളില്‍ നിന്നും, ശേഖരിക്കുന്ന വസ്തുക്കള്‍ ഐമിയും കോര്‍ബിനും മറിച്ചു വില്‍ക്കാറുണ്ട്. അങ്ങനെയാണ് ഒരു ഗെയിം സമാഹര്‍ത്താവിന്റെ ഉപേക്ഷിക്കപ്പെട്ട വീടിനെക്കുറിച്ചുള്ള സന്ദേശം ലഭിച്ചയുടനെ ഐമിയും കോര്‍ബിനും തങ്ങളെ തേടി അവിടെ കാത്തിരിക്കുന്നത് എന്തെന്ന് അറിയാന്‍ യാത്ര തിരിച്ചത്.

   ദമ്പതികൾ അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ, അവർ പ്രാണിക്കൂട്ടങ്ങളിലൂടെയും, പുഴുക്കൾക്കിടയിലും, അഴുകി കൊണ്ടിരിക്കുന്ന അവശിഷ്ടങ്ങൾക്കിടയിലും  ഗെയിമുകൾക്കായി വൻ തിരച്ചിലുകൾ നടത്തുന്നത് കാണാം. അങ്ങനെ തേടി നടക്കുമ്പോഴാണ് 20 വർഷങ്ങളായി അടച്ചിട്ട ഒരു മുറിയിൽ നിന്നും 2000-ങ്ങളിലെ നിരവധി വീഡിയോ ഗെയിമുകളുടെ ഫാക്ടറി ഒപ്പു പതിപ്പിച്ച പകർപ്പുകൾ അവർ കണ്ടെത്തിയത്.

   ഗെയിം വേട്ടയ്ക്കിടെ, ദമ്പതികൾ മറ്റ് വസ്തുക്കളുടെ കൂമ്പാരങ്ങളിൽ മൂടിക്കിടന്ന മുദ്രയിട്ട ഗെയിമിന്റെ പകർപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഏകദേശം 34,700 രൂപയ്ക്ക് ദമ്പതികൾ വാങ്ങിയ ഗെയിമുകളുടെ കൂമ്പാരത്തിനായി വീടിന്റെ ഉടമയും തിരച്ചിൽ നടത്തിയിരുന്നു.

   തന്റെ പ്രിയപ്പെട്ട ആരെയോ നഷ്ടമായ ഒരാളുടെ വീടായിരുന്നു ഇതെന്ന് ഐമി പറയുന്നു. തന്റെയാ നഷ്ടത്തിന് ശേഷം അയാള്‍ ആ വീടിന്റെ അറ്റകുറ്റപ്പണികളില്‍ അശ്രദ്ധനാകുകയും വീഡിയോ ഗെയിമുകള്‍ ശേഖരിക്കാന്‍ തുടങ്ങുകയും ചെയ്തു. 2019ല്‍ അയാള്‍ തന്റെ മരുമകളായ സ്‌റ്റെഫാനിയുടെ സഹായത്തോടെ അവിടെ നിന്നും പുറത്തു പോയി. ചില നല്ല ആളുകള്‍ക്ക് നല്ല കാര്യങ്ങള്‍ കിട്ടിയതിലുള്ള തന്റെ സന്തോഷം ഒരു വീഡിയോയിലൂടെ സ്‌റ്റെഫാനി അറിയിക്കുകയും ചെയ്തു.
   Published by:Karthika M
   First published:
   )}