യൂട്യൂബുകാരുടെ പ്രിയപ്പെട്ട 'ഷെഫ് മുത്തശ്ശൻ' അന്തരിച്ചു ; നാവിൽ രുചിയൂറും വിഭവങ്ങള്‍ വിളമ്പാൻ നാരായണ റെഡ്ഡി ഇനിയില്ല

2017ൽ ആരംഭിച്ച 'ഗ്രാൻഡ് പാ കിച്ചൺ' എന്ന യൂട്യൂബ് ചാനലിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരുണ്ട്.

News18 Malayalam | news18-malayalam
Updated: October 31, 2019, 1:38 PM IST
യൂട്യൂബുകാരുടെ പ്രിയപ്പെട്ട 'ഷെഫ് മുത്തശ്ശൻ' അന്തരിച്ചു ; നാവിൽ രുചിയൂറും വിഭവങ്ങള്‍ വിളമ്പാൻ നാരായണ റെഡ്ഡി ഇനിയില്ല
narayana reddy
  • Share this:
യൂട്യൂബുകാരുടെ പ്രിയപ്പെട്ട ഷെഫ് മുത്തശ്ശൻ നാരായണ റെഡ്ഡി അന്തരിച്ചു. 'ഗ്രാൻഡ്പാ കിച്ചൺ' എന്ന യൂട്യൂബ് ചാനലിലൂടെ ഭക്ഷണപ്രിയരുടെ മനംകവർന്നയാളാണ് തെലങ്കാന സ്വദേശിയായ നാരായണ റെഡ്ഡി. ഒക്ടോബർ 27നാണ് അദ്ദേഹം അന്തരിച്ചത്. ആറ് കോടിയോളം സബ്സ്ക്രൈബർമാരുള്ള അദ്ദേഹത്തിന്റെ ചാനലിൽ തന്നെയാണ് ഇക്കാര്യം സ്ഥിരികരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് വീഡിയോ പങ്കുവെച്ചത്.

2017ൽ ആരംഭിച്ച 'ഗ്രാൻഡ് പാ കിച്ചൺ' എന്ന യൂട്യൂബ് ചാനലിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകരുണ്ട്. വലിയൊരളവിൽ ഭക്ഷണമുണ്ടാക്കിയ ശേഷം അത് നാട്ടിലെ അനാഥാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുകയാണ് പതിവ്.

also read:കുട്ടികൾക്ക് മുട്ട ആഹാരമായി നൽകിയാൽ നരഭോജികളാകും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി. നേതാവ്

'ലവിംഗ്, കെയറിംഗ്, ഷെയറിംഗ് ദിസ് ഈസ് മൈ ഫാമിലി' എന്ന വാചകത്തോടെയാണ് ഗ്രാൻറ്പാ കുക്കിംഗ് ആരംഭിക്കുന്നത്. പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയുടെ ശാന്തമായ പശ്ചാത്തലത്തിലാണ് പാചകം. പാചകത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് ആരാധകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്. നാടൻ ഭക്ഷണങ്ങൾ മുതൽ സാധാരണക്കാരന് സ്വപ്നം കാണാൻ പോലും കഴിയാത്ത കെഎഫ്സി, അമേരിക്കൻ ലസാഗ്ന എന്നിവ ഉള്‍പ്പെടെ അദ്ദേഹം കുറഞ്ഞ ചെലവിൽ തന്നെ ഉണ്ടാക്കാറുണ്ട്.

സെപ്തംബർ 20നാണ് അദ്ദേഹം തന്റെ അവസാന കുക്കിംഗ് വീഡിയോ ചാനലിൽ പങ്കുവെച്ചത്. ക്രിസ്പി പൊട്ടറ്റോ ഫിംഗർ റെസിപ്പിയായിരുന്നു ഇത്. ഇതിനു പിന്നാലെ ആരോഗ്യം മോശമായതിനെ തുടർന്ന് ഇതിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച അവസാനമായി അദ്ദേഹം ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് റെസിപ്പിയുമായിട്ടായിരുന്നില്ല. പകരം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ആരാധകരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ നിരവധി ആരാധകരാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശനെയും മുത്തശ്ശന്‍ പങ്കുവെക്കുന്ന വിഭവങ്ങളെയും മിസ് ചെയ്യും എന്നാണ് ആരാധകർ അറിയിച്ചിരിക്കുന്നത്.
First published: October 31, 2019, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading