ഇന്റർഫേസ് /വാർത്ത /Buzz / ഇത് 'കീലേരി ചഹല്‍' ; കൂട്ടുകാരനെ മലയാളം പഠിപ്പിച്ച് സഞ്ജു സാംസണും; വൈറലായി ക്രിക്കറ്റ് താരങ്ങളുടെ റീല്‍സ്

ഇത് 'കീലേരി ചഹല്‍' ; കൂട്ടുകാരനെ മലയാളം പഠിപ്പിച്ച് സഞ്ജു സാംസണും; വൈറലായി ക്രിക്കറ്റ് താരങ്ങളുടെ റീല്‍സ്

'കീലേരി ചഹൽ in town.. Time for YUZI to learn some Malayalam' എന്ന തലക്കെട്ടോടെ സഞ്ജു തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിലെ സഹതാരമായ യുസ്‌വേന്ദ്ര ചഹലിനൊപ്പം നായകന്‍ സഞ്ജു സാംസണ്‍ പങ്കുവെച്ച റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 1991ല്‍ പുറത്തിറങ്ങിയ കണ്‍കെട്ട് എന്ന ചിത്രത്തില്‍ മാമുക്കോയ അവതരിപ്പിച്ച ‘കീലേരി അച്ചു’ എന്ന കഥാപാത്രമായാണ് യുസ്‌വേന്ദ്ര ചഹല്‍ റീല്‍സില്‍ അഭിനയിക്കുന്നത്. മറുഭാഗത്ത് ജയറാം അവതരിപ്പിച്ച കഥാപാത്രമായി നായകന്‍ സഞ്ജുവും ചഹലിനൊപ്പം റീല്‍സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

‘കീലേരി ചഹൽ in town.. Time for YUZI to learn some Malayalam’ എന്ന തലക്കെട്ടോടെ സഞ്ജു തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

സഹതാരങ്ങളെ മലയാളം പഠിപ്പിക്കുന്ന സഞ്ജുവിന്‍റെ പരിപാടി മുന്‍പും വൈറലായിട്ടുണ്ട്. മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കൊണ്ട് കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് പ്രശസ്തമാക്കിയ ‘ഷമി ഹീറോ ആടാ ഹീറോ’ എന്ന ഡയലോഗ് സഞ്ജു പറയിപ്പിക്കുന്ന വീഡിയോയും തരംഗമായിരുന്നു.

First published:

Tags: Instagram Reels, Sanju Samson, Yuzvendra Chahal