• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പോള്‍ നീരാളിക്ക് പിന്‍ഗാമിയായി സാബിയാക എന്ന ആട്!


Updated: April 2, 2018, 9:00 PM IST
പോള്‍ നീരാളിക്ക് പിന്‍ഗാമിയായി സാബിയാക എന്ന ആട്!

Updated: April 2, 2018, 9:00 PM IST
ആട് ഒരു ഭീകരജീവിയാണ് എന്നൊരു സിനിമയുണ്ട്. പക്ഷേ, ആട് ഒരു വിസ്മയ ജീവി ആയാലോ? ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളില്‍ ആരു ജയിക്കുമെന്ന് കിറുകൃത്യമായി പ്രവചിക്കാന്‍ ഒരു ആട് ജ്യോല്‍സ്യന്‍ തയ്യാറായിനില്‍ക്കുകയാണ്‍. റഷ്യന്‍ ലോകകപ്പ് വേദിയായ സമാരയിലുള്ള മൃഗശാലയിലെ അന്തേവാസിയായ സാബിയാക എന്ന ആടാണ് കക്ഷി. ലോകകപ്പിന്‍റെ ആസ്ഥാന ജ്യോല്‍സ്യന്‍ പദവി വെറുതെയങ്ങ് കിട്ടിയതല്ല, മറിച്ച് മൃഗശാലയിലെ മറ്റ് ആറു മൃഗങ്ങളുമായി മല്‍സരിച്ച് ജയിച്ചാണ് സാബിയാക ശരിക്കും അത്ഭുതജീവിയായത്. സൈമണ്‍ എന്ന കുരങ്ങും, ഇസഡോറ എന്ന കോഴിയും റിച്ചാഡ് എന്ന കുറുക്കനും ലെക്സസ് എന്ന ഒട്ടകവും കോകോ എന്ന കീരിയും മുര്‍സിക് എന്ന പെരുമ്പാമ്പുമാണ് സാബിയാകയോട് പരാജയപ്പെട്ടത്.

അതേസമയം എങ്ങനെയാണ് സാബിയാക പ്രവചനം നടത്തുകയെന്ന കാര്യം ലോകകപ്പ് സംഘാടകര്‍ വെളിപ്പെടുത്തിയിട്ടില്ല. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ പ്രവചനങ്ങളുമായി താരമായത് പോള്‍ എന്ന നീരാളിയായിരുന്നു. അന്ന് മല്‍സരിക്കുന്ന രണ്ടു ടീമുകളുടെ പതാകവെച്ച പാത്രം തെരഞ്ഞെടുത്തായിരുന്നു പോള്‍ നീരാളി പ്രവചനം നടത്തിയത്.

ലോകകപ്പിന്‍റെ ആസ്ഥാന ജ്യോല്‍സ്യനായി തെരഞ്ഞെടുക്കപ്പെട്ടതോടെ സാബിയാകയ്ക്ക് വിഐപി പരിഗണനയാണ്. എന്നത്തേക്കാള്‍ കൂടുതല്‍ ഭക്ഷണവും, അതീവശ്രദ്ധയോടെയുള്ള പരിചരണവും സാബിയാകയ്ക്ക് ലഭിക്കുന്നുണ്ട്. സാബിയാകയുടെ കാര്യങ്ങള്‍ നോക്കുന്നതിന് മാത്രമായി ഒരു ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്. സാബിയാകയുടെ താമസം കൂടുതല്‍ സൌകര്യങ്ങളുള്ള മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
First published: March 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍