• HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോകം കാണാന്‍ ഒളിച്ചോടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഈ സീബ്രാ കപ്പിള്‍സ്

ലോകം കാണാന്‍ ഒളിച്ചോടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഈ സീബ്രാ കപ്പിള്‍സ്

മൃഗശാലയില്‍ നിന്നും ചാടിയ ആണ്‍ സീബ്രയും പെണ്‍സീബ്രയും ഓടിയെത്തിയത് ഹൈവേയിലാണ്

  • Last Updated :
  • Share this:
    വീടുകളില്‍ നിന്ന് കാമുകീകാമുകന്‍മാര്‍ ഒളിച്ചോടുന്നത് പുതുമയുള്ള കാര്യമല്ല, എന്നാല്‍ ഇവിടെ കൗതുകമായിരിക്കുന്നത് മൃഗശാലയില്‍ നിന്ന് ഒളിച്ചോടിയിരിക്കുന്ന സീബ്രകളാണ്.

    മൃഗശാലയില്‍ നിന്നും ചാടിയ ആണ്‍ സീബ്രയും പെണ്‍സീബ്രയും ഓടിയെത്തിയത് ഹൈവേയിലാണ്. ഇതോടെ ലോകം കാണാനിറങ്ങിയ സീബ്രകള്‍ വൈറലായി മാറി. സോഷ്യല്‍ മീഡിയയില്‍ ഇവയുടെ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതോടെ, മാധ്യമങ്ങളുടെ ശ്രദ്ധയും ഇവിടേക്ക് തിരിഞ്ഞു.

    അമേരിക്കയിലെ ചിക്കാഗോയ്ക്കടുത്തുള്ള പിന്‍ഗ്രീ ഗ്രോവിലുള്ള ഒരു ഫാമിലാണ്, ഈ സീബ്രകള്‍ താമസിച്ചിരുന്ന സ്വകാര്യ മൃഗശാല. അവിടെ നിന്നാണ് കഴിഞ്ഞ ദിവസം രണ്ടു പേരും പുറത്ത് കടന്നത്. റോഡിനടുത്തുളള പാടങ്ങളില്‍ ഓടിക്കൊണ്ടിരുന്ന വരയന്‍ കുതിരകളെ ആളുകള്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ സീബ്രകളുടെ വീഡിയോ പ്രത്യക്ഷപ്പെടന്‍ തുങ്ങി. അതിനിടയില്‍ ഒരാള്‍ വീഡിയോ എടുത്ത് ടിക്ടോക്കില്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി.    സീബ്രകള്‍ക്ക് അപകടമുണ്ടാവുമെന്ന് ഭയന്നതോടെ പൊലീസ് ഇതില്‍ ഇടപെടുകയും പ്രദേശത്തെ ഗതാഗതം അല്‍പ്പ നേരത്തേക്ക് നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഹൈവേയിലൂടെ പോവുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നെങ്കിലും ഒരു ട്രക്ക് ചെറിയ അപകടത്തില്‍ പെട്ടു.

    അപ്പോഴാണ് ഇവരെ തിരഞ്ഞു നടന്നിരുന്ന മൃഗശാല അധികൃതര്‍ സ്ഥലത്തെത്തിയത്. പല വാഹനങ്ങളിലായി വന്ന ജീവനക്കാര്‍ അവസാനം രണ്ടിനെയും പിടികൂടുകയായിരുന്നു. മൃഗശാലയുടെ വാഹനങ്ങളില്‍ ഇവയെ കൊണ്ടുപോവുന്ന ദൃശ്യങ്ങളും പിന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

    നായകൾക്കാണോ പൂച്ചകൾക്കാണോ കൂടുതൽ ബുദ്ധി? ഉത്തരം നിങ്ങൾ കരുതുന്നതിനേക്കാൾ സങ്കീർണം

    നായകൾക്കാണോ പൂച്ചകൾക്കാണോ ബുദ്ധി കൂടുതൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ വിഷയം നിസാരമായി കാണേണ്ട, ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടുള്ള അതിസങ്കീർണമായ വിഷയം തന്നെയാണിത്. വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. മനുഷ്യൻ ആദിമ കാലം മുതൽക്കേ മൃഗങ്ങളെ ഇണക്കി വളത്തിയിരുന്നു. വളർത്തുമൃഗങ്ങൾ ധാരാളമുണ്ടെങ്കിലും ഭൂരിഭാഗം മനുഷ്യർക്കും കൂടുതൽ ഇഷ്ടം നായകളെയും പൂച്ചകളെയും ആണ്.

    ഇതിൽത്തന്നെ ചിലർക്ക് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടായേക്കാം. മനുഷ്യരോടുള്ള ഇടപെടലുകളിൽ കൂടുതൽ സൗഹൃദം പുലർത്തുന്നത് നായകളാണ് എന്ന് കരുതുന്നവർ ധാരാളമുണ്ട്. വളരെയധികം പ്രചാരമുള്ള സ്റ്റീരിയോടൈപ്പ് ചിന്തകളിലൊന്നാണിത്.

    നായകൾ എപ്പോഴും മനുഷ്യരോട് വളരെ സൗഹൃദപരമായി ഇടപെടുകയും പൂച്ചകൾ ഒരു കൈ അകലം പാലിക്കുന്നവരുമാണ്. ഇവരിൽ ബുദ്ധി ഏറ്റവും കൂടുതൽ ആർക്കാണെന്ന വിഷയത്തിൽ പല പഠനങ്ങളും നടന്നിട്ടുണ്ട്. നായകളെക്കുറിച്ച് ധാരാളം പഠനം നടത്തിയിട്ടുള്ള, ന്യൂയോർക്ക് ബർണാർഡ് കോളേജിലെ മുതിർന്ന ഗവേഷകൻ അലക്സാണ്ട്ര ഹൊറോവിറ്റ്സ് പറയുന്നത് നായകളുടെ ബുദ്ധിശക്തി പഠിക്കുക എന്നതിലൂടെ അറിവിന്റെ വിവിധ വശങ്ങൾ പരിശോധിക്കുക എന്നാണ് അർത്ഥമാക്കുന്നത് എന്നാണ്.

    പൂച്ചകളെയും നായ്ക്കളെയും അവരുടെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ താരതമ്യപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നും ഹൊറോവിറ്റ്സ് പറയുന്നു. കാരണം, ലളിതമായി പറഞ്ഞാൽ, പൂച്ചകൾ ചെയ്യേണ്ട കാര്യങ്ങളിൽ അവർ മിടുക്കരാണ്. അതുപോലെ നായകൾ ചെയ്യുന്ന കാര്യങ്ങളിൽ അവരും മിടുക്കരാണ്. ജീവജാലങ്ങളുടെ ആപേക്ഷികമായ മിടുക്കിനെ സംബന്ധിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും ഹൊറോവിറ്റ്സ് പറഞ്ഞു.

    ബുദ്ധി അളക്കുന്നത് സാധാരണയായി മൂന്ന് വശങ്ങൾ പരിഗണിച്ചാണ് എന്ന് മൃഗങ്ങളുടെ പെരുമാറ്റവും ബുദ്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കവെ മെയിനിലെ യൂനിറ്റി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ക്രിസ്റ്റിൻ വിടലെ പറയുന്നു. പ്രശ്നം പരിഹരിക്കാനുള്ള കഴിവ്, ആശയ രൂപീകരണം, സാമൂഹിക ബുദ്ധി എന്നിവയാണ് ബുദ്ധിയ്ക്ക് ആധാരമായ മൂന്ന് ഘടകങ്ങൾ. പൂച്ചകൾ പലപ്പോഴും നിസ്സംഗരും മനുഷ്യരിൽ താൽപ്പര്യമില്ലാത്തവരുമാണെന്ന് പൊതുവെയുള്ള ധാരണ. എന്നാൽ യഥാർത്ഥത്തിൽ പൂച്ചകൾ വളരെ ബുദ്ധിമാന്മാരാണ്. കൂടുതൽ ഇണങ്ങി, മനുഷ്യർ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന നായകളുടെ അത്രതന്നെ ബുദ്ധി മനുഷ്യരെ അവഗണിക്കുന്ന പൂച്ചകൾക്കുമുണ്ട്.

    പൂച്ചകളെയും നായകളെയും താരതമ്യപ്പെടുത്തി 2005-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, മനുഷ്യൻ നൽകുന്ന സൂചനകൾ ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ഭക്ഷണം കണ്ടെത്താനുള്ള കഴിവിൽ പൂച്ചയ്ക്കും നായകൾക്കും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, നായകളുമായി താരതമ്യപ്പെടുത്തുമ്പോൾ പൂച്ചകൾക്ക് മനുഷ്യരെ കൂടുതലായി ശ്രദ്ധിക്കുന്നതോ അനുസരിക്കുന്നതോ ആയ സ്വഭാവഘടകങ്ങൾ ഇല്ലെന്നും പഠനം പരാമർശിക്കുന്നു.

    പൂച്ച വളരെ ആത്മാഭിമാനമുള്ള മൃഗത്തെപോലെയാണ് പെരുമാറുക. പൂച്ചയെ ഇഷ്ടപെടുന്ന അല്ലെങ്കിൽ വളർത്തുന്ന ഏതൊരാൾക്കും ഈ സ്വഭാവം തിരിച്ചറിയാം. ഭക്ഷണത്തിന്റെ കാര്യമെടുത്താൽ തന്നെ, നായകൾ ഒഴിഞ്ഞ പാത്രത്തിന് മുൻപിൽ നിന്ന് ഒരുപക്ഷെ ഉടമയോട് യാചിച്ചേക്കാം. എന്നാൽ ഒരു പൂച്ച ശൂന്യമായ പാത്രം കണ്ടാൽ അത് അവഗണിച്ച് പോവുകയാണ് ചെയ്യുക.

    നായകൾക്കാണോ പൂച്ചകൾക്കാണോ ഏറ്റവും ബുദ്ധി എന്ന ചോദ്യത്തിന് അവയ്ക്ക് അവയുടേതായ ബുദ്ധി ഓരോ കാര്യത്തിലും ഉണ്ടെന്നാണ് ശാസ്ത്ര ലോകത്തിന്റെ ഉത്തരം. എന്നാൽ ബുദ്ധി പ്രകടിപ്പിക്കുന്ന രീതിയിൽ വ്യത്യാസങ്ങൾ കാണിക്കുന്നത് സ്വാഭാവികമാണ്.
    Published by:Karthika M
    First published: