• HOME
  • »
  • NEWS
  • »
  • buzz
  • »
  • Zomato | പേഴ്‌സ് നഷ്ടപ്പെട്ടിട്ടും ഭക്ഷണം എത്തിച്ച് ഡെലിവറി ബോയ്; പിന്നിൽ 'തൊഴില്‍ ധാര്‍മ്മികതയല്ല', ജോലി നഷ്ടപ്പെടുമോയെന്ന ഭയമെന്ന് ട്വിറ്റര്‍

Zomato | പേഴ്‌സ് നഷ്ടപ്പെട്ടിട്ടും ഭക്ഷണം എത്തിച്ച് ഡെലിവറി ബോയ്; പിന്നിൽ 'തൊഴില്‍ ധാര്‍മ്മികതയല്ല', ജോലി നഷ്ടപ്പെടുമോയെന്ന ഭയമെന്ന് ട്വിറ്റര്‍

സൊമാറ്റോ ഡെലിവറി ബോയിയുമായി ബന്ധപ്പെട്ട ഈ സംഭവം ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചതിന് പിന്നാലെയാണ് വിഷയം ട്വിറ്ററില്‍ വീണ്ടും ട്രെന്‍ഡിംഗായി മാറിയത്.

(Image: Sachin Kalbag/Twitter)

(Image: Sachin Kalbag/Twitter)

  • Share this:
ഡെലിവറി ആപ്പ് കമ്പനികളുടെ ജീവനക്കാരോടുള്ള പെരുമാറ്റം മോശമാകുന്നതായി പലപ്പോഴും ആരോപണങ്ങളുയരാറുണ്ട്. കൂടാതെ സോമാറ്റോ(Zomato), സ്വിഗ്ഗി(Swiggy), ആമസോണ്‍(Amazon) തുടങ്ങിയ ജനപ്രിയ ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ തങ്ങളുടെ ഡെലിവറി എക്‌സിക്യൂട്ടീവുകളോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്. ഇപ്പോള്‍ ഈ വിഷയത്തില്‍ ഒരു ട്വീറ്റ് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പേഴ്‌സ് നഷ്ടപ്പെട്ടിട്ടും ഭക്ഷണം എത്തിക്കാന്‍ വന്ന ഒരു സൊമാറ്റോ ഡെലിവറി ബോയി(Delivery boy)യുമായി ബന്ധപ്പെട്ട സംഭവം ഒരു ട്വിറ്റര്‍(twitter) ഉപയോക്താവ് പങ്കുവച്ചതിന് പിന്നാലെയാണ് ഈ വിഷയം ട്വിറ്ററില്‍ വീണ്ടും ട്രെന്‍ഡിംഗായി മാറിയത്.

മാധ്യമപ്രവര്‍ത്തകനായ സച്ചിന്‍ കല്‍ബാഗ് പങ്കുവച്ച ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്, മനീഷ് ഭാഗേലുറാം ഗുപ്ത എന്ന സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടീവില്‍ നിന്ന് തങ്ങള്‍ക്കുണ്ടായ ഒരു അനുഭവമാണ്. മനീഷിന്റെ തൊഴില്‍ ധാര്‍മ്മികതയെ പ്രകീര്‍ത്തിച്ച് ആരംഭിച്ച സച്ചിന്റെ ട്വീറ്റില്‍ കുറിക്കുന്നത്, ''എന്റെ ഭാര്യ ഞങ്ങളുടെ വീട്ടില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. റൈഡറുടെ മാപ്പ് ഡെലിവറി ചെയ്യാന്‍ 10 മിനിറ്റ് കാണിച്ചിട്ടും, 30 മിനിറ്റു കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതായപ്പോള്‍ ഡെലിവറി എക്‌സിക്യൂട്ടീവിനെ വിളിച്ചപ്പോഴാണ് അയാള്‍ക്ക് തന്റെ വാലറ്റ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഒരുപക്ഷേ അത് മോഷ്ടിക്കപ്പെട്ടതാകാം. പക്ഷേ അഞ്ച് മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കാന്‍ അയാൾ എത്തുമെന്ന് അറിയിച്ചു.


ഭക്ഷണം എത്തിക്കാതെ തിരികെ പോകാന്‍ ഭാര്യ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിക്കുകയും ഓര്‍ഡറുമായി വരികയും ചെയ്തു. രാത്രി 10.15 ഓടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ക്ലിക്ക് ചെയ്ത് അയക്കാമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചു (സൊമാറ്റോ സ്ഥാപകന്‍ ദീപിഗോയലിനെ വിവരം ധരിപ്പിക്കുന്നതിനായിരുന്നു അത്).

പണം വാഗ്ദാനം ചെയ്തിട്ടും നിങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ഡെലിവറി ബോയി പണം നിരസിച്ചു മടങ്ങി. പക്ഷേ ഞങ്ങള്‍ നല്‍കിയ ഓര്‍ഡറാണ് അയാള്‍ക്ക് ഇത്തരമൊരു കാര്യം സംഭവിക്കാന്‍ ഇടയായതെന്ന് ഓര്‍ത്തു ഞങ്ങള്‍ക്ക് വിഷമമുണ്ട്.

പത്തേമുക്കാലിന് ശേഷം വീണ്ടും അയാളെ ഞങ്ങള്‍ വിളിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് പേഴ്‌സ് തിരികെ കിട്ടിയിട്ടില്ലെന്ന് അറിഞ്ഞു. അദ്ദേഹം അപ്പോഴും ഞങ്ങളുടെ കൈയില്‍ നിന്ന് പണം വാങ്ങാന്‍ തയ്യാറായില്ല. തന്റെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടതിലായിരുന്നു മനീഷിന് വിഷമം. ഒരു പുതിയ ലൈസന്‍സ് ലഭിക്കാന്‍ ഏജന്റുമാര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.'' ഏകദേശം പന്ത്രണ്ടോളം ട്വീറ്റുകളിലൂടെയാണ് സച്ചിന്‍ ഈ വിവരങ്ങള്‍ പങ്കുവച്ചത്.

ഈ ട്വീറ്റുകളിലെല്ലാം ദീപിഗോയലിനെയും സൊമാറ്റോ അധികൃതരെയും മെന്‍ഷന്‍ ചെയ്തിരുന്നു. സൊമാറ്റോ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ വേണ്ട നടപടികളെടുക്കാമെന്ന് മറുപടി ട്വീറ്റ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സച്ചിന്റെ പോസ്റ്റ് മനീഷിനെ അഭിനന്ദിക്കുന്ന തരത്തിലാണെങ്കിലും നെറ്റിസണുകളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ഡെലിവിറി എക്‌സിക്യൂട്ടീവുകളോട് അധികൃതര്‍ കാണിക്കുന്ന നിലപാടുകളെ വിമര്‍ശിച്ചുക്കൊണ്ടായിരുന്നു.

തൊഴില്‍ ധാര്‍മ്മികതയല്ല, 'ജോലി നഷ്ടപ്പെടുമെന്ന ഭയം' ആണ് മനീഷിനെ ഭക്ഷണം എത്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മിക്ക ആളുകളും അഭിപ്രായപ്പെട്ടു. സച്ചിന്റെ ട്വീറ്റ് തരംഗമായത്തോടെ ഡെലിവറി ആപ്പ് കമ്പനികളുടെ മുമ്പുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ട്വിറ്റര്‍ കമന്റുകളില്‍ ചര്‍ച്ചയായി. ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ തൊഴില്‍ ധാര്‍മ്മികതയില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് ചിലര്‍ രൂക്ഷമായി പ്രതികരിച്ചു.
Published by:Sarath Mohanan
First published: