• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | സൊമാറ്റോ ജീവനക്കാരനെ ട്രാഫിക് പോലീസ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ; സംഭവിച്ചതെന്ത്?

Viral Video | സൊമാറ്റോ ജീവനക്കാരനെ ട്രാഫിക് പോലീസ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ; സംഭവിച്ചതെന്ത്?

തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂരില്‍ വാഹന പരിശോധനയ്ക്കിടെ സൊമാറ്റോ ജീവനക്കാരനില്‍ നിന്ന് പിഴ ഈടാക്കിയതാണ് വലിയ കലഹത്തില്‍ കലാശിച്ചത്.

  • Last Updated :
  • Share this:
    ട്രാഫിക് പോലീസിനെ (Traffic Police) കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സൊമാറ്റോയുടെ (Zomato) ഡെലിവറി ജീവനക്കാരനെ പോലീസ് അറസ്റ്റ് (Police Arrest) ചെയ്തു. തമിഴ്നാട്ടിലെ (Tamil Nadu) വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂരില്‍ വാഹന പരിശോധനയ്ക്കിടെ സൊമാറ്റോ ജീവനക്കാരനില്‍ നിന്ന് പിഴ ഈടാക്കിയതാണ് വലിയ കലഹത്തില്‍ കലാശിച്ചത്.

    ജനുവരി അഞ്ചിന് ശ്രീവില്ലിപുത്തൂരിലെ ട്രാഫിക് പോലീസ് വിരുദുനഗര്‍ ജില്ലയിലെ അഞ്ചിലധികം സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. കൂടാതെ ദിവസേനയുള്ള വാഹന ഓഡിറ്റുകളും നടക്കുന്നുണ്ട്. ട്രാഫിക് പൊലീസ് ഇന്‍സ്പെക്ടറായ ധര്‍മരാജ്, നോര്‍ത്ത് രത്ത തെരുവില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ആ സമയത്താണ് ശ്രീവില്ലിപുത്തൂരില്‍ നിന്ന് സൊമാറ്റോ ജീവനക്കാരനായ വെങ്കടേഷ് ഇരുചക്ര വാഹനത്തില്‍ എത്തിയത്. വെങ്കടേഷിനെ തടഞ്ഞുനിര്‍ത്തി പൊലീസുകാരന്‍ പരിശോധന തുടങ്ങി. മതിയായ രേഖകളില്ലാത്തതിനാല്‍ 600 രൂപ പിഴയും ചുമത്തി.

    ഇത് ഡെലിവറി ജീവനക്കാരും പോലീസ് ഇന്‍സ്പെക്ടറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തിന് കാരണമായി. പിഴയടയ്ക്കാന്‍ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് ചില രേഖകള്‍ അവിടെ വെച്ച് യുവാവ് വീട്ടിലേക്ക് മടങ്ങിയെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍, തിരിച്ചെത്തിയ ജീവനക്കാരന്‍ ഒളിപ്പിച്ചുവെച്ച കത്തി ഉപയോഗിച്ച് ട്രാഫിക് ഇന്‍സ്പെക്ടറെ കുത്താന്‍ ശ്രമിച്ചു. വെങ്കടേഷ് പോലീസുകാരന്റെ തോളില്‍ പിടിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു.

    സ്വയരക്ഷയ്ക്കായി വെങ്കടേഷിന്റെ ആക്രമണത്തെ പ്രതിരോധിച്ച ധര്‍മ്മരാജ്, ഡെലിവറി ജീവനക്കാരനെ നടുറോഡില്‍ വെച്ച് ക്രൂരമായി ആക്രമിക്കുകയും പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നീട്, സ്‌പെഷ്യല്‍ ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് വെങ്കടേഷിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വെങ്കടേഷ് ധര്‍മ്മരാജിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും 294 (ബി), 353, 307, 506 (2) വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളതെന്നും ശ്രീവില്ലിപുത്തൂര്‍ പോലീസ് അറിയിച്ചു. ജനുവരി ആറിന് വെങ്കടേഷിനെ കോടതിയില്‍ ഹാജരാക്കി. കോടതി അയാളെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

    Also Read-Jawed Habib| തുപ്പലിന് ശക്തി; യുവതിയുടെ തലയിൽ തുപ്പിയ വീഡിയോ വൈറലായി; മാപ്പപേക്ഷയുമായി ഹെയർ ഡ്രസർ

    അതേസമയം, സൊമാറ്റോ ഡെലിവറി ജീവനക്കാരനെ ട്രാഫിക് പോലീസ് ക്രൂരമായി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഈ സംഭവത്തില്‍ ശരിയായ അന്വേഷണം വേണമെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ ആവശ്യപ്പെടുന്നത്.

    Also Read- Viral Video | ഏഴടി പൊക്കം വിനയായി; എക്കോണമി സീറ്റിൽ ഇരിക്കാൻ കഴിയാത്ത യുവാവിന് സൗജന്യ ഫസ്റ്റ് ക്ലാസ് സീറ്റ് നൽകി വിമാനക്കമ്പനി

    ക്രൂരമായ മര്‍ദനം കണ്ട് സഹിക്കവയ്യാതെ അവിടെ കൂട്ടം കൂടിയിരുന്നവര്‍ വഴക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിന് ചെവികൊടുക്കാതെ ട്രാഫിക് പോലീസുകാരന്‍ വെങ്കടേഷിനെ മര്‍ദിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഒടുവില്‍ മറ്റ് പോലീസുകാര്‍ ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.
    Published by:Jayashankar AV
    First published: