• HOME
  • »
  • NEWS
  • »
  • buzz
  • »
  • ZOMATO INTRODUCES CUTLERY FEATURE TO REDUCE PLASTIC USAGE JS

പ്ലാസ്റ്റിക്ക് ഉപഭോഗം കുറയ്ക്കുന്നത് ലക്ഷ്യമാക്കി സൊമാറ്റോയുടെ 'കട്‌ലറി' ഫീച്ചർ; കൈയടിച്ച് ട്വിറ്റര്‍

റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് നിരവധി ഉപയോക്താക്കളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനോടകം തന്നെ ട്വീറ്റ് ഒട്ടേറെ ലൈക്കും കമന്റുകളും നേടിക്കഴിഞ്ഞു.

റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് നിരവധി ഉപയോക്താക്കളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനോടകം തന്നെ ട്വീറ്റ് ഒട്ടേറെ ലൈക്കും കമന്റുകളും നേടിക്കഴിഞ്ഞു.

റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് നിരവധി ഉപയോക്താക്കളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനോടകം തന്നെ ട്വീറ്റ് ഒട്ടേറെ ലൈക്കും കമന്റുകളും നേടിക്കഴിഞ്ഞു.

  • Share this:
    വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്കനുസൃതമായ ഒരു ചുവടുവയ്പ്പിന് ഭാവിയില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. അടുത്തിടെ ഒരു ട്വീറ്റില്‍, സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍, ഭക്ഷ്യ വിതരണ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്കും പരിസ്ഥിതി സംരക്ഷണത്തില്‍ സഹായിക്കാനാകും എന്ന പ്രഖ്യാപനം നടത്തിയിരുന്നു. തന്റെ ട്വീറ്റുകളിലൂടെ ട്വിറ്റര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടാറുള്ള ദീപീന്ദര്‍ പറയുന്നത്, ഭക്ഷണത്തോടൊപ്പം കത്തി, സ്പൂണ്‍ മുതലായ പ്ലാസ്റ്റിക്ക് കട്ട്‌ലറികള്‍ വേണമോ എന്നത് ഉപഭോക്താക്കള്‍ സ്വയം തിരഞ്ഞെടുക്കണമെന്നാണ്. നേരത്തെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പ്ലാസ്റ്റിക്ക് കട്ട്‌ലറികള്‍ നിര്‍ബന്ധമായും അയച്ചിരുന്നു. ഇത് ഭക്ഷണം വിതരണം ചെയ്യുന്ന ആപ്ലിക്കേഷനില്‍ നിന്നു തന്നെയുള്ള ഒരു നിര്‍ദ്ദേശമായിരുന്നു.

    എന്നാല്‍ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നവീകരണം. ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ നവീകരണത്തിന്റെ അടിസ്ഥാനത്തില്‍, ഉപഭോക്താക്കള്‍ക്ക് കട്ട്‌ലറികള്‍ ആവശ്യമുണ്ടെങ്കില്‍ ഭക്ഷണശാലകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍, കട്ട്ലറികള്‍, ടിഷ്യു പേപ്പറുകള്‍, സ്‌ട്രോ എന്നിവയില്ലാതെ, ഭക്ഷണം മാത്രമായാകും ഉപഭോക്താവിന് ലഭിക്കുക.

    ഈ നടപടി എടുക്കാന്‍ സൊമാറ്റോയെ നയിച്ച യഥാര്‍ത്ഥ കാരണത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ദീപീന്ദര്‍ തന്റെ ട്വീറ്റിനൊപ്പം ഒരു ബ്ലോഗും പങ്കിട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയ്ക്ക് ശേഷം, 90 ശതമാനം ഉപഭോക്താക്കള്‍ക്കും കട്ട്‌ലറികള്‍ ആവശ്യമില്ലായെന്ന് കണ്ടെത്തിയിരുന്നു എന്ന് ബ്ലോഗ് അവകാശപ്പെടുന്നു. അതുപോലെ തന്നെ, പരിസ്ഥിതിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി തങ്ങളാലാകുന്ന സംഭാവന നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറാണെന്നും കമ്പനി മനസ്സിലാക്കി. ഒരു ചെറിയ പ്ലാസ്റ്റിക്ക് സ്പൂണ്‍ സ്വാഭാവികമായി ദ്രവിച്ചില്ലാതെയാകാന്‍ 200 മുതല്‍ 500 വര്‍ഷം വരെ സമയം എടുക്കും. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ദിവസേന ദശലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക് സ്പൂണുകളാണ് ഉപയോഗിച്ച് വലിച്ചെറിയുന്നത്. ഈ പ്രവണതയിലേക്ക് സൊമാറ്റോയും സംഭാവന ചെയ്യുന്നുണ്ട്. അതിനാല്‍ ഈ പുതിയ നടപടി സ്വീകരിക്കുന്നതിലൂടെ, ഒരു ദിവസം 5000 കിലോഗ്രാം പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ സാധ്യമാകും. അങ്ങനെ നോക്കുമ്പോള്‍ ഈ രീതി അവലംബിക്കുന്നതിലൂടെ ഒരു വര്‍ഷത്തില്‍ 2 മില്യണ്‍ കിലോഗ്രാം വരെ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ സാധിക്കും.

    ദീപീന്ദറിന്റെ ഈ ട്വീറ്റ് ഉടന്‍ തന്നെ വൈറലായി. ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് നിരവധി ഉപയോക്താക്കളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനോടകം തന്നെ ട്വീറ്റ് ഒട്ടേറെ ലൈക്കും കമന്റുകളും നേടിക്കഴിഞ്ഞു. എന്നാല്‍, കട്ട്‌ലറികള്‍ വേണ്ട എന്ന നിര്‍ദ്ദേശം നല്‍കിയതിന് ശേഷവും, പല ഭക്ഷണശാലകളില്‍ നിന്നും അവ ലഭിച്ചതായി ഒന്നിലധികം ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കമന്റുകളോട്, തങ്ങളുടെ പുതിയ രീതി മികച്ചതാക്കാന്‍ കമ്പനി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണന്ന് സൊമാറ്റോ മറുപടി നല്‍കി.

    തങ്ങളുടെ ഉപഭോക്താക്കളില്‍ പകുതി പേര്‍ക്കും ഇതിനോടകം കമ്പനിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ദീപീന്ദര്‍ കൂട്ടിച്ചേര്‍ത്തു. ബാക്കി പകുതിപ്പേര്‍ക്ക് അടുത്ത 3-4 ആഴ്ചകളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.
    Published by:Jayashankar AV
    First published:
    )}