കോവിഡ് കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ കുറവായിരുന്നു എന്നു ചൂണ്ടിക്കാട്ടിയ പഠനത്തിനെതിരെ വ്യാപക വിമർശനം. 137 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ഇതിൽ മിക്കതും ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളായിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് തങ്ങളുടെ അനുഭവങ്ങളെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങൾ നേരിട്ട വ്യക്തിപരമായ പ്രതിസന്ധികളും ചിലർ പങ്കുവെച്ചിട്ടുണ്ട്.
സൂം കോൾ വഴിയുള്ള വിവാഹമോചനം, ബിയർ കുപ്പികൾ പൊട്ടിക്കൽ, സ്വന്തം രക്തം കൊണ്ട് പെയിന്റ് ചെയ്യൽ, ചിക്കൻ നഗറ്റ്സ് കഴിക്കുന്നത് തത്സമയം സ്ട്രീം ചെയ്യൽ എന്നിങ്ങനെ മാനസിക പിരിമുറുക്കങ്ങളെ കുറയ്ക്കാൻ തങ്ങൾ ചെയ്ത പല കാര്യങ്ങളും ട്വിറ്റർ ഉപയോക്താക്കൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും യഥാർത്ഥത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഉദാഹരണങ്ങളല്ലെന്നും പലരും ഈ സമയത്ത് ക്രിയാത്മകമായി സമയം ചെലവഴിച്ചെന്നും ചിലർ ചൂണ്ടിക്കാട്ടി.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ തങ്ങൾ പഠനവിധേയമാക്കിയില്ലെന്നും കുട്ടികൾ, യുവാക്കൾ, നിലവിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഇത് ഏറ്റവും കൂടുതൽ ബാധിക്കാവുന്ന ഗ്രൂപ്പുകൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്നും പഠനം നടത്തിയവർ സമ്മതിച്ചിട്ടുമുണ്ട്.
I rewatched bojack horseman for the nth time, took notes, and created this spreadsheet that could help me write a more comprehensive psychological analysis of the show, ranking the episodes per season and classifying them as sad, silly, or sick https://t.co/DTTORLlQNe pic.twitter.com/Q7FMi2GJM1
— jusdani (@leanbeefmami) March 12, 2023
കോവിഡ് -19 മഹാമാരി പടർന്നുപിടിച്ച ആദ്യ നാളുകളിൽ പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാൽ പൊതുവെ ഒറ്റപ്പെടൽ അനുഭവിച്ചിരുന്ന പലർക്കും ലോക്ക്ഡൗൺ ഏല്പിച്ചത് കനത്ത ആഘാതമാണ്. അവർ കൂടുതൽ ഒറ്റപ്പെടുകയും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുകയും ചെയ്തു. അത് അവരുടെ മാനസികാരോഗ്യം തകർക്കാൻ തന്നെ കാരണമായി. പല സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം നിർദേശിച്ചതോടെ ജോലി സ്ഥലങ്ങളായി വീടുകൾ മാറി. ഇത് ദിനംപ്രതി ആളുകളുടെ മാനസികാരോഗ്യം വഷളാകുന്നതിനുള്ള ഒരു കാരണമായിത്തീർന്നിരുന്നു.
നോട്ടിംഗ്ഹാം സർവകലാശാലയിലെ സ്‌കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ കവിത വേദരയുടെ നേതൃത്വത്തിൽ കോവിഡും മാനസികാരോഗ്യവും സംബന്ധിച്ച് മുൻപ് ഒരു പഠനം നടത്തിയിരുന്നു. സമ്മർദം, ഒറ്റപ്പെടൽ, നിരാശ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണോ എന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനം നടത്തിയത്. പകർച്ചവ്യാധിയുടെ തുടക്കത്തിൽ സമ്മർദ്ദമോ ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെട്ട ആളുകൾക്ക് തുടർന്ന് കോവിഡ് -19 ബാധിച്ചു എന്നും മറ്റുള്ളവരെ അപേക്ഷിച്ച് അവർ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു എന്നും പഠനത്തിൽ വ്യക്തമായതായി കവിത വേദര പറയുന്നു. പഠന റിപ്പോർട്ട് പ്രകാരം, കോവിഡ് -19 റിപ്പോർട്ട് ചെയ്ത പലർക്കും പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞതായി വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.