നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • യുകെയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 10 കോടി രൂപയുടെ സഹായം

  യുകെയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 10 കോടി രൂപയുടെ സഹായം

  വിദ്യാർത്ഥികൾക്കായി 10 കോടി രൂപയുടെ ധനസഹായം നൽകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയും ഉടമയുമായ അദാർ പൂനവാല അറിയിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വിദേശത്ത് പഠിക്കാൻ പോകുന്ന നിരവധി വിദ്യാർത്ഥികളോട് കോളേജുകളിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ക്വാരന്റൈനിലിരിക്കാൻ ആവശ്യമായ തുക മുൻകൂട്ടി അടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ. ഇതുകാരണം നിരവധി വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്. എന്നാൽ ഇത്തരം വിദ്യാർത്ഥികൾക്കായി 10 കോടി രൂപയുടെ ധനസഹായം നൽകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയും ഉടമയുമായ അദാർ പൂനവാല അറിയിച്ചു.

   ട്വിറ്ററിലാണ് പൂനവാല വിദ്യാർത്ഥികളെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നറിയിച്ചത്. “വിദേശത്തേക്ക് പോകാനിരിക്കുന്ന പ്രിയപ്പെട്ട വിദ്യാർത്ഥികളെ, ചില രാജ്യങ്ങൾ കോവിഷീൽഡ് ക്വാരന്റൈനില്ലാതെ യാത്ര ചെയ്യാനുള്ള വാക്സിനായി ഇത് വരെ അംഗീകരിക്കാത്തത് കാരണം നിങ്ങൾക്ക് അധിക ചെലവ് വന്നേക്കാം. ഇതിനായി ഞാൻ 10 കോടിരൂപ മാറ്റിവച്ചിട്ടുണ്ട്. സാന്പത്തിക സഹായം ആവശ്യമുള്ളവർ താഴെ കൊടുത്ത ലിങ്ക് വഴി അപേക്ഷിക്കുക," അദാർ പൂനവാല ട്വിറ്ററിൽ എഴുതി.

   ധനസഹായം ആവശ്യമായ വിദ്യാർത്ഥികൾ സാന്പത്തിക സഹായത്തിന് അപേക്ഷിക്കേണ്ട ലിങ്കും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. സാന്പത്തിക സഹായം ആവശ്യമായ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകേണ്ടതാണ്. എന്നാൽ യൂനിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെട്ട്, താമസത്തിന് ആവശ്യമായ തുക എത്രയെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഫണ്ട് അനുവദിക്കുക.

   അതേസമയം, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലന്റ്, ജെർമനി, ഗ്രീസ്, ഹങ്കറി, ഐസ്ലന്റ്, അയർലന്റ്, ലാഥ്വിയ, നെതർലാന്റ്സ്, സ്ലോവേനിയ, സ്പെയ്ൻ, സ്വീഡൻ, സ്വിറ്റസർലന്റ്, ഫ്രാൻസ് തുടങ്ങി പതിനാറോളം യൂറോപ്യൻ രാജ്യങ്ങൾ കോവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് യാത്രാനുമതി നൽകിയിട്ടുണ്ട്. എന്നാൽ ചില രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്ററി അധികൃതർ ഇതുവരെ കോവിഷീൽഡിന് അംഗീകാരം നൽകിയിട്ടില്ല.

   ഇതിന്റെ ഫലമെന്നോണമാണ് ചില രാജ്യങ്ങളിൽ വാക്സിൻ സ്വീകരിച്ച യാത്രക്കാറും 10 ദിവസം ക്വാരന്റൈനിൽ ഇരിക്കണമെന്ന നിയമം നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഈ വിഷയം അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ഉടൻ തന്നെ പരിഹാരം കാണുമെന്നും പൂനവാല അറിയിച്ചു. “കോവിഷീൽഡ് സ്വീകരിച്ച നിരവധി പേർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് സംബന്ധിച്ച് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നറിയുന്നു. രാജ്യന്തര തലത്തിൽ ഈ വിഷയം ഉന്നയിച്ചുണ്ട്. പ്രശ്നം ഉടൻതന്നെ പരിഹരിക്കുമെന്ന് ഉറപ്പുതരുന്നു,” പൂനവാല ട്വിറ്ററിൽ എഴുതി.

   യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഇന്ത്യൻ നിർമ്മിത കോവിഷീൽഡിന് ഇതുവരെ ഗ്രീൻപാസ് നൽകാനുള്ള അംഗീകാരം നൽകിയിട്ടില്ല. അതേസമയം യൂറോപ്പിൽ നിർമ്മിച്ച ഓക്സ്ഫോഡ് ആസ്ട്രാസെനിക്ക് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.

   ഇന്ത്യയിൽ നിവലിൽ കോവിഷീൽഡ്, കോവാക്സിൻ, സ്ഫുട്നിക് തുടങ്ങിയ വാക്സിനുകളാണ് കുത്തിവെയ്ക്കുന്നത്. പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇപ്പോൾ കേന്ദ്ര സർക്കാർ പ്രത്യേകം തയ്യാറാക്കിയ കോവിൻ സൈറ്റ് വഴി വാക്സിന് വേണ്ടി അപേക്ഷിക്കാം. പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോഡ് ആസട്രാസെനക്ക വാക്സിനാണ് കോവിഷീൽഡ്.
   Published by:Jayesh Krishnan
   First published:
   )}