സിവിൽ സര്‍വീസ് പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രിലിമിനറി പരീക്ഷ ജൂണ്‍ 27നാണ് നിശ്ചയിച്ചിരിക്കുന്നത്. മെയിൻ പരീക്ഷ സെപ്റ്റംബർ 17നും നടക്കും. പരീക്ഷകൾക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് മൂന്ന് ആണ്.
പരീക്ഷകൾ:
ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് (IAS,ഇന്ത്യന്‍ പോലീസ് സര്‍വീസ് (IPS) ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS) എന്നിവയടക്കം 24 സര്‍വീസുകളിലേക്കാണ് പരീക്ഷ. ഉന്നത സർക്കാർ സർവീസിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാൻ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന ഏറ്റവും വലിയ പരീക്ഷ കൂടിയാണിത്.
കഴിഞ്ഞ വര്‍ഷം 10,58,000 പേരാണ് പ്രിലിമിനറി പരീക്ഷയ്‌ക്കു രജിസ്‌റ്റര്‍ ചെയ്‌തത് അതില്‍ 10,564 പേര്‍ മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത നേടി. അഭിമുഖം നേരിട്ട 2304പേരിൽ 829 പേരാണ് സിവില്‍ സര്‍വീസ് കടമ്പ കടന്നത്.
ഓള്‍ ഇന്ത്യ സര്‍വീസുകള്‍
1. ഐ.എ.എസ്. (ഇന്ത്യന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്)
2. ഐ.പി.എസ്. (ഇന്ത്യന്‍ പോലീസ് സര്‍വീസ്)
ഗ്രൂപ്പ് എ സര്‍വീസുകള്‍
1. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്
2. പി.ആന്‍ഡ് ടി അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസ്
3. ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസ്
4. റവന്യു സര്‍വീസ് (കസ്‌റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ്)
5. ഡിഫന്‍സ് അക്കൗണ്ട് സര്‍വീസ്
6. റവന്യു സര്‍വീസ് (ഐ.ടി.)
7. ഫാക്‌ടറി സര്‍വീസ്
8. പോസ്‌റ്റല്‍ സര്‍വീസ്
9. സിവില്‍ അക്കൗണ്ട് സര്‍വീസ്
10. റെയില്‍വേ ട്രാഫിക് സര്‍വീസ്
11. റെയില്‍വേ അക്കൗണ്ട് സര്‍വീസ്
12. റെയില്‍വേ പേഴ്‌സണല്‍ സര്‍വീസ്
13. റെയില്‍വേ പ്ര?ട്ടക്ഷന്‍ ഫോഴ്‌സ്
14. ഡിഫന്‍സ് എസേ്‌റ്ററ്റ്‌സ് സര്‍വീസ്
15. ഇന്‍ഫര്‍മേഷന്‍ സര്‍വീസ്
16. ട്രേഡ് സര്‍വ്വീസ്
17. കോര്‍പ്പറേറ്റ് ലോ സര്‍വീസ്
ഗ്രൂപ്പ് ബി സര്‍വീസുകള്‍
1. ആംഡ് ഫോഴ്‌സ് സിവില്‍ സര്‍വീസ്
2. ഡല്‍ഹി, ആന്‍ഡമാന്‍, ലക്ഷദ്വീപ് തുടങ്ങിയ സിവില്‍ സര്‍വീസുകള്‍
3. ഡല്‍ഹി, ആന്‍ഡമാന്‍, ലക്ഷദ്വീപ് തുടങ്ങിയ പോലീസ് സര്‍വീസുകള്‍
4. പോണ്ടിച്ചേരി സിവില്‍ സര്‍വീസ്
5. പോണ്ടിച്ചേരി പൊലീസ് സര്‍വീസ്
തെരഞ്ഞെടുപ്പ് രീതി:
പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് (അഭിമുഖം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്.
പ്രിലിമിനറി പരീക്ഷ:
രണ്ടു പേപ്പറായാണ് പരീക്ഷ. ഒന്നാം പേപ്പറിൽ അന്തര്‍ദേശീയ വിഷയങ്ങള്‍. ഇന്ത്യാ ചരിത്രം, സാമൂഹിക വികസനം, ജനറല്‍ സയന്‍സ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണുള്ളത്. 200 മാര്‍ക്കിന്‍റെ നൂറ് ചോദ്യങ്ങൾ അടങ്ങിയ പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ ആണ് സമയം അനുവദിച്ചിരിക്കുന്നത്.
കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ഡിസിഷന്‍ മേക്കിങ്ങ്, പ്രോബ്ലം സോള്‍വിങ്ങ്, ഇംഗ്ലീഷ് ഭാഷാ പഠനം (10-ാം ക്ലാസ് ലെവല്‍) എന്നിവയാണ് രണ്ടാം പേപ്പറിൽ. ഇതും സമയക്രമം ആദ്യത്തേ പോലെ തന്നെയാണ്.
പ്രിലിമിനറി പരീക്ഷ എന്നത് ഒരു സ്‌ക്രീനിങ്ങ് ടെസ്‌റ്റു മാത്രമാണ്. ഇതു ജയിച്ചാൽ മാത്രമെ മെയിന്‍ പരീക്ഷയ്‌ക്ക് യോഗ്യത നേടാന്‍ സാധിക്കൂ. മറ്റൊരിടത്തും ഈ മാര്‍ക്ക് പരിഗണിക്കില്ല. ആദ്യം രണ്ടാമത്തെ പേപ്പറാണ് നോക്കുന്നത്. ഇതിന് മിനിമം പാസ് മാര്‍ക്ക് 33% വേണം. ഇതു കിട്ടിയാല്‍ മാത്രമേ ഒന്നാമത്തെ പേപ്പര്‍ നോക്കുകയുള്ളു. ഇതിന്റെ അടിസ്‌ഥാന ത്തിലാണ് മെയിന്‍ പരീക്ഷയ്‌ക്ക് യോഗ്യത നേടുന്നത്.
മെയിന്‍ പരീക്ഷയിൽ 9 പേപ്പറാണുളളത്
1. പേപ്പര്‍ എ ഇന്ത്യന്‍ ലാംഗ്വേജ് (300 മാര്‍ക്ക്)
2. പേപ്പര്‍ ബി ഇംഗ്ലീഷ് (300 മാര്‍ക്ക്)
3. പേപ്പര്‍ ഒന്ന് എസ്സേ (250 മാര്‍ക്ക്)
4. പേപ്പര്‍ രണ്ട് ജനറല്‍ സ്‌റ്റഡീസ് (250 മാര്‍ക്ക്)
5. പേപ്പര്‍ മൂന്ന് ജനറല്‍ സ്‌റ്റഡീസ് രണ്ട് (250 മാര്‍ക്ക്)
6. പേപ്പര്‍ നാല് ജനറല്‍ സ്‌റ്റഡീസ് മൂന്ന് (250 മാര്‍ക്ക്)
7. പേപ്പര്‍ അഞ്ച് ജനറല്‍ സ്‌റ്റഡീസ് നാല് (250 മാര്‍ക്ക്)
8. പേപ്പര്‍ ആറ് ഓപ്‌ഷണല്‍ സബ്‌ജക്‌ട് പേപ്പര്‍ രണ്ട്(250 മാര്‍ക്ക്)
9. പേപ്പര്‍ ഏഴ് ഓപ്‌ഷണല്‍ സബ്‌ജക്‌ട് പേപ്പര്‍ രണ്ട് (250 മാര്‍ക്ക്)
ഇതില്‍ ആദ്യത്തെ രണ്ടു പേപ്പറിന്റെ മാര്‍ക്ക് കൂട്ടുന്നതല്ല. എന്നാല്‍ ഈ രണ്ടു പേപ്പറുകളും പാസായാല്‍ മാത്രമേ പിന്നീടുള്ള ഏഴു പേപ്പറുകള്‍ നോക്കുകയുള്ളു. ഈ ഏഴു പേപ്പറുകള്‍ക്ക് ഓരോന്നിനും 250 മാര്‍ക്കു വീതം മൊത്തം 1750 മാര്‍ക്കാണ്. ഇത് നേടുന്നവരെ പേഴ്‌സണാലിറ്റി ടെസ്‌റ്റിന് (അഭിമുഖം) തെരഞ്ഞെടുക്കുന്നു. ഇതിന് 275 മാര്‍ക്കാണ്. ഏഴു പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ് മൊത്തം. ഈ മാർക്ക് നേടുന്നവർക്കാണ് സിവില്‍ സർവീസ് സെലക്ഷന്‍ ലഭിക്കുക.
പ്രായപരിധി
ജനറല്‍ വിഭാഗം 32 വയസ് (അവസരം 6) ഒ.ബി.സി. 35 വയസ് (അവസരം 9) എസ്.സി./എസ്.ടി. 37 വയസ് (അവസര പരിധിയില്ല) ജനറല്‍ കാറ്റഗറിയില്‍ 1987 ആഗസ്‌റ്റ് 2 ന് ശേഷവും 1998 ഓഗസ്‌റ്റ് ഒന്നിന് മുമ്പും ജനിച്ചവരാകണം.
യോഗ്യത
അംഗീകൃത സര്‍വകലാശാല ബിരുദവും. 21 വയസ് പൂര്‍ത്തിയായവര്‍ക്കും ഈപരീക്ഷയെഴുതാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.upsc.gov.in/ സന്ദര്‍ശിക്കുക.
ഇന്ത്യന്‍ ഫോറസ്‌റ്റ് സര്‍വീസ് (ഐ.എഫ്.എസ്)
ഐഎഎസ്., ഐപിഎസ്., പോലെ തന്നെയുള്ള ഓള്‍ ഇന്ത്യ സര്‍വീസാണ് ഐഎഫ്‌എസ്. സിവില്‍ സര്‍വീസ് പരീക്ഷയ്‌ക്കൊപ്പമാണ് ഇതിന്റെയും പ്രിലിമിനറി പരീക്ഷ. മെയിന്‍, പേഴ്‌സണാലിറ്റി ടെസ്‌റ്റ് വേറെയാണ്.
ആനിമല്‍ ഹസ്‌ബന്‍ററി-വെറ്റിനറി സയന്‍സ് ബോട്ടണി, കെമിസ്‌ട്രി, ജിയോളജി മാത്ത്‌സ്, ഫിസിക്‌സ്, സ്‌റ്റാറ്റിറ്റിക്‌സ്, സുവോളജി എന്നിവയിലേതെങ്കിലും ഡിഗ്രി. കൂടാതെ അഗ്രിക്കള്‍ച്ചറിലോ, ഫോറസ്‌റ്ററിയിലോഎഞ്ചിനീയര്‍ ബിരുദധാരികള്‍ക്ക് ഈ പരീക്ഷയ്ക്കായി അപേക്ഷിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IAS, Upsc, UPSC Civil Service, UPSC examination