നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • St Agnes College | ആൺകുട്ടികൾക്ക് പ്രവേശനം നൽകാൻ ഒരുങ്ങി 100 വർഷം പഴക്കമുള്ള മംഗളൂരുവിലെ സെന്റ് ആഗ്നസ് കോളേജ്   

  St Agnes College | ആൺകുട്ടികൾക്ക് പ്രവേശനം നൽകാൻ ഒരുങ്ങി 100 വർഷം പഴക്കമുള്ള മംഗളൂരുവിലെ സെന്റ് ആഗ്നസ് കോളേജ്   

  രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് കോളേജിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകാൻ തീരുമാനിച്ചത്.

  • Share this:
   മംഗളൂരു: 100 വർഷം പഴക്കമുള്ള സെന്റ് ആഗ്നസ് കോളേജ് (St Agnes College) ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ വനിതാ കോളേജും (women's college) രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ വനിതാ കോളേജുമാണ് (Catholic women's college) എന്നാൽ അടുത്ത അധ്യയന വർഷം മുതൽ ഇവിടെ ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചേക്കും. രാജ്യത്തെ സ്വകാര്യ മാനേജ്‌മെന്റിന് കീഴിലുള്ള 100 വർഷം തികയുന്ന ആദ്യത്തെ വനിതാ കോളേജ് കൂടിയായ ഈ സ്ഥാപനം കോ-എഡ്യൂക്കേഷനിലേക്ക് (co-education) തിരിയുന്നതിനുള്ള അനുമതിക്കായി മംഗലാപുരം സർവകലാശാലയ്ക്ക് മുന്നിൽ നിർദ്ദേശം വച്ചിരുന്നു. വെള്ളിയാഴ്ച നടന്ന മൂന്നാം അക്കാദമിക് കൗൺസിൽ യോഗത്തിൽ ഇക്കാര്യം അവതരിപ്പിച്ചു. തുട‍ർന്ന് മംഗലാപുരം യൂണിവേഴ്സിറ്റിയിക്ക് ഇക്കാര്യത്തിൽ എതിർപ്പില്ലെന്നും നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്ക് അയക്കുമെന്നും സർവകലാശാല വൈസ് ചാൻസലർ പി എസ് യദപഠിത്തായ പറഞ്ഞു.

   രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് കോളേജിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകാൻ തീരുമാനിച്ചതെന്ന് കോളേജ് അറിയിച്ചതായി," യദപഠിത്തായ പറഞ്ഞു. എന്നാൽ കോ-എഡ്യൂക്കേഷനിലേക്ക് മാറാനുള്ള വലിയ നീക്കം പ്രവേശനം കുറയുന്നതിന് കാരണമായതായി കോളേജിലെ ഒരു മുൻ പ്രിൻസിപ്പൽ പറഞ്ഞു. വർഷങ്ങളായി അഡ്‌മിഷൻ കുറവായതിനാൽ ചില കോഴ്‌സുകളൊഴികെ മിക്ക സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. മാറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്. മൂന്ന് വർഷം മുമ്പാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്, അത് ഒടുവിൽ യാഥാർത്ഥ്യമായി മാറുന്നത് കാണുന്നതിൽ സന്തോഷമുണ്ട്” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ കോളേജ് പ്രിൻസിപ്പൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

   Also Read- Liquor Price | ആന്ധ്രാപ്രദേശില്‍ മദ്യവില കുറച്ചു; അനധികൃത മദ്യക്കടത്തും കള്ളവാറ്റും തടയാനെന്ന് സര്‍ക്കാര്‍

   A+ നാക്ക് (NAAC) ഗ്രേഡുള്ള സ്ഥാപനം 15 വർഷം മുമ്പ് ബിരുദാനന്തര കോഴ്‌സുകളിൽ കോ-എഡ്യൂക്കേഷൻ ആരംഭിച്ചിരുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 2007-2008ൽ കോളേജിന് സ്വയംഭരണ പദവി നൽകി. ആൺകുട്ടികൾക്ക് വേണ്ടി മാത്രമുള്ള മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജ് 1986ൽ പെൺകുട്ടികളുടെ ആദ്യ ബാച്ചിന് പ്രവേശനം നൽകുകയും ഇപ്പോൾ 35 വർഷം പൂർത്തിയാക്കുകയും ചെയ്തു.

   കോ എഡ്യൂക്കേഷൻ ആരംഭിക്കാൻ കോളേജ് നിർദ്ദേശം അയച്ചിട്ടുണ്ടെന്ന് സെന്റ് ആഗ്നസ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ വെനേസ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. "അധികൃതരിൽ നിന്ന് അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂവെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളേജ് ആരംഭിച്ചപ്പോൾ ആദ്യ ബാച്ചിൽ വെറും 14 പെൺകുട്ടികൾ മാത്രമാണുണ്ടായിരുന്നതെന്നും കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

   Also Read- Monkeys vs Dogs | 250 നായ്ക്കളെ കൊന്നൊടുക്കിയ സംഭവം; 'പരമ്പര കൊലയാളികളായ' രണ്ട് കുരങ്ങന്മാർ 'കസ്റ്റഡിയിൽ'
   Published by:Rajesh V
   First published: