• HOME
 • »
 • NEWS
 • »
 • career
 • »
 • TEDx talk |മണ്ണ് സംരക്ഷണത്തെക്കുറിച്ച് വാചാലയായി 11 കാരി; ടെഡ്എക്‌സ് ടോക്കില്‍ സംസാരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി

TEDx talk |മണ്ണ് സംരക്ഷണത്തെക്കുറിച്ച് വാചാലയായി 11 കാരി; ടെഡ്എക്‌സ് ടോക്കില്‍ സംസാരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി

കുട്ടികളും മുതിര്‍ന്നവരും വ്യവസായികളും പൊതുജനങ്ങളും സര്‍ക്കാരുകളും മണ്ണിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാനും ജൈവ ഗുണങ്ങള്‍ പുനഃസ്ഥാപിക്കാനും ശ്രമിക്കണമെന്നും ഓവിയ അഭ്യര്‍ത്ഥിച്ചു.

ഓവിയ സിംഗ്

ഓവിയ സിംഗ്

 • Share this:
  മണ്ണ് സംരക്ഷണത്തെക്കുറിച്ച് ടെഡ്എക്‌സ് ടോക്കില്‍ (TEDx talk) സംസാരിച്ച് ശ്രദ്ധാകേന്ദ്രമായി പതിനൊന്നുകാരി. ഡല്‍ഹി സ്വദേശിയായ ഓവിയ സിംഗ് ആണ് ഈ കൊച്ചുമിടുക്കി. ടെഡ്എക്‌സ് ടോക്കില്‍ സംസാരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി കൂടിയാണ് ഓവിയ. ജാമിയ മില്ലിയ ഇസ്ലാമിയയില്‍ വെച്ചാണ് ഓവിയ തന്റെ ടെഡ്എക്‌സ് സെഷന്‍ (TEDx talk) നടത്തിയത്. മണ്ണ് സംരക്ഷണത്തെക്കുറിച്ചും (soil conservation) ആഗോള തലത്തില്‍ കാര്‍ഷിക മണ്ണിന്റെ ഗുണനിലവാരത്തിലുണ്ടായ തകര്‍ച്ചയുമായി ബന്ധപ്പെട്ട വസ്തുതകളെക്കുറിച്ചുമാണ് ഓവിയ സംസാരിച്ചത്. ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചും ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ചും ഓവിയ സെഷനില്‍ സംസാരിച്ചു. ഈ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുന്ന ചില ഘടകങ്ങളാണിതെന്നും ഓവിയ പറയുന്നു.

  കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ലേണിംഗ് പ്ലാറ്റ്ഫോമായ പ്ലാനറ്റ്സ്പാര്‍ക്കിലെ (planetspark) വിദ്യാര്‍ത്ഥിനി കൂടിയാണ് ഓവിയ. പബ്ലിക് സ്പീക്കിംഗില്‍ കഴിവ് തെളിയിച്ച ഓവിയയ്ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. യൂത്ത് സ്പോക്കണ്‍ ഫെസ്റ്റില്‍ ഓവിയ രണ്ട് തവണ ചാമ്പ്യനായിട്ടുണ്ട്. കൂടാതെ, പോഡ്കാസ്റ്റ് ചലഞ്ച് (2021), നാഷണല്‍ സ്പീച്ച് ആന്‍ഡ് ഡിബേറ്റ് ടൂര്‍ണമെന്റ്, പ്ലാനറ്റ്സ്പാര്‍ക്കിന്റെ ഗ്ലോബല്‍ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യന്‍ (2022) എന്നീ അംഗീകാരങ്ങളും ഓവിയ സ്വന്തമാക്കിയിട്ടുണ്ട്. ഐഡിഐഎ ഇന്റര്‍നാഷണല്‍ ഫിയസ്റ്റ 2021ലെ എക്സ്ടെംപോര്‍ മത്സരത്തിലെ വിജയി കൂടിയാണ് ഈ പതിനൊന്നുകാരി.

  രണ്ട് പുസ്തകങ്ങളുടെ സഹ രചയിതാവ് കൂടിയാണ് ഓവിയ. ലിവിംഗ് ലൈഫ് ഓഫ് ഇന്‍സ്പിരേഷന്‍ ആണ് ആദ്യത്തെ പുസ്തകം. ആളുകളെ പ്രചോദിപ്പിക്കുന്ന ജീവിത കഥകളാണ് പുസ്തകത്തിലുള്ളത്. ' റൈസ് - പോയംസ് ഓഫ് ഹീറ്റ്, റെസിലിയന്‍സ് ആന്‍ഡ് ലൈറ്റ്' ആണ് രണ്ടാമത്തെ പുസ്തകം. പ്രചോദനാത്മകമായ കവിതകളാണ് പുസ്തകത്തിലുള്ളത്. ചൈല്‍ഡ് പ്രോഡിജിയില്‍ 'ഗോ ഔട്ട് ആന്റ് കോണ്ടൂര്‍ ദ വേള്‍ഡ്' എന്ന പേരില്‍ അവള്‍ക്ക് സ്വന്തമായി ഒരു പോഡ്കാസ്റ്റ് ഉണ്ട്. പ്ലാനറ്റ്സ്പാര്‍ക്കിന്റെ പോഡ്കാസ്റ്റിംഗ് ക്ലബ്ബിന്റെ ഭാഗമാണ് ചൈല്‍ഡ് പ്രോഡിജി.

  കുട്ടികളും മുതിര്‍ന്നവരും വ്യവസായികളും പൊതുജനങ്ങളും സര്‍ക്കാരുകളും മണ്ണിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാനും ജൈവ ഗുണങ്ങള്‍ പുനഃസ്ഥാപിക്കാനും ശ്രമിക്കണമെന്നും ഓവിയ അഭ്യര്‍ത്ഥിച്ചു. ഒന്നുകില്‍ ഭൂമിയെ മരിക്കാന്‍ അനുവദിക്കുന്ന തലമുറയായി നമ്മള്‍ ഓര്‍ക്കപ്പെടും, അല്ലെങ്കില്‍ ദൈവം പോലും നോക്കിക്കാണുന്ന തലമുറയാകുമെന്നും ഓവിയ പറഞ്ഞു.

  തന്റെ പ്രസംഗത്തിനിടെ ജൈവ മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓവിയ ഊന്നിപ്പറഞ്ഞു. 0.5 ശതമാനം എന്ന ഭയാനകമായ നിലയിലേക്ക് മണ്ണിന്റെ നിലവാരം താഴ്ന്നു. ഈ മണ്ണ് കൃഷിയോഗ്യമാകാന്‍ കുറഞ്ഞത് 4-6 ശതമാനം ജൈവ ഗുണങ്ങള്‍ ആവശ്യമാണ്. മണ്ണിന്റെ ഗുണനിലവാരം കുറഞ്ഞതിലൂടെ ആഗോള കാര്‍ഷിക ഭൂമിയിലെ 52 ശതമാനം ഭൂമിയെ ഇതിനകം തന്നെ നശിപ്പിച്ചിട്ടുണ്ടെന്നും ഓവിയ എടുത്തുപറഞ്ഞു.

  ടെക്നോളജി, എന്റര്‍ടെയ്ന്‍മെന്റ്, ഡിസൈന്‍ എന്നിവയുടെ ചുരുക്കെഴുത്താണ് ടെഡ്. 1984ലാണു ടെഡിന്റെ തുടക്കം. റിച്ചാര്‍ഡ് സോള്‍ വര്‍മന്‍, ഹാരി മാര്‍ക്ക്സ് എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ടെഡ് സമ്മേളനം കാലിഫോര്‍ണിയയില്‍ സംഘടിപ്പിച്ചത്. 18 മിനിറ്റിനുള്ളില്‍ മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന പ്രാസംഗികര്‍ക്കുള്ള ഒരു വേദിയാണ് ടെഡ്എക്‌സ് ടോക്ക്.
  Published by:Naveen
  First published: