HOME » NEWS » Career » 111 VACANCIES IN VARIOUS POSTS IN AAI CARGO LOGISTICS

എഎഐ കാർഗോ ലോജിസ്റ്റിക്സിൽ വിവിധ തസ്തികകളിൽ 111 ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ (BECIL) മുഖേനയാണ് കരാർ നിയമനം

News18 Malayalam | news18-malayalam
Updated: June 24, 2021, 12:39 PM IST
എഎഐ കാർഗോ ലോജിസ്റ്റിക്സിൽ വിവിധ തസ്തികകളിൽ 111 ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
AAI Cargo Logistic
  • Share this:
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ, ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ (BECIL) മുഖേന കരാർ നിയമനം. അമൃത്‌സർ, ഇൻഡോർ, രാജമുന്ദ്രി, ഡെറാഡൂൺ, തിരുപ്പതി എന്നിവിടങ്ങളിലായി 103 ഒഴിവ്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

ഹാൻഡിമാൻ/ലോഡർ (73): എട്ടാം ക്ലാസ് ജയം, പ്രാദേശിക ഭാഷയിലും ഹിന്ദിയിലും അറിവ്, 45 വയസ്സ്, 14,014 രൂപ.

സൂപ്പർവൈസർ (26): ബിരുദം, 30 വയസ്സ്, 18,564 രൂപ.

സീനിയർ സൂപ്പർവൈസർ (4): ബിരുദം, 35 വയസ്സ്, 20,384 രൂപ.

കാർഗോ മേഖലയിൽ ഒന്ന്/രണ്ട് വർഷ പരിചയമുള്ളവർക്കു മുൻഗണന.

www.becil.com

8 ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്

എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ ചെന്നൈ, കൊൽക്കത്ത സ്റ്റേഷനുകളിൽ 8 ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവ്. 3 വർഷ കരാർ നിയമനം. ജൂൺ 28 വരെ അപേക്ഷിക്കാം.

യോഗ്യത: 12–ാം ക്ലാസ്. ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശികഭാഷാ പരിജ്ഞാനം, എൽഎംവി/എച്ച്എംവി ഡ്രൈവിങ് ലൈസൻസ്, പ്രായോഗിക പരിജ്ഞാനം, 2 വർഷ പരിചയം. 40 വയസ്സു കവിയരുത്. 25,000 രൂപ ശമ്പളം.

www.aaiclas-ecom.org

IBPS | ഗ്രാമീണ്‍ ബാങ്കുകളില്‍ ഓഫീസര്‍/ഓഫീസ് അസിസ്റ്റന്റ്; ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു

43 റീജിയണൽ റൂറൽ ബാങ്കുകളിലെ (ഗ്രാമീണ്‍ ബാങ്കുകള്‍) ഗ്രൂപ്പ് എ ഓഫീസര് (സ്കെയില് I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്ട്ടിപര്പ്പസ്) തസ്തികയിലേക്ക് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല് സെലക്ഷന് (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. ആകെ 12,811 ഒഴിവുണ്ട്. ഇതില് 6817 ഒഴിവുകള് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 5994 ഒഴിവുകള് ഓഫീസര് തസ്തികയിലുമാണ്. കേരള ഗ്രാമീണ് ബാങ്കില് 267 ഒഴിവുണ്ട്.

ഓഫീസ് അസിസ്റ്റന്റ് (മള്ട്ടിപര്പ്പസ്) യോഗ്യത ബിരുദം/ തത്തുല്യം. അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ അറിയണം. കംപ്യൂട്ടര് അറിവ് അഭിലഷണീയം.

ഓഫീസര് സ്കെയില് I (അസിസ്റ്റന്റ് മാനേജര്) യോഗ്യത ബിരുദം/ തത്തുല്യം. പ്രാദേശികഭാഷ അറിയണം.കംപ്യൂട്ടര്പരിജ്ഞാനം വേണം. അഗ്രിക്കള്ച്ചര്/ഹോര്ട്ടികള്ച്ചര്/ ഫോറസ്ട്രി/ അനിമല് ഹസ്ബന്ഡറി/ വെറ്ററിനറി സയന്സ്/ അഗ്രിക്കള്ച്ചറല് എന്ജിനിയറിങ്/ പിസികള്ച്ചര്/ അഗ്രിക്കള്ച്ചറല് മാര്ക്കറ്റിങ് ആന്ഡ് കോ–--ഓപ്പറേഷന്/ ഐടി/ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ്/ അക്കൗണ്ടന്സി എന്നിവയില് ബിരുദമുള്ളവര്ക്ക് മുന്ഗണന.

ഓഫീസര് സ്കെയില് II: ജനറല് ബാങ്കിങ് ഓഫീസര് (മാനേജര്) യോഗ്യത ആകെ 50 ശതമാനം മാര്ക്കില് കുറയാതെയുള്ള ബിരുദം/ തത്തുല്യം. ബാങ്കിങ്/ ഫിനാന്സ്/ മാര്ക്കറ്റിങ്/ അഗ്രിക്കള്ച്ചര്/ ഹോര്ട്ടികള്ച്ചര്/ ഫോറസ്ട്രി/ അനിമല് ഹസ്ബന്ഡറി/ വെറ്ററിനറി സയന്സ്/ അഗ്രിക്കള്ച്ചറല് എന്ജിനിയറിങ്/ പിസികള്ച്ചര്‍ /അഗ്രിക്കള്ച്ചറല് മാര്ക്കറ്റിങ് ആന്ഡ് കോ- ഓപ്പറേഷന്/ ഐടി/ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ്/ അക്കൗണ്ടന്സി എന്നിവയില് ബിരുദമുള്ളവര്ക്ക് മുന്ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില് ഓഫീസറായി ജോലിചെയ്ത് രണ്ടുവര്ഷത്തെ പ്രവൃത്തിപരിചയം വേണം.

ഓഫീസര് സ്കെയില് II: സ്പെഷ്യലിസ്റ്റ് ഓഫീസര് (മാനേജര്) ഇന്ഫര്മേഷന് ടെക്നോളജി ഓഫീസര് യോഗ്യത ആകെ 50 ശതമാനം മാര്ക്കില് കുറയാതെ ഇലക്‌ട്രോണിക്സ്/ കമ്യൂണിക്കേഷന്/ കംപ്യൂട്ടര് സയന്സ്/ ഐടി എന്നിവയിലുള്ള ബിരുദം/ തത്തുല്യം. കംപ്യൂട്ടര് അറിവ് വേണം. ഒരുവര്ഷത്തെ പ്രവൃത്തിപരിചയം.
ചാര്ട്ടേഡ് അക്കൗണ്ടന്റ്: ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്നിന്നുള്ള സര്ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ്. ഒരുവര്ഷ പ്രവൃത്തിപരിചയം വേണം.

ലോ ഓഫീസര് ആകെ 50 ശതമാനം മാര്ക്കില് കുറയാതെയുള്ള നിയമബിരുദം/ തത്തുല്യം. ബാങ്ക്/ ധനകാര്യസ്ഥാപനത്തില് അഡ്വക്കേറ്റ്/ ലോ ഓഫീസര് ആയി ജോലിനോക്കി രണ്ടുവര്ഷ പ്രവൃത്തിപരിചയം വേണം.

ട്രഷറി മാനേജര് ചാര്ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില് എംബിഎ- ഫിനാന്സ്. ഒരുവര്ഷ പ്രവൃത്തിപരിചയം വേണം.

മാര്ക്കറ്റിങ് ഓഫീസര് യോഗ്യത എംബിഎ. മാര്ക്കറ്റിങ്. ഒരുവര്ഷ പ്രവൃത്തിപരിചയം വേണം.
അഗ്രിക്കള്ച്ചര് ഓഫീസര് ആകെ 50 ശതമാനം മാര്ക്കില് കുറയാതെ അഗ്രിക്കള്ച്ചര്/ ഹോര്ട്ടികള്ച്ചര്/ ഡെയറി/ അനിമല് ഹസ്ബന്ഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയന്സ്/ അഗ്രിക്കള്ച്ചറല് എന്ജിനിയറിങ്/ പിസികള്ച്ചര് എന്നിവയില് ബിരുദം/ തത്തുല്യം. രണ്ടുവര്ഷപ്രവൃത്തിപരിചയം വേണം.
ഓഫീസര് സ്കെയില് III (സീനിയര് മാനേജര്)യൊഗ്യത ആകെ 50 ശതമാനം മാര്ക്കില് കുറയാതെയുള്ള ബിരുദം/ തത്തുല്യം.

ബാങ്കിങ്/ ഫിനാന്സ്/ മാര്ക്കറ്റിങ്/ അഗ്രിക്കള്ച്ചര്/ ഹോര്ട്ടികള്ച്ചര്/ ഫോറസ്ട്രി/ അനിമല് ഹസ്ബന്ഡറി/ വെറ്ററിനറി സയന്സ്/ അഗ്രിക്കള്ച്ചറല് എന്ജിനിയറിങ്/ പിസികള്ച്ചര്/ അഗ്രിക്കള്ച്ചറല് മാര്ക്കറ്റിങ് ആന്ഡ് കോ-ഓപ്പറേഷന്/ ഐടി/ മാനേജ്മെന്റ്/ നിയമം/ ഇക്കണോമിക്സ് ആന്ഡ് അക്കൗണ്ടന്സി എന്നിവയില് ബിരുദം/ ഡിപ്ലോമയുള്ളവര്ക്ക് മുന്ഗണന. ബാങ്ക്/ ധനകാര്യസ്ഥാപനത്തില് ഓഫീസര് തസ്തികയില് ജോലിചെയ്ത് അഞ്ചുവര്ഷ പ്രവൃത്തിപരിചയം വേണം. അപേക്ഷ www.ibps.in ല് പ്രത്യേകമായി നല്കിയ ലിങ്കിലൂടെ ജൂണ് 28 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍.
Published by: Rajesh V
First published: June 24, 2021, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories