നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Western Coalfields| വെസ്റ്റേൺ കോൾഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്; ഒരുവർഷത്തെ പരിശീലനം

  Western Coalfields| വെസ്റ്റേൺ കോൾഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്; ഒരുവർഷത്തെ പരിശീലനം

  ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും.

  western coal fields

  western coal fields

  • Share this:
   കോൾ ഇന്ത്യയുടെ കീഴിൽ നാഗ്പുർ ആസ്ഥാനമായുള്ള വെസ്റ്റേൺ കോൾ ഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും.

   ഒഴിവുകൾ: ട്രേഡ് അപ്രന്റിസ്-965, ഗ്രാജ്വേറ്റ് അപ്രന്റിസ്-101, ടെക്നീഷ്യൻ അപ്രന്റിസ്-215

   യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം.

   ടെക്നീഷ്യൻ അപ്രന്റിസ്: മൈനിങ്/മൈനിങ് ആൻഡ് മൈൻ സർവേയിങ് ഡിപ്ലോമ. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം.

   ട്രേഡ് അപ്രന്റിസ്: കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക്‌ (ഡീസൽ), മെഷിനിസ്റ്റ്, മേസൺ (ബിൽഡിങ് കോൺട്രാക്ടർ), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്‌, സർവേയർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), വയർമാൻ എന്നിവയിൽ ഏതെങ്കിലും ട്രേഡിൽ എൻ സി വി ടി /എസ് സി വി ടി സർട്ടിഫിക്കറ്റ്.

   അവസാന തീയതി: സെപ്റ്റംബർ 21.
   വിവരങ്ങൾക്ക്: www.westerncoal.in

   ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 190 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ


   ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ സ്കെയിൽ-I, സ്കെയിൽ-II തസ്തികകളിലായി 190 ഒഴിവുകളുണ്ട്.

   അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ

   അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/ അനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ​ഡെയറി സയൻസ്/ഫിഷറി സയൻസ്/ പിസികൾച്ചർ/ അഗ്രി. മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ അഗ്രോ. ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രിക്കൾച്ചറൽ ബയോ ടെക്നോളജി/ ഫുഡ് സയൻസ്/ അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെന്റ്/ ഫുഡ് ടെക്നോളജി/​ഡെയറി ടെക്നോളജി/അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ സെറികൾച്ചറിൽ നാലുവർഷത്തെ ഡിഗ്രി.

   സെക്യൂരിറ്റി ഓഫീസർ

   ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇന്ത്യൻ ആർമിയിൽ സേനകളിലോ പോലീസിലോ ഓഫീസർ/തത്തുല്യ റാങ്കിൽ അഞ്ചുവർഷത്തെ പരിചയം.

   ലോ ഓഫീസർ

   നിയമത്തിൽ ബിരുദം. എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും മറ്റുള്ളവർക്ക് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.

   എച്ച് ആർ / പേഴ്സണൽ ഓഫീസർ

   ബിരുദം, രണ്ടുവർഷത്തെ ഫുൾടൈം പി ജി / പി ജി ഡിപ്ലോമ (പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ എച്ച് ആർ / എച്ച് ആർ ഡി / സോഷ്യൽ വർക്ക്/ ലേബർ ലോ). എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും മറ്റുള്ളവർക്ക് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ പ്രവർത്തനപരിചയം വേണം.

   ഐ ടി സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർ, ഡി.ബി.എ. (എം.എസ്.എസ്.ക്യു.എൽ./ഒറാക്കിൾ), വിൻഡോസ് അഡ്മിനിസ്ട്രേറ്റർ, പ്രോഡക്ട് സപ്പോർട്ട് എൻജിനിയർ, നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ, ഇ-മെയിൽ അഡ്മിനിസ്ട്രേറ്റർ:

   ബി.ടെക്./ ബി.ഇ. (കംപ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ)/ എം.സി.എ./ എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്). എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനവും മറ്റുള്ളവർക്ക് 55 ശതമാനവും മാർക്ക് വേണം. ഐ.ടി. സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർക്ക് ഒരുവർഷത്തെയും മറ്റുവിഭാഗങ്ങളിലേക്ക് മൂന്നുവർഷത്തെയും പ്രവൃത്തിപരിചയം വേണം. അവസാനതീയതി: സെപ്റ്റംബർ 19. വിവരങ്ങൾക്ക്: www.bankofmaharashtra.in
   Published by:Rajesh V
   First published: