നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • സംരംഭകത്വത്തിൽ വൈദഗ്ദ്ധ്യത്തിനും ബിസിനസ് അവസരങ്ങൾക്കും; 14 ദിവസം ബ്ലോക്ക്ചെയിൻ പരിശീലനം

  സംരംഭകത്വത്തിൽ വൈദഗ്ദ്ധ്യത്തിനും ബിസിനസ് അവസരങ്ങൾക്കും; 14 ദിവസം ബ്ലോക്ക്ചെയിൻ പരിശീലനം

  കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫൈഡ് ബ്ലോക്ക്ചെയിന്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

  • Share this:
   ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ മികവിന്റെ കേന്ദ്രമായ കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമിയും സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (ഇഡിഐഐ) ചേര്‍ന്ന് നടത്തുന്ന 'സര്‍ട്ടിഫൈഡ് ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡി.യു.കെ പ്രജ്ഞയിലാണ് കോഴ്‌സ് നടക്കുന്നത്.

   കോഴ്‌സിന്റെ ലക്ഷ്യം
   സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അവസരങ്ങള്‍, വെല്ലുവിളികള്‍ എന്നിവ മനസ്സിലാക്കാനും ഫലപ്രദമായി കൈകാര്യം ചെയ്യാനും ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യമായ അറിവും വൈദഗ്ധ്യവും മനോഭാവവും വ്യക്തികളില്‍ സൃഷ്ടിക്കുകയും ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും സംരംഭക കഴിവുകളും ഉപയോഗിച്ച് ദീര്‍ഘകാല സംരംഭകത്വങ്ങള്‍ സ്ഥാപിക്കുന്നതിനു വ്യക്തികളെ സജ്ജരാക്കുകയുമാണ് കോഴ്‌സ് ലക്ഷ്യമിടുന്നത്. സംരംഭകത്വം മനസിലാക്കുക, സ്റ്റാര്‍ട്ടപ്പുകളെ നിര്‍വചിക്കുക, സ്വന്തം ടെക് സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ വികസിപ്പിക്കുക, ശരിയായ നിയമപരമായ അടിത്തറ കെട്ടിപ്പടുക്കുക, സ്റ്റാര്‍ട്ടപ്പ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, ധനസമാഹരണം എന്നിവയും അതിലേറെയും കോഴ്‌സ് വിശകലനം ചെയ്യുന്നു.

   കോഴ്‌സിന്റെ കാലാവധി
   6 ദിവസത്തെ ബ്ലോക്ക്‌ചെയിന്‍ പരിശീലനവും 8 ദിവസത്തെ സംരംഭകത്വവും മാനേജ്‌മെന്റ് പരിശീലനവുമടക്കം 14 ദിവസത്തെ പരിശീലന പരിപാടിയിലൂടെ വ്യക്തികളെ സംരംഭകത്വത്തില്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനും ബ്ലോക്ക്‌ചെയിനില്‍ ബിസിനസ്സ് അവസരങ്ങള്‍ സ്ഥാപിക്കുകയെന്ന അവരുടെ സ്വപ്നത്തെ എത്തിപിടിക്കാനും സഹായിക്കും. ഇഡിഐഐ, കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമി എന്നിവയിലെ വിദഗ്ധര്‍ കോഴ്‌സ് ഓണ്‍ലൈനില്‍ നടത്തും. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് അഞ്ച് പ്രോഗ്രാമുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

   ആര്‍ക്കെല്ലാം അപേക്ഷിക്കാം
   വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, ബിസിനസ്സ് പ്രൊഫഷണലുകള്‍, താല്‍പ്പര്യമുള്ള സംരംഭകര്‍ എന്നിവര്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കും, സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കാനോ അല്ലെങ്കില്‍ നിലവിലുള്ള ബിസിനസുകള്‍ ബ്ലോക്ക്‌ചെയിന്‍ വ്യവസായത്തിലേക്ക് വ്യാപിപ്പിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കും കോഴ്‌സ് ഉപയോഗപ്പെടുത്താം.

   പുതിയ ബാച്ച് 2021 സ്‌പെറ്റംബര്‍ 6 ന് ആരംഭിക്കും. സെപ്റ്റംബര്‍ 3 നുള്ളില്‍ രജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ 35 പേര്‍ക്കാണ് അവസരം. കോഴ്‌സ് ഫീസ് Rs 10,000 + നികുതിയാണ്.

   പരിശീലനം ലഭിച്ച സംരംഭകര്‍ക്ക് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവരങ്ങളും ബ്ലോക്ക്‌ചെയിന്‍ മേഖലയില്‍ അവരുടെ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സംരംഭകത്വവും മാനേജ്‌മെന്റ് വൈദഗ്ധ്യവും ഉണ്ടായിരിക്കും.
   കൂടുതല്‍ വിവരങ്ങള്‍ക്കും കോഴ്‌സ് രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക: http://prajna.duk.ac.in/
   Published by:Karthika M
   First published:
   )}