• HOME
 • »
 • NEWS
 • »
 • career
 • »
 • ആമസോണ്‍ ഇന്ത്യയില്‍ ആദ്യമായി കരിയര്‍ ദിനം അവതരിപ്പിക്കുന്നു; ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് 8000 ജോലി സാധ്യതകള്‍

ആമസോണ്‍ ഇന്ത്യയില്‍ ആദ്യമായി കരിയര്‍ ദിനം അവതരിപ്പിക്കുന്നു; ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് 8000 ജോലി സാധ്യതകള്‍

രാജ്യത്തിന്റെ ജനസംഖ്യാ ഓഹരി പരമാവധിയാക്കാന്‍ യുവജനസംഖ്യയ്‌ക്കൊപ്പം സവാരി ചെയ്യുന്നത് സഹായകമാണന്ന് കമ്പനി അറിയിച്ചു.

 • Last Updated :
 • Share this:
  ലോകത്തിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ കന്പനിയായ ആമസോണ്‍ സെപ്റ്റംബര്‍ 16ന് ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ കരിയര്‍ ദിനം അവതരിപ്പിക്കാനിരിക്കുകയാണ്. ഈ വെര്‍ച്വല്‍ സമ്പര്‍ക്ക പരിപാടിയിലൂടെ ആമസോണിന്റെ നേതൃനിരയിലുള്ളവരും ജീവനക്കാരും ഒത്തു ചേരുന്നു. അവര്‍ ആമസോണിനെ ഒരു ആവേശകരമായ ജോലിസ്ഥലമാക്കി മാറ്റുന്നതെങ്ങനെയെന്നുള്ള അനുഭവങ്ങള്‍ പങ്കു വെയ്ക്കുകയും ചെയ്യും. 21ാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് തന്റെ യഥാര്‍ത്ഥ സാധ്യതകള്‍ തുറന്നുകാട്ടുയാണ് തങ്ങളുടെ ഉദ്ദേശമെന്നാണ് കന്പനി അവകാശപ്പെടുന്നത്.

  ''2025 ോട് കൂടി നേരിട്ടും അല്ലാതെയുമുള്ള 20 ലക്ഷം ജോലികള്‍ സൃഷ്ടിക്കുമെന്നതാണ് ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത,'' ആമസോണിന്റെ ഏഷ്യ പെസിഫിക്കിലെയും മിഡില്‍ ഈസ്റ്റ് പ്രദേശത്തെയും കോര്‍പ്പറേറ്റ്, എച്ച്ആര്‍ നേതൃസ്ഥാനം വഹിക്കുന്ന ദീപ്തി വര്‍മ്മ ബിസിനസ്സ് സ്റ്റാന്റേഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇപ്പോള്‍തന്നെ തങ്ങള്‍ ഏതാണ്ട് 10 ലക്ഷം ജോലിസാധ്യതകള്‍ സൃഷ്ടിച്ചു എന്നും മഹാമാരിയുടെ സമയത്തുപോലും, സാങ്കേതികവിദ്യകള്‍, റീട്ടെയ്ല്‍, നിര്‍മ്മാണ രംഗങ്ങളിലായി ഏതാണ്ട് മൂന്നു ലക്ഷത്തോളം നേരിട്ടും അല്ലാതെയുമുള്ള ജോലി സാധ്യതകള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി ദീപ്തി അവകാശപ്പെടുന്നു. പുതിയ ജോലികള്‍ തേടുന്ന എല്ലാ തൊഴിലന്വേഷകരെയും പിന്തുണയ്ക്കുന്നതിനും അതുപോലെ മറ്റൊരു കരിയറിലേക്ക് മാറാന്‍ താല്‍പ്പര്യപ്പെടുന്നവരെ അതിന് സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് കരിയര്‍ ഡേ പരിപാടി മുഴുവനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവര്‍ക്ക് ആമസോണിനെക്കുറിച്ച് നന്നായി മനസ്സിലാക്കാനുള്ള ഒരു അവസരം കൂടിയാണിത്, ദീപ്തി കൂട്ടിച്ചേര്‍ക്കുന്നു.

  ഇന്ത്യയെക്കൂടാതെ, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ആമസോണ്‍ തങ്ങളുടെ ആദ്യത്തെ കരിയര്‍ ദിനം ആവിഷ്‌കരിക്കുന്നുണ്ട്. ''കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, അമേരിക്കയില്‍ ആമസോണ്‍ കരിയര്‍ ദിനം നടത്തിയിരുന്നു. അതിന് മികച്ച പ്രതികരണവും സ്വീകരണവുമാണ് ലഭിച്ചത്, ഈ പശ്ചാത്തലത്തിലാണ് അമേരിക്കയ്ക്ക് പുറത്തോട്ട് പരിപാടി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്,'' ദീപ്തി പറയുന്നു.

  തങ്ങളുടെ 8000 ജോലിസാധ്യതകളിലേക്ക് ഇന്ത്യയിലെ 35 നഗരങ്ങളില്‍ നിന്നും ഇപ്പോള്‍ നേരിട്ട് ആളുകളെ എടുക്കുന്നുവെന്നാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ, ഗുഡ്ഗാവ്, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു തുടങ്ങിയ പ്രധാന നഗരങ്ങള്‍ അവയില്‍ ഉള്‍ക്കൊള്ളുന്നു. കൂടാതെ, കൊല്‍ക്കത്ത, നോയിഡ, അമൃത്സര്‍, അഹ്മ്മദാബാദ്, ഭോപ്പാല്‍, കോയമ്പത്തൂര്‍, ജെയ്പൂര്‍, കാന്‍പൂര്‍, ലുധിയാന, പൂനെ, സൂററ്റ് തുടങ്ങിയ നഗരങ്ങളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. കോര്‍പ്പറേറ്റ്, സാങ്കേതിക വിദ്യകള്‍, ഉപഭോക്തൃ സേവനം, മറ്റ് പ്രവര്‍ത്തന മേഖലകളിലാണ് ആമസോണ്‍ ആളുകളെ ക്ഷണിയ്ക്കുന്നത്.

  ആമസോണ്‍ സിഇഒ ആയ ആന്‍ഡി ജസ്സിയുമായുള്ള ഒരു ഫയര്‍സൈഡ് ചാറ്റ് ഉള്‍പ്പെടയുള്ള വിനോദപ്രദവും വിവരദായകവുമായ പല സെഷനുകളും കരിയര്‍ ദിനത്തിനായി ഒരുക്കിയിട്ടുണ്ട്. ആന്‍ഡി ജാസ്സി തന്റെ തൊഴില്‍ അനുഭവങ്ങളും തൊഴില്‍ അന്വേഷകര്‍ക്കായുള്ള ഉപദേശങ്ങളും പരിപാടിയില്‍ പങ്ക് വെയ്ക്കുന്നതാണ്.

  പരിപാടിയുടെ ഭാഗമായി, ഇന്ത്യയെയും ആഗോളതലത്തിലുള്ള മറ്റ് രാജ്യങ്ങളെയും കേന്ദ്രീകരിച്ചുള്ള സെഷനുകള്‍ക്ക് പുറമേ, 140 ആമസോണ്‍ റിക്രൂട്ടര്‍മാര്‍ രാജ്യത്തൊട്ടാകെയുള്ള തൊഴിലന്വേഷകരുമായി 2000 സൗജന്യ, വ്യക്തിഗത തൊഴില്‍ പരിശീലന സെഷനുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ അന്വേഷണ പ്രക്രിയയെ എങ്ങനെ ഫലപ്രദമായി സമീപിക്കണം, റെസ്യൂമെ നിര്‍മ്മിക്കാനുള്ള കഴിവുകള്‍ എങ്ങനെയാണ് വളര്‍ത്തേണ്ടത്, അഭിമുഖങ്ങളില്‍ പ്രയോഗിക്കാവുന്ന നുറുങ്ങുകള്‍ എന്നിവയെ കുറിച്ചെല്ലാം അവബോധം നല്‍കി, ശരിയായ ജോലി നേടേണ്ടതിന് റിക്രൂട്ട് ചെയ്യുന്നവര്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കും.

  ''ഇന്ത്യയെ ഡിജിറ്റലായി പരിവര്‍ത്തനം ചെയ്യാനുള്ള ജീവിതത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ഈ അവസരത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ ആവേശഭരിതരായ നിര്‍മ്മാതാക്കളെ ഞങ്ങള്‍ തേടുകയാണ്,'' ആമസോണ്‍ ഇന്ത്യയുടെ ആഗോളതലത്തിലെ മുതിര്‍ന്ന വൈസ് പ്രസിഡന്റും രാജ്യ തലവനുമായ അമിത് അഗര്‍വാള്‍ ബിസിനസ്സ് സ്റ്റാന്റേഡിനോട് പറഞ്ഞു. ''ഈ കരിയര്‍ ദിനത്തില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഉരുത്തിരിയുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി ഞങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധതയും ഈ പാരമ്പര്യത്തെ ശാക്തീകരിക്കാനും പ്രാപ്തമാക്കാനുമുള്ള തൊഴില്‍ അവസരങ്ങളും നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' അമിത് കൂട്ടിച്ചേര്‍ക്കുന്നു.

  ഉത്സവ സമയങ്ങളോടനുബന്ധിച്ച്, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ അവരുടെ നിയമന സംരംഭങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിനെ ലക്ഷ്യമിട്ടു കൊണ്ട് വലിയ അളവുകളിലുള്ള നിയമനങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ വരുന്നതിനാല്‍, Q2 ല്‍ 38ശതമാനം അധികം നിയമനങ്ങള്‍ നടത്തി ഇന്ത്യ ഇന്‍കോപ്പറേഷന്‍ കമ്പനിയുടെ അധിക ആളെയെടുക്കല്‍ ഉദ്ദേശ്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് സ്റ്റാഫിംഗ് സ്ഥാപനമായ ടീംലീസ് സര്‍വീസസിലെ സഹസ്ഥാപകനും ഇവിപിയുമായ റിതുപര്‍ണ ചക്രവര്‍ത്തി പോലുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതായി ബിസിനസ്സ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  ''ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുന്നത് ഹൈപ്പര്‍-ലോക്കല്‍ ഡെലിവറി ആപ്പുകളുടെ ആവിര്‍ഭാവമാണ്. അവര്‍ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ ചെറുകിട ബിസിനസുകള്‍ക്ക് വഴി വീട്ടുപടിക്കല്‍ എത്തിക്കാനുള്ള അവസരമൊരുക്കാന്‍ സഹായകമാകുന്നു. അതുവഴി അവര്‍ക്കും അവരുടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരം വീണ്ടുമൊരുങ്ങുന്നു,'' റിതുപര്‍ണ്ണ ചക്രവര്‍ത്തി പറഞ്ഞു. ''ബിസിനസ്സുകള്‍ക്ക് പ്രവര്‍ത്തനവും വില്‍പ്പനയും വര്‍ദ്ധിപ്പിക്കുന്നതിന് വിദഗ്ദമായ പുതിയ കഴിവുകള്‍ ആവശ്യമാണ്,'' ചക്രവര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു.

  രാജ്യത്ത് കോവിഡിന്റെ രണ്ടാമത്തെ തരംഗം ഇല്ലാതായതിനുശേഷം, ഉപഭോക്തൃ ആത്മവിശ്വാസത്തിലും വികാരങ്ങളിലുമുള്ള തിരിച്ചുവരവിന് നേതൃത്വം നല്‍കുന്ന ഉത്സവ സീസണിലെ ആവശ്യങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് റീട്ടെയ്ല്‍ വ്യവസായം വളരെ ഉത്സാഹഭരിതരാണെന്ന് റിതുപര്‍ണ്ണ ബിസിനസ്സ് സ്റ്റാന്റേഡിനോട് പറഞ്ഞു. ഈ പ്രവണത ഇ-കൊമേഴ്സ് മേഖലകള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും, വരുമാന അളവിലെ വര്‍ദ്ധനവിലേക്ക് വഴി വെച്ചത്, കുറഞ്ഞ നിയന്ത്രണങ്ങള്‍, വര്‍ദ്ധിച്ച പ്രതിരോധ കുത്തിവയ്പ്പുകള്‍, ബമ്പര്‍ ഉത്സവ ഓഫറുകളുടെ ലഭ്യത, കിഴിവുകള്‍, ജനസംഖ്യ വഴിയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗിലെ കുതിപ്പ് എന്നിവയാണന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

  ''അത്തരം കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചെറിയ പട്ടണങ്ങളുടെ ആഴത്തിലേക്ക് ആഴ്ത്തി വിപുലീകരിച്ചപ്പോള്‍, അവരുടെ വിതരണ ശൃംഖലയും ലോജിസ്റ്റിക്‌സും 2, 3 ശ്രേണികളില്‍പ്പെടുന്ന നഗരങ്ങളിലുടനീളം കൂടുതല്‍ കാലികമായ നിയമനങ്ങള്‍ക്ക് (റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 25-30 ശതമാനം) വഴിയൊരുക്കി,'' റിതുപര്‍ണ്ണ ബിസിനസ്സ് സ്റ്റാന്റേഡിനോട് പറയുന്നു.

  ഇന്ന് ആമസോണ്‍ എഞ്ചിനീയറിംഗ്, അപ്ലൈഡ് സയന്‍സ്, ബിസിനസ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍, ഓപ്പറേഷന്‍സ് തുടങ്ങി വിവിധ മേഖലകളിലായി 1 ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നു. ആമസോണ്‍ തൊഴിലവസരം ഒരുക്കുന്ന മറ്റ് മേഖലകളില്‍ ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് മുതല്‍ അനലിറ്റിക്‌സ് വരെയുള്ള തൊഴിലുകളും, ഉള്ളടക്കങ്ങളുടെ സൃഷ്ടിക്കല്‍, ഏറ്റെടുക്കല്‍, മാര്‍ക്കറ്റിംഗ്, തുടങ്ങിയവയും റിയല്‍ എസ്റ്റേറ്റ്, കോര്‍പ്പറേറ്റ് സുരക്ഷ, വീഡിയോ, സംഗീത നിര്‍മ്മാണം, നടത്തിപ്പ് തുടങ്ങിയവയും ഉള്‍പ്പെടുന്നു. ആമസോണിന്റെ രണ്ടാമത്തെ വലിയ സാങ്കേതിക കേന്ദ്രമാണ് ഇന്ത്യ. അതിനാല്‍ ആമസോണ്‍ ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, ആഗോളതലത്തിലും ഇന്ത്യന്‍ പ്രതിഭകളെ ഉപയോഗിച്ച് പുതുമകള്‍ നല്‍കുന്നുണ്ട്.

  രാജ്യത്തുടനീളം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നൈപുണ്യമുള്ള സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ശ്രദ്ധയ്‌ക്കൊപ്പം തങ്ങളുടെ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കുമെന്ന് ആമസോണ്‍ പറഞ്ഞു. രാജ്യത്തിന്റെ ജനസംഖ്യാ ഓഹരി പരമാവധിയാക്കാന്‍ യുവജനസംഖ്യയ്‌ക്കൊപ്പം സവാരി ചെയ്യുന്നത് സഹായകമാണന്ന് കമ്പനി അറിയിച്ചു.

  വരും മാസങ്ങളില്‍ ആഗോളതലത്തില്‍ കോര്‍പ്പറേറ്റ്, ടെക്‌നോളജി റോളുകള്‍ക്കായി 55,000 പേരെ നിയമിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കൂടിയായ ആന്‍ഡി ജാസി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്ന സമയത്താണ് ആമസോണ്‍ ഇന്ത്യയില്‍ നിയമനം വര്‍ധിപ്പിക്കുന്നത്. ഇത് ജൂണ്‍ 30 വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഗൂഗിളിന്റെ ജീവനക്കാരുടെ അംഗസംഖ്യയുടെ മൂന്നിലൊന്നിന് തുല്യവും, ഫേസ്ബുക്കിന്റെ മുഴുവന്‍ അംഗസംഖ്യയ്ക്കും തുല്യമാണ്.
  Published by:Jayashankar AV
  First published: