നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • പതിനാറുകാരന് ഓണററി ഡോക്ടറേറ്റ്; ഡൽഹി സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

  പതിനാറുകാരന് ഓണററി ഡോക്ടറേറ്റ്; ഡൽഹി സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

  നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്‌കെച്ചിംഗ് ക്ലാസുകള്‍ ഈ വിദ്യാര്‍ത്ഥി നല്‍കുന്നുണ്ട് എന്നതും ഏറെ ശ്രദ്ദേയമാണ്

  • Share this:
   തന്റെ സ്‌കെച്ചിംഗ് മികവുകള്‍ക്ക് അംഗീകാരമെന്നോണം ഡല്‍ഹിയിലെ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിച്ചിരിച്ചിരിക്കുകയാണ് ഗുജറാത്തിലെ സൂറത്ത് സ്വദേശിയായി 16 വയസ്സുകാരന്. ഒരു ബിസിനസ് കുടുംബത്തില്‍ നിന്ന് വരുന്ന ശമക് എന്ന വിദ്യാര്‍ത്ഥി സ്‌കെച്ചിംഗ് കലയില്‍ ഇത്തരം നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്.

   കഴിഞ്ഞ 9 വര്‍ഷമായി സ്‌കെച്ചിംഗ് പ്രാക്റ്റീസ് ചെയ്യുന്ന ശമകിന് നിരവധി ദേശീയ, അന്തര്‍ദേശീയ വേദികളില്‍ തന്റെ കലാ വൈദഗ്ദ്ധ്യം തെളിയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്‌കെച്ചിംഗ് ക്ലാസുകള്‍ ഈ വിദ്യാര്‍ത്ഥി നല്‍കുന്നുണ്ട് എന്നതും ഏറെ ശ്രദ്ദേയമാണ്.

   ഈ വര്‍ഷം ഏപ്രിലിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ശമക് ഇടം പിടിച്ചത്. ഇതിന് പുറമെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് യുകെ, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, റെക്കോര്‍ഡ്‌സ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി റെക്കോര്‍ഡ് പുസ്തകങ്ങളിലും ശമക് തന്റെ ഇടം കണ്ടെത്തിയിട്ടുണ്ട്.

   ഈയടുത്ത് തന്റെ സ്‌കെച്ചിംഗ് മികവിന് അംഗീകാരമായി ബാല്‍ രത്‌ന അവാര്‍ഡും ശമകിനെ തേടിയെത്തി. ഇപ്പോള്‍ ഡല്‍ഹിയിലെ ആല്‍ഫസ് സ്റ്റേറ്റ് ഗവണ്മെന്റ് സര്‍വകലാശാലയിലെ ആര്‍ട്‌സ് ഫാക്യല്‍റ്റിയാണ് ശമകിന് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

   സ്‌കെച്ചിംഗിനും ഡ്രോയിംഗിലും അനവധി റെക്കോര്‍ഡുകളും ശമക് നേടിയിട്ടുണ്ട്. രണ്ടാം ക്ലാസില്‍ പഠിക്കുന്‌പോള്‍ തന്നെ തനിക്ക് സ്‌കെച്ചിംഗ് താല്‍പര്യം തോന്നിയെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. എന്നാല്‍ രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നത് കൊണ്ടാണ് കലയോടുള്ള ഇഷ്ടം തുടര്‍ന്നതെന്ന് ശമക് പറയുന്നു.

   ഈ താല്‍പര്യം തുടര്‍ന്നത് കൊണ്ടാണ് ഇത്രയും അംഗീകാരങ്ങള്‍ തന്നെ തേടിയെത്തിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ തനിക്ക് ഇത്രയും അഗീകാരങ്ങള്‍ നേടാന്‍ കഴിഞ്ഞതിന് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പാളിനും നന്ദി പറയാന്‍ ശമകിന് മടിയില്ല. നേട്ടങ്ങള്‍ക്കും, അംഗീകാരങ്ങള്‍ക്കും കാരണമായ അധ്യാപകര്‍ക്ക് ശമക്ക് തന്റെ മുഴുവന്‍ കടപ്പാടുകളും അറിയിക്കുന്നു.

   ഡ്രോയിംഗിലും സ്‌കെച്ചിംഗിലും താല്‍പര്യമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ ശമക് ഏറെ പ്രചോദനം നല്‍കുന്നുവെന്ന് പിതാവ് വികാസ് അഗര്‍വാള്‍ പറയുന്നു. എന്തും സാധ്യമാണ് എന്നതിന് തെളിവാണ് തന്റെ മകന്‍ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന്‍ ശമകിന്റെ നേട്ടങ്ങളില്‍ അമ്മ പല്ലവിക്കും ഏറെ അഭിമാനം തോന്നുന്നുണ്ട്. ആര്‍ട്‌സില്‍ ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും സ്‌കൂളില്‍ ഒരു സയന്‍സ് വിദ്യാര്‍ത്ഥിയാണ് ശമക്.
   Published by:Karthika M
   First published:
   )}