• HOME
 • »
 • NEWS
 • »
 • career
 • »
 • 173 JOB VACANCIES IN THE NHPC CAN APPLY UNTIL SEPTEMBER 30

പൊതുമേഖലാ സ്ഥാപനമായ എന്‍.എച്ച്.പി.സിയില്‍ 173 ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം

173 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്

News18 MalayalaAm

News18 MalayalaAm

 • Share this:
  ഹരിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതു മേഖലാ കമ്പനിയായ നാഷണല്‍ ഹൈഡ്രോ
  ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്

  ഒഴിവുകള്‍

  ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍-68, ഇലക്ട്രിക്കല്‍ 34, മെക്കാനിക്കല്‍-31): സിവില്‍/ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമ. ഓട്ടോ കാഡ് അറിവ് അഭിലഷണീയ യോഗ്യതയാണ്.

  സീനിയര്‍ അക്കൗണ്ടന്റ് 20: ഇന്റര്‍മീഡിയേറ്റ് സി.എ./ സി.എം.എ. വിജയം. സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍-13; എം.ബി.ബി.എസും രണ്ടുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പും.

  അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസര്‍-7 ബിരുദതലത്തില്‍ ഇംഗ്ലീഷ് ഐച്ഛികവിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികള്‍,
  അപേക്ഷിക്കാ. അപേക്ഷിക്കേണ്ട അവസാന തീയതി അവസാനതീയതി സെപ്റ്റംബര്‍-30 ആണ്.

  കശാപ്പ് പഠിക്കണോ? ശാസ്ത്രീമായി തന്നെ; പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം


  കശാപ്പ് പഠിക്കണോ?... ശാസ്ത്രീയമായി കശാപ്പ് പഠിക്കാനും തൊഴിൽനേടാനും ഇപ്പോൾ അവസരം ഒരുങ്ങുന്നു. കൃഷിവകുപ്പിന്റെ കീഴിൽ കണ്ണൂർ പാട്യത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ ബയോ റിസോഴ്‌സ് ആൻഡ് അഗ്രികൾച്ചർ റിസർച്ചിലാണ് രണ്ട് സെമസ്റ്ററുകളുള്ള ബുച്ചറി സ്ളോട്ടർ ഹൗസ് മാനേജ്‌മെന്റ് ആൻഡ് മീറ്റ് പ്രോസസിങ് കോഴ്‌സ് പുതുതായി തുടങ്ങുന്നത്. പ്ലസ് ടു പാസായ 30 വയസിൽ താഴെയുള്ളവർക്ക് കോഴ്സിൽ ചേരുന്നതിനായി അപേക്ഷിക്കാം. നിലവിൽ വെറ്ററിനറി സർവകലാശാലയിൽ കശാപ്പിൽ ശാസ്ത്രീയ പരിശീലനം നൽകുന്നുണ്ട്.

  Also Read- രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളേജും, ഐഐടിയും ഏത്? വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്ത്

  നിലവിൽ കശാപ്പ് ശാലകൾ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് മിക്കയിടങ്ങളിലും പ്രവർത്തിക്കുന്നത്. അറവുശാലകളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് ഇതിന് പ്രധാന കാരണം. രോഗബാധയില്ലാത്ത കന്നുകാലികളെയാണ് കശാപ്പുചെയ്യുന്നതെന്ന് ഉറപ്പാക്കുന്നുമില്ല. ഇറച്ചിവെട്ടുകാർ രോഗബാധിതരാകാനുള്ള സാധ്യതയും കൂടുന്നുണ്ട്. മറ്റു കന്നുകാലികൾ രോഗബാധിതരാകാനും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലെ അറവ് ഇടയാക്കുന്നുണ്ട്. മാംസം ശരിയായരീതിയിൽ കൈകാര്യം ചെയ്യപ്പെടാത്തതിനാൽ കഴിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. മാംസാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി വഴിയരികിലും മറ്റും തള്ളുന്നതും കടുത്ത ആരോഗ്യഭീഷണിയുണ്ടാക്കുന്നുണ്ട്.

  Also Read- റിട്ടയറായ ശേഷം സ്വന്തമാക്കിയത് എട്ട് ബിരുദാനന്തര ബിരുദങ്ങൾ; 75 കാരന്റെ പുതിയ ലക്ഷ്യം പിഎച്ച്ഡി


  ശാസ്ത്രീയമായി അറവുനടത്തിയാൽ അവശിഷ്ടങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കിമാറ്റി നേട്ടമുണ്ടാക്കാനാകും. കാലികളുടെ രക്തം, തുകൽ, എല്ല്, മറ്റ് ശരീരഭാഗങ്ങൾ എന്നിവ ശരിയായ രീതിയിൽ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കാനാകും. ഇതിനുള്ള സംവിധാനങ്ങളും പരിശീലനം ലഭിച്ചവരും സംസ്ഥാനത്ത് കുറവായതിനാൽ തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സംസ്കരണശാലകളിലേക്ക് അറവുമാലിന്യങ്ങൾ കയറ്റി അയയ്ക്കുകയാണ്.

  Also Read- Bengaluru HAL | ബെംഗളുരു എച്ച് എ എല്ലില്‍ അപ്രന്റിസ്ഷിപ്പിന് അവസരം; സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം

  പരിശീലനം ലഭിച്ച പുതുതലമുറയെ മേഖലയിലേക്ക് കൊണ്ടുവരണമെന്ന് ആരോഗ്യവിദഗ്ധരടക്കം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനു പരിഹാരമായി മാംസം കൈകാര്യംചെയ്യൽ, അറവുമാലിന്യസംസ്കരണം തുടങ്ങിയവയിൽ പരിശീലനം നൽകാനാണ് ബുച്ചറി സ്ളോട്ടർ ഹൗസ് മാനേജ്‌മെന്റ് ആൻഡ് മീറ്റ് പ്രോസസിങ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്.
  Published by:Jayashankar AV
  First published:
  )}