നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Specialist Officer Bank of Maharashtra| ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 190 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

  Specialist Officer Bank of Maharashtra| ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 190 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

  അവസാനതീയതി: സെപ്റ്റംബർ 19

  bank of maharashtra

  bank of maharashtra

  • Share this:
   ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിൽ സ്കെയിൽ-I, സ്കെയിൽ-II തസ്തികകളിലായി 190 ഒഴിവുകളുണ്ട്.

   അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ

   അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/ അനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ​ഡെയറി സയൻസ്/ഫിഷറി സയൻസ്/ പിസികൾച്ചർ/ അഗ്രി. മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ അഗ്രോ. ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രിക്കൾച്ചറൽ ബയോ ടെക്നോളജി/ ഫുഡ് സയൻസ്/ അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെന്റ്/ ഫുഡ് ടെക്നോളജി/​ഡെയറി ടെക്നോളജി/അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ സെറികൾച്ചറിൽ നാലുവർഷത്തെ ഡിഗ്രി.

   സെക്യൂരിറ്റി ഓഫീസർ

   ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇന്ത്യൻ ആർമിയിൽ സേനകളിലോ പോലീസിലോ ഓഫീസർ/തത്തുല്യ റാങ്കിൽ അഞ്ചുവർഷത്തെ പരിചയം.

   ലോ ഓഫീസർ

   നിയമത്തിൽ ബിരുദം. എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും മറ്റുള്ളവർക്ക് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.

   എച്ച് ആർ / പേഴ്സണൽ ഓഫീസർ

   ബിരുദം, രണ്ടുവർഷത്തെ ഫുൾടൈം പി ജി / പി ജി ഡിപ്ലോമ (പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ എച്ച് ആർ / എച്ച് ആർ ഡി / സോഷ്യൽ വർക്ക്/ ലേബർ ലോ). എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്കും മറ്റുള്ളവർക്ക് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ പ്രവർത്തനപരിചയം വേണം.

   ഐ ടി സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർ, ഡി.ബി.എ. (എം.എസ്.എസ്.ക്യു.എൽ./ഒറാക്കിൾ), വിൻഡോസ് അഡ്മിനിസ്ട്രേറ്റർ, പ്രോഡക്ട് സപ്പോർട്ട് എൻജിനിയർ, നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ, ഇ-മെയിൽ അഡ്മിനിസ്ട്രേറ്റർ:

   ബി.ടെക്./ ബി.ഇ. (കംപ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ)/ എം.സി.എ./ എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്). എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനവും മറ്റുള്ളവർക്ക് 55 ശതമാനവും മാർക്ക് വേണം. ഐ.ടി. സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർക്ക് ഒരുവർഷത്തെയും മറ്റുവിഭാഗങ്ങളിലേക്ക് മൂന്നുവർഷത്തെയും പ്രവൃത്തിപരിചയം വേണം. അവസാനതീയതി: സെപ്റ്റംബർ 19. വിവരങ്ങൾക്ക്: www.bankofmaharashtra.in
   Published by:Rajesh V
   First published: