നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Covid Impact | 2022ൽ 20 കോടി പേർക്ക് തൊഴിൽ നഷ്ടമായേക്കും; 10.8 കോടി പേർ ദരിദ്രരോ അതിദരിദ്രരോ ആകും: UN റിപ്പോർട്ട്

  Covid Impact | 2022ൽ 20 കോടി പേർക്ക് തൊഴിൽ നഷ്ടമായേക്കും; 10.8 കോടി പേർ ദരിദ്രരോ അതിദരിദ്രരോ ആകും: UN റിപ്പോർട്ട്

  കഴിഞ്ഞ വർഷത്തെ പോലെ തന്നെ 2021 ലും ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്

  • Share this:
   തൊഴിൽ വിപണിയിൽ (Job Market) കൊറോണ വൈറസ് മഹാമാരി (Covid Pandemic) സൃഷ്‌ടിച്ച ആഘാതം മൂലം 2022ൽ കുറഞ്ഞത് 20 കോടി ജനങ്ങൾക്കെങ്കിലും തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് (Job Loss) ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് (UN Report) ചൂണ്ടിക്കാട്ടുന്നു. കൂടാതെ, തൊഴിൽ അവസരങ്ങളുടെ അഭാവം മൂലം കുറഞ്ഞത് 10.8 കോടി പേർ 'ദരിദ്ര, അതിദരിദ്ര' സാമൂഹ്യ വിഭാഗങ്ങളിൽ ഉൾപ്പെടുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

   2020 ലെ അവസ്ഥയ്ക്ക് സമാനമായി 2021 ലും ലോകത്തെമ്പാടുമുള്ള വ്യക്തികൾക്ക് തൊഴിലുമായോ ഔദ്യോഗിക ജീവിതവുമായോ ബന്ധപ്പെട്ട് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കഴിഞ്ഞ വർഷത്തെ പോലെ തന്നെ 2021 ലും ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്.

   2021 ജനുവരി-മാർച്ച് മാസങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് 9.3 ശതമാനമായി മാറി.15 വയസോ അതിന് മുകളിലോ പ്രായമുള്ള, നഗര പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 2021 ജനുവരി-മാർച്ച് മാസങ്ങളിൽ9.3 ശതമാനമായി ഉയർന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഈ നിരക്ക് 9.1 ശതമാനം ആയിരുന്നു. നിശ്ചിത കാലയളവിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) സംഘടിപ്പിക്കാറുള്ള സർവേയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിവരങ്ങൾ.

   2020 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് 10.3 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ നിരക്ക് 7.9 ശതമാനം ആയിരുന്നു. നാഷണൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ലഭിച്ചതാണ് ഈ വിവരങ്ങൾ.

   2017 ഏപ്രിലിലാണ് ഈ സർവേയ്ക്ക് എൻഎസ്ഒ തുടക്കമിടുന്നത്.കോവിഡ് മഹാമാരിയുടെ പ്രത്യാഘാതമെന്നോണം ഇന്ത്യയിൽ 41 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടമായതായി 2020 ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐ‌എൽ‌ഒ) ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. നിർമാണ, കാർഷിക മേഖലയിലെ തൊഴിലാളികളാണ് തൊഴിൽ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. "ഇന്ത്യയെ സംബന്ധിച്ചിടത്തോളം 41ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. നിർമാണവും കൃഷിയും അടക്കം ഏഴ് പ്രധാന മേഖലകളിൽ വലിയ തൊഴിൽ നഷ്ടം ഉണ്ടായി", റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധി വളരെ പെട്ടെന്ന് ബാധിച്ചത് യുവാക്കളായ തൊഴിലാളികളെയാണെന്നും ഏഷ്യാ-പസഫിക് മേഖലയിലെ 15 മുതല്‍ 25 വയസ് വരെ പ്രായമുള്ള 22 കോടിയോളം യുവാക്കളായ തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇന്ത്യയിൽ, മഹാമാരിയുടെ സമയത്ത് മൂന്നിൽ രണ്ട് ഫേം ലെവൽ അപ്രന്റീസ്ഷിപ്പുകളും നാലിൽ മൂന്ന് ഇന്റേൺഷിപ്പുകളും പൂർണ്ണമായും തടസ്സപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രമായ നയമാണ് വേണ്ടതെന്ന് റിപ്പോർട്ട് സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു.
   Published by:Karthika M
   First published: