• HOME
  • »
  • NEWS
  • »
  • career
  • »
  • 2021 22 CALICUT UNIVERSITY DEGREE ADMISSION TRIAL ALLOTMENT PUBLISHED

Calicut University | കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്രവേശന പരീക്ഷയുള്ള കോഴ്‌സുകള്‍ ഒഴികെയുള്ളവയുടെ അലോട്ട്‌മെന്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

പ്രവേശന പരീക്ഷയുള്ള കോഴ്‌സുകള്‍ ഒഴികെയുള്ളവയുടെ അലോട്ട്‌മെന്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

പ്രവേശന പരീക്ഷയുള്ള കോഴ്‌സുകള്‍ ഒഴികെയുള്ളവയുടെ അലോട്ട്‌മെന്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

  • Share this:
    കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ഔദ്യോഗിക വെബ്‌സൈറ്റായ admission.uoc.ac.in പരിശോധിക്കാം.

    പ്രവേശന പരീക്ഷയുള്ള കോഴ്‌സുകള്‍ ഒഴികെയുള്ളവയുടെ അലോട്ട്‌മെന്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. CAP ഐ.ഡി, സെക്യൂരിറ്റ് കോഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം ട്രയല്‍ അലോട്ട്‌മെന്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

    ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ ആദ്യം സര്‍വകലാശാലയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തുടര്‍ന്ന് ഹോം പേജില്‍ കാണുന്ന UGCAP 2021 Trial Allotment Published എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. അതിന് ശേഷം ലോഗിന്‍ CAP ഐ.ഡി, സെക്യൂരിറ്റി കോഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക.. അലോട്ട്‌മെന്റ് സ്റ്റാറ്റസ് സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഇത് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുക.

    ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റില്‍ ആകെയുള്ള 50,230 മെറിറ്റ് സീറ്റുകളില്‍ 45,808 സീറ്റുകളാണ് ഉള്‍പ്പെടുത്തിയത്. അപേക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവയൊഴികെയുള്ള വിവരങ്ങളില്‍ 31ന് വൈകീട്ട് മൂന്ന് മണി വരെ ആവശ്യമായ തിരുത്തലുകള്‍ വരുത്താം.

    പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ ഗവ.കോളേജ്, മണാശ്ശേരി എം.എ.എം.ഒ കോളേജ് എന്നിവയില്‍ യഥാക്രമം പുതുതായി അനുവദിച്ച ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത് ഡേറ്റ സയന്‍സ്, ബി.എ അഡ്വര്‍ട്ടൈസിങ്ങ് ആന്‍ഡ് സെയില്‍സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുകയും ചെയ്യം.

    അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം ഫീസ് അടയ്ക്കാന്‍ പറ്റാത്തവര്‍ക്ക് ഫീസടച്ച് അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിയും.

    Also read - 2021-22 പോളിടെക്‌നിക്ക് ഡിപ്ലോമ; ട്രയല്‍ അലേട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

    Also read - ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

    തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയുടെ എം ടെക്, എം.എസ്.സി., പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 ലേക്ക് നീട്ടി.
    ഡിജിറ്റൽ സർവകലാശാലയുടെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ എന്നിവയുടെ കീഴിൽ എഐസിടിഇ (AICTE) അംഗീകരിച്ച എം.ടെക്. കോഴ്സുകളാണുള്ളത്.

    ഇതോടൊപ്പം സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഡിജിറ്റൽ സയൻസ്, ഇൻഫോർമാറ്റിക്സ് എന്നിവയുടെ കീഴിൽ കംപ്യൂട്ടർ സയൻസിലും എക്കോളജിയിലും എം.എസ്.സി. കോഴ്സുകളുമുണ്ട്. എം.ടെക്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ് എന്നീ സ്പെഷ്യലൈസേഷൻ കോഴ്സുകളാണുള്ളത്.

    ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ എം.ടെക് വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ് വെയർ, സിഗ്നൽ പ്രോസസ്സിംഗ് ആൻഡ് ഓട്ടോമേഷൻ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യാം. കമ്പ്യൂട്ടർ സയൻസിലും എക്കോളജിയിലുമാണ് എം.എസ്.സി. പ്രോഗ്രാമുകൾ ഉള്ളത്.

    മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, ജിയോ സ്പേഷ്യൽ അനലിറ്റിക്സ് എന്നിവയാണ് എം എസ് സി കമ്പ്യൂട്ടർ സയൻസിൽ ഉള്ള സ്പെഷ്യലൈസേഷൻ കോഴ്സുകൾ. എം എസ് സി എക്കോളജി പ്രോഗ്രാമിൽ എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സിൽ സ്പെഷലൈസ് ചെയ്യാം. ഇത് കൂടാതെ ഇ-ഗവെർണൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അഡിമിഷൻ, യോഗ്യത, കോഴ്സുകളുടെ പ്രത്യേകത എന്നിവയ്ക്ക് https://duk.ac.in/admissions2021 എന്ന സൈറ്റ് സന്ദർശിക്കുക.
    Published by:Karthika M
    First published:
    )}