നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 2056 ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം

    എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 2056 ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം

    ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം

    sbi

    sbi

    • Share this:
      സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ 2056 ഒഴിവുകളാണ് ഉള്ളത്. ജനറല്‍ വിഭാഗത്തിന് 810 രൂപയാണ് ഫീസ്. മറ്റുവിഭാഗകാര്‍ക്ക് 750 രൂപയുമാണ് ഫീസ്‌. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവുണ്ട്.

      പ്രിലിമിനറി, മെയിന്‍സ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ജോലിയിലേക്ക് തിരഞ്ഞെടുക്കുക.പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/ സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം.

      ഒഴിവുകള്‍

      പട്ടിക ജാതി- 324

      പട്ടിക വര്‍ഗം- 162 ഒഴിവുകള്‍,

      ഒ.ബി.സി- 560

      ഇ.ഡബ്‌ള്യൂ.എസ്- 200

      യോഗ്യത

      ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം

      കോഫിയിൽ മാസ്റ്ററാകാം: ഫ്ലോറൻസ് സർവകലാശാലയിൽ ഒൻപത് മാസത്തെ ബിരുദാനന്തര ബിരുദ കോഴ്സ്

      കാപ്പിയ്ക്ക് ഏറെ ആരാധകരുള്ള നാടാണ് ഇറ്റലി. അതുകൊണ്ട് തന്നെആളുകളുടെ ഇഷ്ടപാനീയമായ കാപ്പിയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഇറ്റലിയിലെ ഫ്‌ളോറന്‍സ് സര്‍വ്വകലാശാല.

      കോഫിയില്‍ 9 മാസത്തെ ബിരുദാനന്തര ബിരുദം കോഴ്‌സാണ് ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ്ഫ്‌ലോറന്‍സ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസ്റ്റര്‍ ബിരുദം വിദ്യാര്‍ത്ഥികള്‍ക്ക്കാപ്പിയെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ അറിവ് നല്‍കും.

      റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരുപാട് പേര്‍ ഇതിനകം കോഴ്‌സിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. 24 വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ച് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കും.കാപ്പിയെക്കുറിച്ചുള്ള സകല കാര്യങ്ങളും ഒന്‍പത് മാസം നീണ്ടുനില്‍ക്കുന്ന ഈ കോഴ്‌സിലൂടെ നിങ്ങള്‍ക്ക് പഠിക്കാം.
      ഒന്‍പത് മാസത്തെ കോഴ്‌സില്‍, തിയറിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്രം, സാങ്കേതികവിദ്യ, രസതന്ത്രം, പാനീയത്തിന്റെ സാമ്പത്തികശാസ്ത്രം എന്നിവ പഠിപ്പിക്കും.

      പ്രാക്ടിക്കല്‍ ക്ലാസില്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി വ്യവസായ എക്‌സ്‌പോഷര്‍ നേടുന്നതിന് ഓരോ വിദ്യാര്‍ത്ഥിയെയും ഇന്റേണ്‍ഷിപ്പിനായി അയയ്ക്കും.

      കോഴ്‌സിന്റെ സൂപ്പര്‍വൈസറും സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ വിഭാഗം മേധാവിയുമായ ഫ്രാന്‍സെസ്‌കോ ഗര്‍ബതി പെഗ്‌ന, ഈ മാസ്റ്റേഴ്‌സ് ബിരുദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാനീയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിപ്പിക്കുന്നത് ഉള്‍പ്പെടെ കോഫി ബിസിനസിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുമെന്ന് പ്രസ്താവിച്ചു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

      'ഞങ്ങള്‍ ബിസിനസ്സിന്റെ എല്ലാ വശങ്ങളും പഠിപ്പിക്കും. ഞാന്‍ മനസിലാക്കിയിടത്തോളം കോഫിയുടെ ഉത്ഭവം മുതല്‍ പാനീയം തയ്യാറാക്കലും വിളമ്പലും വരെ പഠിപ്പിക്കും. കോഴ്‌സ് അത്തരത്തിലുള്ള ഒന്നാണ്. ' പെഗ്‌ന ബ്രീസി സ്‌ക്രോളിനോട് പറഞ്ഞു.

      തുടക്കത്തില്‍, ഈ കോഴ്‌സ് ഇറ്റാലിയന്‍ ഭാഷയിലാണ് പഠിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കോഴ്‌സിന് നല്ല പ്രതികരണം ലഭിച്ചാല്‍, ഇംഗ്ലീഷ് ഭാഷയിലും കോഴ്‌സുകള്‍ നല്‍കാന്‍ സര്‍വകലാശാല തയ്യാറാണ്.

      കടുത്ത കാപ്പിപ്രേമികളാണ് ഇറ്റലിക്കാര്‍. അതിനാല്‍ ഈ മേഖലയില്‍ ഒരു കോഴ്‌സ് നല്‍കുന്നതില്‍ അതിശയിക്കാനില്ല. ഒരു ഇറ്റാലിയന്‍ പ്രതിവര്‍ഷം ശരാശരി 6 കിലോ കാപ്പി കുടിക്കുന്നു എന്നാണ് കണക്ക്. യൂറോപ്പിന്റെ മൊത്തം ശരാശരിയേക്കാള്‍ കൂടുതലാണിത്.

      കാപ്പി ബിസിനസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കോഴ്‌സില്‍ കൈകാര്യം ചെയ്യുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. കാപ്പിയുടെ ഉത്ഭവം മുതല്‍ കാപ്പി കൊണ്ടുള്ള പാനീയം എങ്ങനെ വിളമ്പുമെന്ന് വരെ പഠന വിഷയമാകും.

      പല യൂണിവേഴ്‌സിറ്റികളും വ്യത്യസ്ഥമായ വിഷയത്തില്‍ ബിരുദ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇത് ആദ്യമായാണ് കോഫി ഒരു പഠന വിഷയമായി വരുന്നത്. അതും ലോകത്തിന്റെ തന്നെ കാപ്പിയുടെ കേന്ദ്രമായും എസ്പ്രസ്സോയുടെയും എസ്പ്രസ്സോ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളായ മച്ചിയാറ്റോസ്, കപ്പൂച്ചിനോസ് എന്നിവയുടെ ജന്മസ്ഥലമായും വാഴ്ത്തപ്പെടുന്ന ഇറ്റലിയില്‍ നിന്ന് തന്നെ ആവുമ്പോള്‍ സവിശേഷത ഏറുന്നു.

      Published by:Jayashankar AV
      First published:
      )}