യുഎഇയിൽ 210 നഴ്സുമാർക്ക് തൊഴിലവസരം; രജിസ്ട്രേഷൻ ആരംഭിച്ചു

യു എ ഇയിൽ നോർക്ക് റൂട്ട്സ് മുഖേന ഇത്തരത്തിൽ വലിയൊരു നിയമനം ആദ്യമായാണ്

news18
Updated: August 2, 2019, 9:13 PM IST
യുഎഇയിൽ  210 നഴ്സുമാർക്ക് തൊഴിലവസരം; രജിസ്ട്രേഷൻ ആരംഭിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 2, 2019, 9:13 PM IST
  • Share this:
ദുബായ്: യു എ ഇയിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക് റൂട്ട്സ് മുഖേന 210 നഴ്സുമാർക്ക് ഉടൻ നിയമനം നൽകും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായിട്ട് നോർക്ക റൂട്ട്സ് കരാർ ഒപ്പുവെച്ചു. ഭാരത സർക്കാരിന്‍റെ അനുമതി ഇതിന് ലഭിച്ചിട്ടുണ്ട്.

യു എ ഇയിൽ നോർക്ക് റൂട്ട്സ് മുഖേന ഇത്തരത്തിൽ വലിയൊരു നിയമനം ആദ്യമായാണ്. ജനറൽ ഒ പി ഡി, മെഡിക്കൽ സർജിക്കൽ വാർഡ്, ഒ റ്റി, എൽ ഡി ആർ & മിഡ് വൈഫ്, എൻ ഐ സി യു, ഐ സി യു & എമർജൻസി, നഴ്സറി, എൻഡോസ്കോപി, കാത് ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

ബി എസ് സി നഴ്സിങ് ബിരുദവും മൂന്നു വർഷത്തെ തൊഴിൽപരിചയവുമുള്ള 40 വയസിന് താഴെ പ്രായമുള്ള വനിത നഴ്സുമാർക്കാണ് നിയമനം. അടിസ്ഥാന ശമ്പളം 4000 ദിർഹം മുതൽ 5000 ദിർഹം വരെ (ഏകദേശം 75,000 മുതൽ 94, 000 രൂപ വരെ). മേൽപറഞ്ഞ യോഗ്യതയും ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ലൈസൻസുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, ലൈസൻസിന്‍റെ പകർപ്പ്, പാസ്പോർട്ടിന്‍റെ പകർപ്പ് എന്നിവ സഹിതം 2019 ഓഗസ്റ്റ് 31ന് മുമ്പായി rmt1.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണമെന്ന് നോർക്ക് റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) 0471 - 2770577, 0471-2770540 എന്നീ നമ്പരുകളിലും ലഭിക്കും.

First published: August 2, 2019, 9:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading