• HOME
 • »
 • NEWS
 • »
 • career
 • »
 • പോസ്റ്റല്‍ വകുപ്പില്‍ വിവിധ തസ്തികകളിലായി 221 ഒഴിവുകള്‍: കായിക താരങ്ങള്‍ക്ക് അവസരം

പോസ്റ്റല്‍ വകുപ്പില്‍ വിവിധ തസ്തികകളിലായി 221 ഒഴിവുകള്‍: കായിക താരങ്ങള്‍ക്ക് അവസരം

18 വയസിനും 27  വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്

 • Share this:
  പോസ്റ്റല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ഡല്‍ഹി സര്‍ക്കിളില്‍ ആകെ 221 ഒഴിവുകളാണ് ഉള്ളത്.

  പോസ്റ്റ്മാന്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എം.ടി.എസ്), പോസ്റ്റല്‍/ സോര്‍ട്ടിംഗ് അസിസ്റ്റന്റ് എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  18 വയസിനും 27  വയസിനും ഇടയില്‍ പ്രായമുള്ള വര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. ക്രിക്കറ്റ്, ഷൂട്ടിംഗ്, ഗുസ്തി, വോളിബോള്‍, ടെന്നിസ്, ഹോക്കി, തുടങ്ങി 64 കായിക ഇനങ്ങളില്‍ മത്സരിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapost.gov.in സന്ദര്‍ശിക്കുക.

  കോഫിയിൽ മാസ്റ്ററാകാം: ഫ്ലോറൻസ് സർവകലാശാലയിൽ ഒൻപത് മാസത്തെ ബിരുദാനന്തര ബിരുദ കോഴ്സ്

  കാപ്പിയ്ക്ക് ഏറെ ആരാധകരുള്ള നാടാണ് ഇറ്റലി. അതുകൊണ്ട് തന്നെആളുകളുടെ ഇഷ്ടപാനീയമായ കാപ്പിയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഇറ്റലിയിലെ ഫ്‌ളോറന്‍സ് സര്‍വ്വകലാശാല.

  കോഫിയില്‍ 9 മാസത്തെ ബിരുദാനന്തര ബിരുദം കോഴ്‌സാണ് ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ്ഫ്‌ലോറന്‍സ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസ്റ്റര്‍ ബിരുദം വിദ്യാര്‍ത്ഥികള്‍ക്ക്കാപ്പിയെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ അറിവ് നല്‍കും.

  റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരുപാട് പേര്‍ ഇതിനകം കോഴ്‌സിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. 24 വിദ്യാര്‍ത്ഥികളുടെ ആദ്യ ബാച്ച് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കും.കാപ്പിയെക്കുറിച്ചുള്ള സകല കാര്യങ്ങളും ഒന്‍പത് മാസം നീണ്ടുനില്‍ക്കുന്ന ഈ കോഴ്‌സിലൂടെ നിങ്ങള്‍ക്ക് പഠിക്കാം.

  ഒന്‍പത് മാസത്തെ കോഴ്‌സില്‍, തിയറിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്രം, സാങ്കേതികവിദ്യ, രസതന്ത്രം, പാനീയത്തിന്റെ സാമ്പത്തികശാസ്ത്രം എന്നിവ പഠിപ്പിക്കും.

  പ്രാക്ടിക്കല്‍ ക്ലാസില്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി വ്യവസായ എക്‌സ്‌പോഷര്‍ നേടുന്നതിന് ഓരോ വിദ്യാര്‍ത്ഥിയെയും ഇന്റേണ്‍ഷിപ്പിനായി അയയ്ക്കും.

  കോഴ്‌സിന്റെ സൂപ്പര്‍വൈസറും സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ വിഭാഗം മേധാവിയുമായ ഫ്രാന്‍സെസ്‌കോ ഗര്‍ബതി പെഗ്‌ന, ഈ മാസ്റ്റേഴ്‌സ് ബിരുദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാനീയത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിപ്പിക്കുന്നത് ഉള്‍പ്പെടെ കോഫി ബിസിനസിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുമെന്ന് പ്രസ്താവിച്ചു. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

  'ഞങ്ങള്‍ ബിസിനസ്സിന്റെ എല്ലാ വശങ്ങളും പഠിപ്പിക്കും. ഞാന്‍ മനസിലാക്കിയിടത്തോളം കോഫിയുടെ ഉത്ഭവം മുതല്‍ പാനീയം തയ്യാറാക്കലും വിളമ്പലും വരെ പഠിപ്പിക്കും. കോഴ്‌സ് അത്തരത്തിലുള്ള ഒന്നാണ്. ' പെഗ്‌ന ബ്രീസി സ്‌ക്രോളിനോട് പറഞ്ഞു.

  തുടക്കത്തില്‍, ഈ കോഴ്‌സ് ഇറ്റാലിയന്‍ ഭാഷയിലാണ് പഠിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കോഴ്‌സിന് നല്ല പ്രതികരണം ലഭിച്ചാല്‍, ഇംഗ്ലീഷ് ഭാഷയിലും കോഴ്‌സുകള്‍ നല്‍കാന്‍ സര്‍വകലാശാല തയ്യാറാണ്.

  കടുത്ത കാപ്പിപ്രേമികളാണ് ഇറ്റലിക്കാര്‍. അതിനാല്‍ ഈ മേഖലയില്‍ ഒരു കോഴ്‌സ് നല്‍കുന്നതില്‍ അതിശയിക്കാനില്ല. ഒരു ഇറ്റാലിയന്‍ പ്രതിവര്‍ഷം ശരാശരി 6 കിലോ കാപ്പി കുടിക്കുന്നു എന്നാണ് കണക്ക്. യൂറോപ്പിന്റെ മൊത്തം ശരാശരിയേക്കാള്‍ കൂടുതലാണിത്.

  കാപ്പി ബിസിനസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കോഴ്‌സില്‍ കൈകാര്യം ചെയ്യുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. കാപ്പിയുടെ ഉത്ഭവം മുതല്‍ കാപ്പി കൊണ്ടുള്ള പാനീയം എങ്ങനെ വിളമ്പുമെന്ന് വരെ പഠന വിഷയമാകും.

  പല യൂണിവേഴ്‌സിറ്റികളും വ്യത്യസ്ഥമായ വിഷയത്തില്‍ ബിരുദ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇത് ആദ്യമായാണ് കോഫി ഒരു പഠന വിഷയമായി വരുന്നത്. അതും ലോകത്തിന്റെ തന്നെ കാപ്പിയുടെ കേന്ദ്രമായും എസ്പ്രസ്സോയുടെയും എസ്പ്രസ്സോ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളായ മച്ചിയാറ്റോസ്, കപ്പൂച്ചിനോസ് എന്നിവയുടെ ജന്മസ്ഥലമായും വാഴ്ത്തപ്പെടുന്ന ഇറ്റലിയില്‍ നിന്ന് തന്നെ ആവുമ്പോള്‍ സവിശേഷത ഏറുന്നു.
  Published by:Jayashankar AV
  First published: