നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഐഎച്ച്ബി ലിമിറ്റഡില്‍ മാനേജര്‍, എന്‍ജിനിയര്‍ തസ്തികയില്‍ 39 ഒഴുവുകള്‍; അവസാന തീയതി സെപ്റ്റംബര്‍ 19

  ഐഎച്ച്ബി ലിമിറ്റഡില്‍ മാനേജര്‍, എന്‍ജിനിയര്‍ തസ്തികയില്‍ 39 ഒഴുവുകള്‍; അവസാന തീയതി സെപ്റ്റംബര്‍ 19

  ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് നിയമനം

  • Share this:
   പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്ത സംരംഭമായ നോയ്ഡ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഐഎച്ച്ബി ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് നിയമനം.

   ഒഴിവുകള്‍|തസ്തിക

   ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 7 ഒഴിവുകളാണ് ഉള്ളത്.
   മെക്കാനിക്കല്‍- 3, ഇലക്ട്രിക്കല്‍- 1, ടെലികോം ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍-3 എന്നിങ്ങനെയാണ് ഒഴിവുകള്‍

   സീനിയര്‍ എന്‍ജിനിയര്‍ തസ്തികയില്‍ 13 ഒഴിവുകളാണ് ഉള്ളത്. മെക്കാനിക്കല്‍- 9, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍- 4
   എന്‍ജിനിയര്‍ തസ്തികയില്‍ 19 ഒഴിവുകളാണ് ഉള്ളത്.

   മെക്കാനിക്കല്‍-3, ഇലക്ട്രിക്കല്‍-6, സിവില്‍- 6, ടെലിക്കോം ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍- 19 എന്നിങ്ങനെയാണ് ഒഴിവുകള്‍

   യോഗ്യത

   മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍, സിവില്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ബിഇ/ ബിടെക്

   പ്രായപരിധി

   ഡെപ്യൂട്ടി മാനേജര്‍- 40 വയസ് . സീനിയര്‍ എന്‍ജിനിയര്‍- 35 വയസ,് എന്‍ജിനിയര്‍ 30 വയസ് എന്നിങ്ങനെയാണ്

   അപേക്ഷ സമര്‍പ്പിക്കുവാന്‍ www.ihbl.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.. അവസാന തീയതി സെപ്റ്റംബര്‍ 14 ആണ്

   ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് 13ന് പ്രസിദ്ധികരിക്കും

   ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഫലം 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കമെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് അറിയിച്ചു. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

   എങ്ങിനെ ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കാം.

   പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in ലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്യണം ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Result എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകര്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹെല്‍പ്പ് ഡെസ്‌കുകളില്‍ നിന്ന് ലഭിക്കും.

   അപേക്ഷകര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 16ന് വൈകിട്ട് 5 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍/ ഉള്‍പ്പെടുത്തലുകള്‍ വരുത്താം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. ഇതു സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള വിശദ നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

   NIRF Rankings 2021| തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ദേശീയ തലത്തില്‍ 25ാം സ്ഥാനം; ആദ്യ നൂറിൽ കേരളത്തിലെ 19 കോളജുകൾ

   തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ദേശീയ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ (എന്‍ ഐ ആര്‍ എഫ്) റാങ്ക് പട്ടികയില്‍ 25-ാം സ്ഥാനമാണ് യൂണിവേഴ്സിറ്റി കോളജിന് ലഭിച്ചത്. കേരളത്തിൽ നിന്ന് 19 കോളജുകളാണ് ആദ്യ നൂറിൽ ഉൾപ്പെട്ടത്.

   ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് നിശ്ചയിക്കുന്നതിനുള്ള സംവിധാനമാണ് എന്‍ ഐ. ആര്‍ എഫിന്റേത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എന്‍ ഐ ആര്‍ എഫ് 2015ലാണ് സ്ഥാപിതമായത്. യൂണിവേഴ്സിറ്റി കോളേജ് തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച സ്ഥാനം നിലനിര്‍ത്തിയത്. കേരളത്തിലെ കോളജുകളില്‍ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റി കോളജിനാണ്.

   ഓവറോള്‍, യൂണിവേഴ്‌സിറ്റി, എന്‍ജിനീയറങ്ങ്, മാനേജ്‌മെന്റ്, ഫാര്‍മസി, കോളേജ്, മെഡിക്കല്‍, ലോ, ആര്‍ക്കിടെക്ചര്‍, ഡെന്റല്‍, റിസര്‍ച്ച് തുടങ്ങി 11 വിഭാഗത്തിലാണ് റാങ്കിങ്ങ്. മികച്ച എം.ബി.എ. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഐ ഐ എം. കോഴിക്കോട് നേടിയിരിക്കുന്നത്. ഈ പട്ടികയില്‍ ആദ്യസ്ഥാനം നേടിയിരിക്കുന്നത് അഹമ്മദാബാദ് ഐ ഐ എമ്മാണ്. മികച്ച ആര്‍ക്കിടെക്ക്ച്ചര്‍ കോളേജുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കോഴിക്കോട് എന്‍ ഐ ടി കരസ്ഥമാക്കി. ഐ ഐ ടി റൂര്‍ക്കിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

   മികച്ച കോളേജുകളുടെ പട്ടികയില്‍ 25-ാം സ്ഥാനമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് ലഭിച്ചത്. ഡല്‍ഹി മിറാന്റ കേളജാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്.

   എന്‍.ഐ.ആര്‍.എഫ്. റാങ്കിംഗ് 2021-ല്‍ 'ഓവറോള്‍', 'എഞ്ചിനീയറിംഗ്' എന്നീ രണ്ട് വിഭാഗത്തിലും ഐ ഐ ടി മദ്രാസ് ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐ ഐ ടി മദ്രാസ് ഈ സ്ഥാനം നേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.nirfindia.org/Home

   കേരളത്തിൽ നിന്ന് മികച്ച കോളജുകളുടെ പട്ടികയിൽ ഇടംനേടിയ കോളജുകൾ - (ബ്രാക്കറ്റിൽ നേടിയ റാങ്ക്)

   1. യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം (25)
   2. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, എറണാകുളം (31)
   3. മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം (44)
   4. സെന്റ് തെരേസാസ് കോളജ്, എറണാകുളം (45)
   5. ഗവ. വിമൻസ് കോളജ്, തിരുവനന്തപുരം (46)
   6. സേക്രട് ഹാർട് കോളജ്, എറണാകുളം (63)
   7. സെന്റ് തോമസ് കോളജ്, തൃശൂർ (64)
   8. സെന്റ് ജോസഫ്സ് കോളജ്, കോഴിക്കോട് (69)
   9. ഫാറൂഖ് കോളജ്, കോഴിക്കോട് (73)
   10. എസ് ബി കോളജ്, ചങ്ങനാശ്ശേരി, കോട്ടയം (79)
   11. മാർത്തോമ കോളജ്, തിരുവല്ല (80)
   12. ഗവ. കോളജ്, കാസർകോട് (82)
   13. മാർ അത്തനേഷ്യസ് കോളജ്, കോതമംഗലം (86)
   14. ബിഷപ്പ് മൂർ കോളജ്, ആലപ്പുഴ (89)
   15. ബിഷപ്പ് കുരിയാലച്ചേരി കോളജ്, കോട്ടയം (89)
   16. മഹാരാജാസ് കോളജ്, എറണാകുളം (92)
   17. സിഎംഎസ് കോളജ് കോട്ടയം (93)
   18. ഗവ. ബ്രണ്ണൻ കോളജ് കണ്ണൂർ (97)
   19.ഗവ. വിക്ടോറിയ കോളജ്, പാലക്കാട് (99)

   നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഏർപ്പെടുത്തിയ 'ഇന്ത്യ റാങ്കിംഗ് 2021' കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ്  പ്രകാശനം ചെയ്തത്. സഹമന്ത്രിമാരായ  അന്നപൂർണ ദേവി,  സുഭാസ് സർക്കാർ, ഡോ. രാജ് കുമാർ രഞ്ജൻ സിംഗ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

   കൂടുതൽ സ്ഥാപനങ്ങളെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമായി മാറ്റാനും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ പ്രധാൻ പറഞ്ഞു,. അതത് വിഭാഗങ്ങളിൽ റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യയിലെമ്പാടുമുള്ള എല്ലാ പ്രമുഖ സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

   ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ നടത്തുന്ന 'ഇന്ത്യ റാങ്കിംഗിന്റെ' തുടർച്ചയായ ആറാമത്തെ പതിപ്പാണിത്.

   2016 ൽ റാങ്കിംഗ് പദ്ധതി ആരംഭിച്ചപ്പോൾ, യൂണിവേഴ്സിറ്റി വിഭാഗത്തിനും എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി എന്നീ മൂന്ന് വിഷയ മേഖലയിലെ സ്ഥാപനങ്ങൾക്കും ആണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.

   ആറ് വർഷത്തിനിടയിൽ, മൂന്ന് പുതിയ വിഭാഗങ്ങളും അഞ്ച് പുതിയ വിഷയ മേഖലകളും റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. സമഗ്ര തലം, സർവകലാശാലകൾ , കോളേജ്, ഗവേഷണ സ്ഥാപനങ്ങൾ, എന്നീ നാല് വിഭാഗങ്ങളും എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, ഡെന്റൽ,നിയമം എന്നിവ ഉൾപ്പെടെ 7 വിഷയ മേഖലകളും 2021 ൽ റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. ഗവേഷണ സ്ഥാപനങ്ങൾ ' ഇന്ത്യ റാങ്കിംഗ് 2021' ൽ ആദ്യമായി റാങ്ക് ചെയ്യപ്പെട്ടു.

   200 സ്ഥാപനങ്ങൾ എഞ്ചിനീയറിംഗ് വിഭാഗത്തിലും 100 എണ്ണം സമഗ്ര,യൂണിവേഴ്സിറ്റി, കോളേജ് വിഭാഗങ്ങളിലും, മാനേജ്മെന്റ്, ഫാർമസി വിഷയങ്ങളിൽ 75 വീതം, മെഡിക്കൽ, ഗവേഷണ സ്ഥാപനങ്ങളിൽ 50 വീതം , ഡെന്റൽ -40, നിയമം- 30, ആർക്കിടെക്ചർ -25 സ്ഥാപനങ്ങൾക്കും റാങ്ക് നൽകി. സമഗ്ര, യൂണിവേഴ്സിറ്റി, കോളേജ് എന്നി വിഭാഗത്തിൽ 101 മുതൽ 200 വരെ റാങ്ക്കളും എൻജിനീയറിംഗ് വിഭാഗത്തിൽ 201-300 വരെ അധിക റാങ്കിംഗുകളും നൽകി

   ഇന്ത്യ റാങ്കിംഗ് 2021 കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.nirfindia.org/2021/Ranking.html
   Published by:Jayashankar AV
   First published: