• HOME
  • »
  • NEWS
  • »
  • career
  • »
  • NDAയും നേവല്‍ അക്കാദമിയും 395 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; ജനുവരി10 വരെ അപേക്ഷിക്കാം

NDAയും നേവല്‍ അക്കാദമിയും 395 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; ജനുവരി10 വരെ അപേക്ഷിക്കാം

100 രൂപയാണ് പരീക്ഷക്കുള്ള അപേക്ഷ ഫീസ്.

  • Share this:

    ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥ തലത്തിലേക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണ്, നാഷണൽ ഡിഫൻസ് അക്കാദമിയും നേവൽ  അക്കാദമിയും. യു.പി.എസ്.സി.യുടെ(യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ -UPSC) നേതൃത്വത്തിൽ നടക്കുന്ന പരീക്ഷയുടെ നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നിലവിലെ ധാരണ പ്രകാരം,ഏപ്രിൽ 16 ന് ‘NDA-NA പരീക്ഷ 2023’ നടക്കും.

    തെരഞ്ഞെടുക്കുന്നവിധം
    എഴുത്തുപരീക്ഷ,അഭിമുഖം, ശാരീരിക-കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. National Defence Academy and Naval Academy Examination (I), 2023 പരീക്ഷയിലൂടെ 395 ഒഴിവുകളാണ് നികത്തപെടുന്നത്.

    അടിസ്ഥാന യോഗ്യതകൾ

    അപേക്ഷകൻ ഇന്ത്യൻ പൗരനോ നേപ്പാൾ പൗരനോ അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ഇന്ത്യൻ വംശജനായ ഒരാളോ ആയിരിക്കണം. ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, ഉഗാണ്ട, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ, സാംബിയ, മലാവി,സൈർ, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള ഉദ്ദേശ്യത്തോടെ എത്തിയവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

    അപേക്ഷ ഫീസ്

    100 രൂപയാണ് പരീക്ഷക്കുള്ള അപേക്ഷ ഫീസ്. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾ/സ്ത്രീകൾ എന്നിവർ ഫീസ് അടക്കേണ്ടതില്ല.
    ഓൺലൈൻ ആയി വിസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ പേയ്‌മെന്റ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് സ്കീം എന്നിവ ഏതെങ്കിലും ഉപയോഗിച്ച് അപേക്ഷ ഫീസടക്കണം. ഫീസടയ്ക്കുന്നതിനുള്ള സമയ പരിധി ജനുവരി 9 ആണ്.

    അപേക്ഷാരീതി

    യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കി ആപ്ലിക്കേഷൻ ഫോം എന്നതിൽ ക്ലിക്ക് ചെയ്ത്, ആവശ്യമായ എല്ലാ വിവരങ്ങളും നൽകി ഓൺലൈൻ ആയി തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജനുവരി 18, 2023 മുതൽ ജനുവരി 24, 2023 വരെ സമർപ്പിച്ച അപേക്ഷകൾ പിൻവലിക്കാൻ ,അപേക്ഷകർക്ക് സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.upsconline.nic.in എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

    തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ


    (കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

    Published by:Jayesh Krishnan
    First published: