HOME » NEWS » Career » 400 VACCANCIES IN NATIONAL DEFENCE ACADEMY AND INDIAN NAVAL ACADEMY

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു; 400 ഒഴിവുകൾ

അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.

News18 Malayalam | news18-malayalam
Updated: June 17, 2021, 10:29 AM IST
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു; 400 ഒഴിവുകൾ
News18 Malayalam
  • Share this:
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം.

Also Read- അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്‌നോളജിയില്‍ പിജി ഡിപ്ലോമ: ഇപ്പോൾ അപേക്ഷിക്കാം

ഒഴിവുകള്‍: നാഷണല്‍ ഡിഫന്‍സ് അക്കാദമി-370 (ആര്‍മി-208, നേവി-42, എയര്‍ഫോഴ്‌സ്-120), നേവല്‍ അക്കാദമി-30. യോഗ്യത: ആര്‍മി വിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി: 10+2 പാറ്റേണിലുള്ള പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.

Also Read- പരീക്ഷയ്ക്ക് ശേഷം ക്ലാസ് മുറികള്‍ അണുവിമുക്തമാക്കണം; സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം

എയര്‍ഫോഴ്‌സ്, നേവല്‍ വിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച പ്ലസ്ടു. അല്ലെങ്കില്‍ തത്തുല്യം. ഇപ്പോള്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിമുഖസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വണ്‍ പരീക്ഷയെഴുതുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല.

Also Read- ലോക്ക്ഡൗണ്‍ ഭാഗിക നിയന്ത്രണം: കോളേജ് അധ്യാപകര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

പ്രായം: 2 ജനുവരി 2003 നും 1 ജനുവരി 2006-നും ഇടയില്‍ ജനിച്ചവര്‍.

പരീക്ഷയുടെ വിശദമായ സിലബസ് www.upsc.gov.in ല്‍ നല്‍കിയിട്ടുണ്ട്. അവസാന തീയതി: ജൂണ്‍ 29.

Also Read- അധിക ഫീസ് ഈടാക്കരുത്; പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകളോട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

English Summary: NDA (II) 2021 vacancies have been announced along with the notification on June 9. Total 400 vacancies have been announced for NDA (II) exam. The vacancies announced for NDA (II) are the same as NDA (I) exam. For NDA (I) 2021 exam, a total of 400 vacancies were announced. NDA exam is conducted for admission to Army, Navy and Air wings of NDA and Naval Academy Courses. Selection to these courses is done based on the written exam and SSB Interview.
Published by: Rajesh V
First published: June 17, 2021, 10:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories