കോഴിക്കോട്: സമ്മർപ്ലേസ്മെന്റിൽ മികച്ച നേട്ടമുണ്ടാക്കി കോഴിക്കോട് ഐ ഐഎമ്മിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഐഐഎമ്മിലെ 462 വിദ്യാർത്ഥികൾക്കാണ് 131 കമ്പനികളിലായി സമ്മർ പ്ലേസ്മെന്റ് ലഭിച്ചത്. ശരാശരി 1.75 ലക്ഷം രൂപയാണ് ശരാശരി സ്റ്റൈപ്പൻഡ്. ഉയർന്ന ദ്വൈമാസ സ്റ്റൈപ്പൻഡ് 3.2 ലക്ഷം രൂപയാണ്.
സമ്മർ പ്ലേസ്മെന്റിന്റെ ഭാഗമായി രണ്ടു മാസത്തേക്കാണ് കമ്പനികളിൽ നിയമനം ലഭിക്കുക. എന്നാൽ, പഠനം പൂർത്തിയാകുമ്പോൾ മിക്ക കുട്ടികൾക്കും അതേ കമ്പനികളിൽ തന്നെ സ്ഥിരനിയമനം ലഭിക്കാറുണ്ട്. അമേരിക്കൻ എക്സ്പ്രസ്, മൈക്രോസോഫ്റ്റ്, ആമസോൺ, വാൾമാർട്ട് ലാബ്സ്, എച്ച് യു എൽ, കോൾഗേറ്റ് പാമോലീവ്, എൽ ആൻഡ് ടി, ഏഷ്യൻ പെയിന്റ്സ്, പിഡിലൈറ്റ്, ആക്സിസ് ബാങ്ക്, ഐടിസി, ഊബർ, സാംസങ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളിലാണ് നിയമനം ലഭിച്ചത്.
മാവോയിസ്റ്റ് വേട്ട: തണ്ടര്‍ബോള്‍ട്ടിന്റെ ആയുധങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതിഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത് ആമസോണിലാണ്. 19 പേർക്കാണ് ആമസോണിൽ അവസരം ലഭിച്ചത്. കോർപ്പറേറ്റ് സ്ഥാപനങ്ങളെ കൂടാതെ പ്രമുഖ ബാങ്കുകൾ, വ്യവസായ സ്ഥാപനങ്ങൾ, കമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ എന്നിവയിലാണ് പ്രധാനമായും നിയമനം ലഭിച്ചത്.
സമ്മർ പ്ലേസ്മെന്റിലൂടെ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ കുട്ടികൾക്ക് നിയമനം ലഭിച്ചു. നിയമനം ലഭിച്ച 462 വിദ്യാർത്ഥികളിൽ 140 പേർ പെൺകുട്ടികളാണ്. ആൺകുട്ടികളേക്കാൾ 21 ശതമാനം അധിക സ്റ്റൈപ്പൻഡ് ആണ് ഇവർക്ക് ലഭിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.