ഇന്റർഫേസ് /വാർത്ത /Career / CAREER: എയർ ഇന്ത്യയിൽ 484 ഒഴിവ്; കരാർ നിയമനം മൂന്നു വർഷത്തേക്ക്

CAREER: എയർ ഇന്ത്യയിൽ 484 ഒഴിവ്; കരാർ നിയമനം മൂന്നു വർഷത്തേക്ക്

എയർ ഇന്ത്യ

എയർ ഇന്ത്യ

കേരളം ഉൾപ്പെടുന്ന സതേൺ റീജിയനിൽ 240 ഒഴിവുണ്ട്, ഇതിൽ 187 ഒഴിവും കൊച്ചിയിലും കോഴിക്കോടുമാണ്.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിൽ വിവിധ റീജിയനുകളിലായി 484 ഒഴിവ്. എയർ ഇന്ത്യയുടെ കീഴിലുള്ളതാണ് എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ്. മൂന്നു വർഷത്തേത്ത് കരാർ നിയമനമാണ്. കേരളം ഉൾപ്പെടുന്ന സതേൺ റീജിയനിൽ 240 ഒഴിവുണ്ട്, ഇതിൽ 187 ഒഴിവും കൊച്ചിയിലും കോഴിക്കോടുമാണ്.

  എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിൽ കേരളത്തിൽ ഒഴിവുള്ള തസ്തികകൾ

  1. കസ്റ്റമർ ഏജന്‍റ് (കോഴിക്കോട് -30)

  യോഗ്യത ബിരുദം, ഡിപ്ലോമ (IATA - UFTA/IATA- FIATAA/ IATA-DGR/ IATA - CARGO); അല്ലെങ്കിൽ ബിരുദവും സമാനമേഖലയിൽ ഒരു വർഷം പ്രവൃത്തിപരിചയവും. ഉയർന്ന പ്രായം: 28 വയസ്.

  2. റാംപ് സർവീസസ് ഏജന്‍റ് (കൊച്ചി - 10, കോഴിക്കോട് - നാല്)

  മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ ഇലക്ട്രോണിക്സ്/ ഓട്ടമൊബിൽ എഞ്ചിനിയറിംഗിൽ ത്രിവൽസര ഡിപ്ലോമ അല്ലെങ്കിൽ ഇംഗ്ലീഷ്/ ഹിന്ദി/ പ്രാദേശിക ഭാഷ ഇവയിലൊന്ന് ഒരു വിഷയമായി പത്താം ക്ലാസ് വിജയത്തിനു ശേഷം മോട്ടർ വെഹിക്കിൾ/ ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ വിഭാഗങ്ങളിൽ ഐ ടി ഐ, എൻ സി ടി വി ടി (ഐടിഐയും ഐസിടിവിടി സർട്ടിഫിക്കറ്റുമുള്ള വെൽഡർമാർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്).

  ഉയർന്ന പ്രായം 28 വയസാണ്. മലയാളം അറിയുന്നവർക്ക് മുൻഗണനയുണ്ട്.

  3. യൂട്ടിലിറ്റി ഏജന്‍റ് - കം- റാംപ് ഡ്രൈവർ (കൊച്ചി - 16, കോഴിക്കോട് - 8)

  പത്താം ക്ലാസ് ജയം. ട്രേഡ് ടെസ്റ്റിന്‍റെ സമയത്ത് ഹെവി മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണം. 28 വയസാണ് ഉയർന്ന പ്രായം.

  4. ഹാൻഡിമാൻ/ ഹാൻഡിവുമൻ (കൊച്ചി - 68, കോഴിക്കോട് - 46)

  പത്താം ക്ലാസ് ജയമാണ് യോഗ്യത. ഇംഗ്ലീഷ് വായിക്കാനും മനസിലാക്കാനും അറിയണം. ഹിന്ദിയിലും മലയാളത്തിലുമുള്ള അറിവും എയർപോയർട് പരിചയമുള്ളവർക്കും മുൻഗണന. 28 വയസാണ് ഇതിന്‍റെയും മുൻഗണന.

  ഇത് കൂടാതെ, ഡ്യൂട്ടി ഓഫീസർ - ടെർമിനൽ (1), ജൂനിയർ എക്സിക്യുട്ടിവ് - പാക്സ് (3), ജൂനിയർ എക്സിക്യുട്ടിവ് - ടെക്നിക്കൽ (1) എന്നീ ഒഴിവുകൾ കോഴിക്കോടും ഉണ്ട്. ഓഗസ്റ്റ് 4, 5 തിയതികളിൽ കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഇന്‍റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.airindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

  First published:

  Tags: Air india, Air India Airline, Career, Career Guidance