HOME » NEWS » Career » 5121 VACANCIES IN SBI DEADLINE IS MAY 17

SBI| എസ്ബിഐയിൽ 5121 ഒഴിവുകൾ; കേരളത്തിൽ 119; അവസാന തീയതി മെയ് 17

ഒരാള്‍ക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുമ്പോള്‍ ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

News18 Malayalam | news18-malayalam
Updated: May 10, 2021, 11:41 AM IST
SBI| എസ്ബിഐയിൽ 5121 ഒഴിവുകൾ; കേരളത്തിൽ 119; അവസാന തീയതി മെയ് 17
News18 Malayalam
  • Share this:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറില്‍ 5121 ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സെയില്‍ ആന്‍ഡ് സപ്പോര്‍ട്ട്) ഒഴിവ്. കേരളത്തില്‍ 119 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. റഗുലര്‍, ബാക്ക്ലോഗ് ഒഴിവുകളുണ്ട്. പരസ്യ വിജ്ഞാപന നമ്പര്‍: CRPD/CR/2021-22/09. വിവിധ സര്‍ക്കിളുകളിലായാണ് ഒഴിവുകള്‍. കേരള സര്‍ക്കിളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ലക്ഷദ്വീപില്‍ 3 ഒഴിവുണ്ട്. ഒരാള്‍ക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുമ്പോള്‍ ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

യോഗ്യത

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. അല്ലെങ്കില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് നല്‍കുന്ന തത്തുല്യ യോഗ്യത. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രിയുള്ളവര്‍ 16-08-2021 നുള്ളില്‍ പാസായ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം 16-08-2021 ന് മുന്‍പ് പാസായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായപരിധി

അപേക്ഷകരുടെ പ്രായപരിധി 20-28 വയസാണ്. 01-04-2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02-04-1993 നും 01-04-2001 നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. (രണ്ട് തീയതികളും ഉള്‍പ്പെടെ).

പരീക്ഷ

ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രാദേശികഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷയില്‍ പ്രിലിമിനറിയും മെയിനും ഉണ്ടായിരിക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എന്നീ വിഭാഗത്തില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാകും. മെയിന്‍ പരീക്ഷയില്‍ ജനറല്‍/ ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിററ്യൂഡ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങളുണ്ടാകുക.

പരീക്ഷാ കേന്ദ്രങ്ങൾ

പ്രിലിമിനറി പരീക്ഷ ജൂണിലായിരിക്കും നടക്കുക. പരീക്ഷയ്ക്കായി പോകുമ്പോള്‍ അഡ്മിറ്റ് കാര്‍ഡില്‍ പതിച്ച പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടാതെ രണ്ട് ഫോട്ടോ കൈയില്‍ കരുതണം. അല്ലാത്തപക്ഷം പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല. പ്രിലിമിനറി, മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളാണ് കേന്ദ്രങ്ങള്‍. ലക്ഷദ്വീപില്‍ കവരത്തിയിലാണ് പരീക്ഷാകേന്ദ്രം.

Also Read- Gold Price Today| മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണവില

ഫീസ്

എസ് ബി ഐ എസ്.സി./ എസ്.ടി./ വിമുക്തഭടന്‍/ റിലിജിയസ് മൈനോറിട്ടി എന്നിവര്‍ക്കായി പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് നടത്തുന്നുണ്ട്. കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങളുള്ള സ്ഥലങ്ങളിലായിരിക്കും ട്രെയിനിങ്. കോവിഡിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സാധ്യത ഉപയോഗിച്ചുള്ള ട്രെയിനിങ്ങായിരിക്കും ഉണ്ടാകുക. 750 രൂപയാണ് അപേക്ഷാഫീസ്. എസ്.സി./ എസ്.ടി./ ഭിന്നശേഷി/ വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന വെബ്സൈറ്റ് കാണുക. വെബ്സൈറ്റിലെ കരിയര്‍ സെക്ഷനിലെ Recruitment of Junior Associates 2021 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും ഇടത് വിരലടയാളവും സ്വന്തം കൈപ്പടയില്‍ എഴുതിയ ഡിക്ലറേഷനും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17.

Also Read- രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
Published by: Rajesh V
First published: May 10, 2021, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories