• HOME
  • »
  • NEWS
  • »
  • career
  • »
  • 59 LD CLERK VACANCIES IN THE REGISTRATION DEPARTMENT AR TV

രജിസ്ട്രേഷൻ വകുപ്പിൽ 59 എൽ ഡി ക്ലാർക്ക് ഒഴിവുകൾ; അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം

ഒഴിവുകൾ  റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: അടുത്തമാസം നാലിന് കാലാവധി അവസാനിക്കുന്ന എൽ ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾക്ക് സന്തോഷവാർത്ത. രജിസ്ട്രേഷൻ വകുപ്പിൽ 59 എൽ ഡി ക്ലാർക്ക് ഒഴിവുകൾ കണ്ടെത്തി.2021 ലെ പ്രതീക്ഷിത ഒഴിവുകൾ ആണ് വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഓരോ ജില്ലാ പിഎസ്സി ഓഫീസർമാർക്കും ഈ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യും . ഓരോ വകുപ്പ് മേധാവികൾക്കും അതത് വകുപ്പുകളിലെ ഒഴിവുകൾ അടിയന്തരമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറലുടെ നിർദേശപ്രകാരം  നടത്തിയ പരിശോധനയിലാണ് ഒഴിവുകൾ കണക്കുകൂട്ടിയത്.

രജിസ്ട്രേഷൻ വകുപ്പിൽ ഏറ്റവുമധികം ഒഴിവുകൾ ഉള്ളത് കോഴിക്കോട് ജില്ലയിലാണ് 10, മറ്റ് ജില്ലകളിലെ കണക്ക് ഇങ്ങനെ..

കണ്ണൂർ ഏഴ്, തിരുവനന്തപുരം ആറ്, കോട്ടയം ആറ്, മലപ്പുറം ആറ്, പത്തനംതിട്ട അഞ്ച്, എറണാകുളം അഞ്ച്, ആലപ്പുഴ നാല്, പാലക്കാട് നാല്, സെൻട്രൽ ഓഫീസ് മൂന്ന്, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഓരോ ഒഴിവുകളും വീതമാണുള്ളത്, കൊല്ലം തൃശൂർ ജില്ലകളിൽ ഒഴിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല.

തസ്തികമാറ്റം നിയമനത്തിനായി നിലവിൽ കണ്ടെത്തിയ ഒഴിവുകൾ മാറ്റി വയ്ക്കേണ്ടത് ഉണ്ടെങ്കിൽ അത് കിഴിച്ചുള്ള ഒഴിവുകളാണ് ജില്ലാ പിഎസ്സി ഓഫീസുകളിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടത്. ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു മുപ്പതാം തീയതി വൈകിട്ട് 4 മണിക്ക് മുമ്പായി രജിസ്ട്രേഷൻ ഐജി ഓഫീസിൽ ചുമതല ഉള്ളവർ അറിയിക്കണം. കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.

ഇന്ത്യൻ റെയിൽവേ 1664 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

ഉത്തര മധ്യ റെയില്‍വേ, പ്രയാഗ് രാജ്, ഉത്തര്‍പ്രദേശ് ഡിവിഷന്‍ തൊഴില്‍ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപ്രന്റീസുകള്‍ക്കുള്ള 1664 ഒഴിവുകള്‍ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ നികത്താനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 2-നും സെപ്റ്റംബര്‍ 1-നും ഇടയില്‍ ഉത്തര മധ്യ റെയില്‍വേയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഉത്തര മധ്യ റെയില്‍വേയുടെ പരിധിയിലെ വര്‍ക്ഷോപ്പുകളില്‍ (പ്രയാഗ് രാജ്, ആഗ്ര, ഝാന്‍സി, ഝാന്‍സി വര്‍ക്ഷോപ്പ്) 1961-ലെ അപ്രന്റീസ് ആക്റ്റിന് കീഴിലുള്ള നിയുക്ത ട്രെയ്ഡുകളില്‍ 2020-21 വര്‍ഷത്തേക്ക് പരിശീലനത്തിനായി നിയമിക്കും.

ഇന്ത്യന്‍ റെയില്‍വേ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2021: യോഗ്യതാ മാനദണ്ഡം

വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസോ തത്തുല്യമായ പരീക്ഷയോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി പാസായിരിക്കണം. വെല്‍ഡര്‍ (ഗ്യാസ്, ഇലക്ട്രിക്), വയര്‍മാന്‍, കാര്‍പ്പെന്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഐ ടി ഐ/ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റോടു കൂടി കുറഞ്ഞത് എട്ടാം തരം പാസായിരിക്കണം.

പ്രായപരിധി: 15 വയസിനും 24 വയസിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Also read: സ്റ്റീവ് ജോബ്സിന്റെ കൈപ്പടയിലെ ജോലി അപേക്ഷ വീണ്ടും ലേലത്തിന്; മത്സരം ഡിജിറ്റൽ കോപ്പിയും യഥാർത്ഥ കോപ്പിയും തമ്മിൽ

ഉത്തര മധ്യ റെയില്‍വേ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2021: അപേക്ഷിക്കാനുള്ള പ്രക്രിയ
ഘട്ടം 1: ഉത്തര മധ്യ റെയില്‍വേയുടെ ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ഘട്ടം 2: ഹോം പേജിലെ 2021-ലെ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: സാധുവായ മൊബൈല്‍ നമ്പറും ഈ-മെയില്‍ ഐ ഡിയും ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.
ഘട്ടം 4: ഇനി യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ സേവ് ചെയ്യുക. തുടര്‍ന്ന് തൊഴില്‍ പരിശീലനത്തിനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കുക.

Also read: ഇന്ത്യ പോസ്റ്റിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം; 2357 ഒഴിവ്, അപേക്ഷിക്കേണ്ടത് എങ്ങനെ?

ഘട്ടം 5: ആവശ്യമായ വിവരങ്ങളെല്ലാം നല്‍കുക. വിലാസവും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളും ശ്രദ്ധയോടെ തെറ്റുകളൊന്നും കൂടാതെ നല്‍കുക. ആവശ്യപ്പെടുന്ന രേഖകള്‍ ഓണ്‍ലൈന്‍ അപേക്ഷാ ഫോറത്തിനൊപ്പം അപ്ലോഡ് ചെയ്ത് സമര്‍പ്പിക്കുക.

ഘട്ടം 6: പൂരിപ്പിച്ച വിവരങ്ങള്‍ ഒന്നുകൂടി വിശദമായി പരിശോധിച്ച് തെറ്റുകള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തുക. തുടര്‍ന്ന് അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കുക. അതിനു ശേഷം അപേക്ഷ സ്ഥിരീകരിക്കുന്ന പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. സ്ത്രീകളും എസ് സി, എസ് ടി, അംഗവൈകല്യമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പെടുന്നവര്‍ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല.

Also read: Career | കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ ഒഴിവ്

യോഗ്യതാ പരീക്ഷയിലും ഐ ടി ഐയിലും നേടിയ മാര്‍ക്കിന്റെയും അതിനുശേഷം നടക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധനയുടെ ഫലത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
Published by:Anuraj GR
First published:
)}