• HOME
  • »
  • NEWS
  • »
  • career
  • »
  • 62 YEAR OLD EX SERVICEMAN GETS ADMISSION TO PONDICHERRY UNIVERSITY MM

പോണ്ടിച്ചേരി സർവകലാശാലയിൽ പ്രവേശനം നേടി 62 വയസ്സുകാരനായ മുൻ ആർമി ഓഫീസർ

വീട്ടിലെ സാമ്പത്തിക പരാധീനതകൾ കാരണം ഈ മുൻ ആർമി ഓഫീസർക്ക് സ്കൂൾ പഠനത്തിന് ശേഷം ഉപരി പഠനത്തിന് സാധിക്കാതെ വരികയായിരുന്നു

റിട്ടയേഡ് സുബേദാർ മേജർ കെ. പരമശിവം

റിട്ടയേഡ് സുബേദാർ മേജർ കെ. പരമശിവം

  • Share this:
    പോണ്ടിച്ചേരിയിലെ പോളിടെക്നിക് കോളേജിൽ പ്രവേശനം നേടിയിരിക്കുകയാണ് 62 വയസ്സുകാരനായ റിട്ടയേഡ് സുബേദാർ മേജർ കെ പരമശിവം. വീട്ടിലെ സാമ്പത്തിക പരാധീനതകൾ കാരണം ഈ മുൻ ആർമി ഓഫീസർക്ക് സ്കൂൾ പഠനത്തിന് ശേഷം ഉപരി പഠനത്തിന് സാധിക്കാതെ വരികയായിരുന്നു. പോണ്ടിച്ചേരി സർവകലാശാലയ്ക്ക് കീഴിലെ മോതിലാൽ നെഹ്റു ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ പ്രവേശനം നേടിയ പരമശിവം തന്റെ കുട്ടിക്കാലത്ത് നടക്കാതെ പോയ സ്വപ്നം സാക്ഷാത്കരിക്കുകയാണ്.

    “വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കാരണം എനിക്ക് ഉപരി പഠനത്തിന് പോകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ ഞാൻ പട്ടാളത്തിൽ ചേർന്നത്. 30 വർഷത്തെ സേവനത്തിന് ശേഷം ഞാൻ സേനയിൽ നിന്നും വിരമിച്ചു. ഇതിന് ശേഷം ഞാൻ ക്രമേണ പഠിക്കാൻ തുടങ്ങി. എനിക്ക് ടെക്നിക്കൽ മേഖലയിൽ വിദ്യാഭ്യാസം തുടരാനാണ് ആഗ്രഹം," പരമശിവം ദേശീയ വാർത്താ വിതരണ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.

    നിരവധി വർഷങ്ങളായി പല കോളേജുകളിലും അഡ്മിഷന് ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും പല കാരണങ്ങൾ കൊണ്ട് അതിന് സാധിച്ചിരുന്നില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇത്തവണ കോളേജ് മാനേജ്മെന്റിനെ തനിക്ക് എന്തായാലും കോഴ്സിന് ചേരണമെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് പ്രവേശനം ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.



    “ഞാൻ കോളേജ് പ്രിൻസിപ്പാളോട് സംസാരിക്കുകയും ഇവിടെ അഡ്മിഷൻ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് വർഷം മുൻപ് ഇവിടെ അഡ്മിഷൻ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. ഈ വർഷം അവർ എന്റെ അപേക്ഷ പരിഗണിച്ചു," പരമശിവം പറഞ്ഞു.

    കോളേജ് അഡ്മിഷൻ നേടുക വഴി പഠനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പരമശിവം. കേരളത്തിൽ സാക്ഷരാതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷകൾ വഴി പാതി വഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന നിരവധി പേർ ഉപരിപഠനം നടത്താറുണ്ട്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ഈയടത്താണ് പൂർത്തിയായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷ ആദ്യം മാറ്റിവച്ചിരുന്നു.

    സംസ്ഥാനത്താകെ 26,300 പേരാണ് ഈ പദ്ധതി വഴി ഹയർ സെക്കണ്ടറി പരീക്ഷയെഴുതിയത്. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ 12,423 പഠിതാക്കളും രണ്ടാം വര്‍ഷത്തില്‍ 13,877പഠിതാക്കളും പരീക്ഷയെഴുതി. ഇതില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 43 പേരും 16,568 സ്ത്രീകളും 9, 689പുരുഷന്‍മാരും ഉണ്ടായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗത്തിനാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല. പരീക്ഷ നടത്തിപ്പിനായി 164 സെന്ററുകളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് സജ്ജമാക്കിയിരുന്നത്. കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ നടത്തിയത്.

    Summary: Subedar Major K Paramasivam (Retd), a 62-year-old ex-serviceman has taken admission at a polytechnic college in Puducherry to pursue technical education
    Published by:user_57
    First published:
    )}