• HOME
  • »
  • NEWS
  • »
  • career
  • »
  • Hiring Tracking Survey | കോവിഡിനു ശേഷം 71% ജീവനക്കാരും തങ്ങളുടെ ജോലിയേക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നുവെന്ന് സര്‍വേ

Hiring Tracking Survey | കോവിഡിനു ശേഷം 71% ജീവനക്കാരും തങ്ങളുടെ ജോലിയേക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നുവെന്ന് സര്‍വേ

കോവിഡ് മഹാമാരി തൊഴില്‍ വിപണിയിൽ വലിയ ആഘാതം സൃഷ്ടിച്ചതിന് പുറമെ, ജീവനക്കാര്‍ക്ക് അവരുടെ മുന്‍ഗണനകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ഒരു പ്രേരകശക്തിയായും മാറിയിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    -km-ghകോവിഡ് മഹാമാരി (Covid Pandemic) തൊഴില്‍ വിപണിയിൽ വലിയ ആഘാതം സൃഷ്ടിച്ചതിന് പുറമെ, ജീവനക്കാര്‍ക്ക് അവരുടെ മുന്‍ഗണനകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ഒരു പ്രേരകശക്തിയായും മാറിയിട്ടുണ്ട്. ഇന്ത്യ ഹയറിംഗ് ട്രാക്കര്‍ (India Hiring Tracker) നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍വേയില്‍ (Survey) പങ്കെടുത്ത 71 ശതമാനം തൊഴിലാളികളും തങ്ങളുടെ തൊഴിൽ ജീവിതം സംബന്ധിച്ച് പുനര്‍വിചിന്തനം നടത്തുകയാണെന്നും മറ്റൊരു ജോലി തേടുകയാണെന്നും അഭിപ്രായപ്പെട്ടു.

    51 ശതമാനം ജീവനക്കാർ നിലവിലെ ജോലി തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നുണ്ടോ എന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തുന്നതായി പറഞ്ഞപ്പോൾ 67 ശതമാനം പേര്‍ ശരിയായ തൊഴിലാണോ നിലവിൽ ചെയ്യുന്നതെന്ന് സ്വയം ചോദിക്കുന്നതായി അഭിപ്രായപ്പെട്ടു. ജീവിതത്തിലെ മറ്റ് മുന്‍ഗണനകള്‍ക്ക് അനുസൃതമായി ജോലി സംബന്ധിച്ച മുൻഗണനകളിലും മാറ്റം വരുത്താൻ ഗൗരവകരമായി ആലോചിക്കുന്നതായി മറ്റൊരു 61 ശതമാനം ജീവനക്കാർ പറഞ്ഞു.

    ഇന്‍ഡീഡിന് (Indeed) വേണ്ടി വാലുവോക്‌സ് (Valuvox) 1,219 തൊഴിലുടമകളിലും 1,511 ജീവനക്കാരിലുമാണ് സര്‍വേ നടത്തിയത്. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിൽ തൊഴിലുടമകളുടെയും തൊഴിലന്വേഷകരുടെയും പ്രവർത്തനങ്ങൾ സർവേയുടെ ഭാഗമായി വിശകലനം ചെയ്തു. നിയമനങ്ങളുടെയും തൊഴിലന്വേഷകരുടെയും എണ്ണം, തൊഴിലുടമകള്‍ മുന്‍ഗണന നല്‍കുന്ന ജോലികൾ, തൊഴിലന്വേഷകരുടെ പ്രതീക്ഷകള്‍ എന്നിവയാണ് പ്രധാനമായും വിശകലനം ചെയ്തത്.

    പത്തില്‍ മൂന്ന് ജീവനക്കാരും നിലവിലെ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. കൂടാതെ, സ്ത്രീ ജീവനക്കാരേക്കാള്‍ (19 ശതമാനം) പുരുഷ ജീവനക്കാരുടെ (31 ശതമാനം) ഇടയിലാണ് ഈ ചിന്ത കൂടുതലെന്ന് സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു. ജീവനക്കാരുടെ മുന്‍ഗണനകളില്‍ കോവിഡ് നിർണായക മാറ്റം വരുത്തിയതായി ഡാറ്റ സൂചിപ്പിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം ജീവനക്കാരും ജോലിയിലെ സംതൃപ്തിയാണ് ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയായി ചൂണ്ടിക്കാട്ടിയത്. 62 ശതമാനം പേര്‍ക്ക് ശമ്പളവും ജോലിയിലെ സംതൃപ്തിയും തുല്യ പരിഗണനകളാണ്. വര്‍ക്ക്-ലൈഫ് ബാലന്‍സ് മൂന്നാം സ്ഥാനത്താണ്. 61 ശതമാനം ജീവനക്കാരാണ് ഇതിന് മുന്‍ഗണന നല്‍കിയത്.

    77 ശതമാനം ജീവനക്കാര്‍ തങ്ങൾക്ക് ജോലിസ്ഥലങ്ങളില്‍ അയവ് നല്‍കുന്നില്ലെന്ന് പറഞ്ഞതായി ഡാറ്റ വെളിപ്പെടുത്തുന്നു, അതേസമയം 7 ശതമാനം പേര്‍ക്ക് മാത്രമാണ് കുറഞ്ഞ വേതനത്തിന് കുറച്ച് മണിക്കൂര്‍ ജോലി ചെയ്യാനുള്ള സൗകര്യം ലഭിച്ചത്. 49 ശതമാനം ജീവനക്കാരും ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്യുന്നതായി കണ്ടെത്തി. അവരില്‍ 51 ശതമാനം പേരും ദിവസത്തില്‍ 6-8 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്.

    വര്‍ക്ക് ഫ്രം ഹോം അഥവാ റിമോട്ട് വര്‍ക്ക് സംവിധാനം വ്യക്തിജീവിതവും തൊഴിൽ ജീവിതവും തമ്മിലുള്ള അതിർ വരമ്പ് ഏറെക്കുറെ മായ്ച്ചു കളഞ്ഞതായും സര്‍വേ കൂട്ടിച്ചേര്‍ത്തു. 57 ശതമാനം പുരുഷ ജീവനക്കാര്‍ കോവിഡ് സമയത്ത് ഒരു ദിവസം 6-8 മണിക്കൂര്‍ ജോലി ചെയ്തു. കൊവിഡിന് മുമ്പ് 15 ശതമാനം പുരുഷ ജീവനക്കാര്‍ മാത്രമാണ് ഈ സമയദൈർഘ്യത്തിനുള്ളിൽ ജോലി ചെയ്തത്. അതേസമയം, 6-8 മണിക്കൂര്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാരുടെ എണ്ണം കൊവിഡിന് മുമ്പുള്ള 41 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
    Published by:Karthika M
    First published: