• HOME
  • »
  • NEWS
  • »
  • career
  • »
  • Jobs | ബ്ലൂ, ഗ്രേ കോളർ ജോലികൾക്ക് ഡിമാൻഡ് കൂടുന്നതായി റിപ്പോർട്ട്; 73 ശതമാനം വർധന

Jobs | ബ്ലൂ, ഗ്രേ കോളർ ജോലികൾക്ക് ഡിമാൻഡ് കൂടുന്നതായി റിപ്പോർട്ട്; 73 ശതമാനം വർധന

1 മുതൽ 5 വർഷം വരെ പരിചയമുള്ളവർക്ക് 45 ശതമാനം തൊഴിലസവരം ഈ മേഖലകൾ വാഗ്ദാനം ചെയ്തപ്പോൾ പുതുമുഖങ്ങൾക്ക് 43 ശതമാനം അവസരവും വാ​ഗ്ദാനം ചെയ്തു

  • Share this:
    ബ്ലൂ, ഗ്രേ കോളർ ജോലികളിലേക്കുള്ള (Blue and Grey collar jobs) ആവശ്യകത വർധിക്കുന്നതായി റിപ്പോർട്ട്. 2022 സാമ്പത്തിക വർഷത്തിന്റെ മുൻ പാദത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ ബ്ലൂ, ഗ്രേ കോളർ ജോലികളിൽ 73 ശതമാനം ഡിമാൻഡ് വർധിച്ചതായി ക്വസ് കോർപ്പറേഷൻ (Quess Corp) നടത്തിയ സർവേ വെളിപ്പെടുത്തി.

    ബിപിഒ, കസ്റ്റമർ കെയർ, ഡെലിവറി, ഡാറ്റാ എൻട്രി, ബാക്ക് ഓഫീസ്, ഫീൽഡ് സെയിൽസ്, റീട്ടെയിൽ, കൗണ്ടർ സെയിൽസ് തുടങ്ങിയ ജോലികൾക്കാണ് വൻ ഡിമാൻഡ് ഉണ്ടായിരിക്കുന്നത്. ഈ വിഭാഗങ്ങൾ മൊത്തം കണക്കിലെടുത്താൽ ആകെ തൊഴിലസവരങ്ങളുടെ 80 ശതമാനവും ഈ മേഖലകളിലാണ് എന്നും സർവേ വ്യക്തമാക്കുന്നു.

    ബിപിഒ, കസ്റ്റമർ കെയർ, ഡെലിവറി സേവനങ്ങൾ എന്നീ മേഖലകളിലെ ഒഴിവുകളിൽ 30 ശതമാനം വർധനയുണ്ടായപ്പോൾ, ഡാറ്റാ എൻട്രിയിലും ബാക്ക് ഓഫീസിലും 10 ശതമാനവും ഫീൽഡ് സെയിൽസിൽ 6 ശതമാനവും റീട്ടെയിൽ, കൗണ്ടർ സെയിൽസ് വിഭാ​ഗങ്ങളിലെ തൊഴിവസരത്തിൽ 4 ശതമാനവും വർധനവ് ഉണ്ടായി.

    നാലാം പാദത്തിൽ, റീട്ടെയിൽ, ബിഎഫ്എസ്ഐ മേഖലകൾ കുത്തനെ ഉയർന്നു. മിക്ക ടയർ 2, ടയർ 3 നഗരങ്ങളിലും മേഖലകളിൽ നിരവധി നിയമനങ്ങൾ നടന്നു. ഡൽഹി (15 ശതമാനം), ബംഗളൂരു (14 ശതമാനം) എന്നിവിടങ്ങളിൽ മൊത്തം തൊഴിൽ ഒഴിവുകളുടെ 29 ശതമാനവും ഈ മേഖലകളിലാണ്. മുംബൈ (13 ശതമാനം), ഹൈദരാബാദ് (8 ശതമാനം), പുണെ (7 ശതമാനം) എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

    Also read- 40 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍; പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം 5 വർഷത്തേയ്ക്ക് നീട്ടി

    1 മുതൽ 5 വർഷം വരെ പരിചയമുള്ളവർക്ക് 45 ശതമാനം തൊഴിലസവരം ഈ മേഖലകൾ വാഗ്ദാനം ചെയ്തപ്പോൾ പുതുമുഖങ്ങൾക്ക് 43 ശതമാനം അവസരവും വാ​ഗ്ദാനം ചെയ്തു. ലിംഗ പ്രാതിനിധ്യം കണക്കിലെടുത്താൽ പുരുഷൻമാരാണ് മുന്നിൽ. തൊഴിലന്വേഷകരിൽ 57 ശതമാനവും ബിരുദധാരികളോ അതിൽ കൂടുതൽ വിദ്യാഭ്യാസ യോ​ഗ്യതയോ ഉള്ളവരാണെന്നും സർവേ പറയുന്നു.

    “മെച്ചപ്പെട്ട വിപണി ബിസിനസ് പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. ഇത് പല മേഖലകളിലും മനുഷ്യ ശേഷിയുടെ ആവശ്യകത വർദ്ധിപ്പിക്കുന്നതിന് കാരണമായി കൂടാതെ, സാങ്കേതിക മുന്നേറ്റങ്ങൾ മുൻ‌നിര ജോലികളിലെ നിയമനങ്ങൾ കുറവ് വരുത്തുകയും രാജ്യത്തുടനീളമുള്ള തൊഴിലന്വേഷകരുടെ പ്രതിഭ കണ്ടെത്താൻ പ്രാപ്തമാക്കുകയും ചെയ്തു," ക്വസ് കോർപ്പറേഷൻ പറഞ്ഞു.

    അതിനിടെ, പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിന്റെ (PMEGP) കാലാവധി കേന്ദ്രസർക്കാർ 2025-26 സാമ്പത്തിക വർഷം വരെ നീട്ടിയതും തൊഴിലന്വേഷകർക്ക് ആശ്വാസമായി. പദ്ധതി അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്രം നീട്ടിയിരിക്കുന്നത്. 13,554.42 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. കാര്‍ഷികേതര മേഖലയില്‍ (non-farm sector) ചെറിയ സംരഭങ്ങള്‍ (micro enterprises) സ്ഥാപിക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള തൊഴിൽ രഹിതരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
    Published by:Naveen
    First published: