നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Jobs | ഒരു ഒഴിവിലേയ്ക്ക് മത്സരിക്കുന്നത് 75 പേർ; ദേശീയ കരിയർ സർവ്വീസ് പോർട്ടലിൽ തൊഴിൽ അന്വേഷകരുടെ എണ്ണം ഒരു കോടി കടന്നു

  Jobs | ഒരു ഒഴിവിലേയ്ക്ക് മത്സരിക്കുന്നത് 75 പേർ; ദേശീയ കരിയർ സർവ്വീസ് പോർട്ടലിൽ തൊഴിൽ അന്വേഷകരുടെ എണ്ണം ഒരു കോടി കടന്നു

  മൊത്തം തൊഴിലന്വേഷകരില്‍ 67 ലക്ഷം പുരുഷന്മാരും 34 ലക്ഷം സ്ത്രീകളുമാണുള്ളത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ചെറുപ്പക്കാര്‍ ഇന്ന് ജോലി അന്വേഷിച്ചുള്ള (job seekers) പരക്കം പാച്ചിലിലാണ്. കോവിഡിന്റെ (Covid 19) വരവോടു കൂടി ഒട്ടുമിക്ക തൊഴില്‍ മേഖലകളിലും തൊഴിലവസരങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. തൊഴിലാളികളുടെ എണ്ണം കുറച്ചും ഷിഫ്റ്റുകള്‍ വെട്ടിച്ചുരുക്കിയുമാണ് പല സ്ഥാപനങ്ങളും മുന്നോട്ടു പോകുന്നത്. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും പല തൊഴില്‍ പോര്‍ട്ടലുകളും ഇന്ന് നിലവിലുണ്ട്.

   ഇന്‍ഡീഡ് (Indeed), നൗകരി.കോം (Naukri.com), ലിങ്ക്ഡിന്‍ (LinkedIn) തുടങ്ങിയവയാണ് അവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ജോബ് പോര്‍ട്ടലുകള്‍. കോവിഡ് മാഹിമാരിയോടു കൂടി പാര്‍ട്ട് ടൈം ജോലികളും, വര്‍ക്ക് അറ്റ് ഹോം ജോലികളും ധാരാളം വർദ്ധിച്ചിട്ടുണ്ട്. ജോബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരും ആദ്യമായി ജോലി തേടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

   സെപ്റ്റംബറില്‍ ദേശീയ കരിയര്‍ സര്‍വീസസ് പോര്‍ട്ടലില്‍ (national career services portal) പുതിയ തൊഴിലന്വേഷകരുടെ (employers) എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 2021 സെപ്റ്റംബറിലെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് (labour department) കണക്കുകൾ പറയുന്നത്, 15 ലക്ഷത്തിലധികം പുതിയ തൊഴിലന്വേഷകര്‍ വിവിധ പോര്‍ട്ടലിലുകളിൽ രജിസ്റ്റര്‍ (register) ചെയ്തിട്ടുണ്ടെന്നാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആകെ തൊഴിലന്വേഷകരുടെ എണ്ണം 95.39 ലക്ഷമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ നിരക്ക് കുത്തനെ ഉയരാൻ തുടങ്ങി.   കരിയര്‍ സര്‍വീസസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ നിലവിലെ എണ്ണം 1.10 കോടിയിലാണ് എത്തി നിൽക്കുന്നത്. നിലവില്‍ 1,46,293 ജോലികള്‍ക്കായി 1.10 ലക്ഷം തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം തൊഴിലന്വേഷകരില്‍ 67 ലക്ഷം പുരുഷന്മാരും 34 ലക്ഷം സ്ത്രീകളുമാണുള്ളത്. ഓരോ ഒഴിവിലേക്കും ശരാശരി 75ല്‍ അധികം പേരാണുള്ളത്. രാജ്യത്തുടനീളമുള്ള 1,70,056 തൊഴിലുടമകള്‍ കരിയര്‍ സര്‍വീസസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

   ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. കണക്കുകള്‍ പ്രകാരം, പശ്ചിമ ബംഗാളില്‍ 24.45 ലക്ഷവും ബിഹാറില്‍ 12.30 ലക്ഷവും മഹാരാഷ്ട്രയില്‍ 11.06 ലക്ഷവും പേരാണ് ജോലിയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ, ഉത്തര്‍പ്രദേശില്‍ നിന്ന് ഏകദേശം 5 ലക്ഷം പേരും, ജാര്‍ഖണ്ഡില്‍ നിന്ന് 4.57 ലക്ഷം, ഡല്‍ഹിയില്‍ നിന്ന് 1.18 ലക്ഷം, ഹരിയാനയില്‍ നിന്ന് 88,000 ഉത്തരാഖണ്ഡില്‍ നിന്ന് 65,000 പേരുമാണ് പോർട്ടലുകളിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

   നാഷണല്‍ കരിയര്‍ സര്‍വീസസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ എണ്ണം ഇങ്ങനെയാണ്:

   • പശ്ചിമ ബംഗാള്‍ - 2,445,250

   • ബിഹാര്‍ - 1,230,020

   • മഹാരാഷ്ട്ര - 1,106998

   • ഉത്തര്‍പ്രദേശ് - 497,130

   • ജാര്‍ഖണ്ഡ് - 457,628

   • ഡല്‍ഹി - 118,858

   • ഹരിയാന - 87,952

   • ഉത്തരാഖണ്ഡ് - 65,631


   2015ലാണ് ദേശീയ കരിയര്‍ സര്‍വീസസ് പോര്‍ട്ടല്‍ ആരംഭിച്ചത്. രാജ്യത്തുടനീളം വേഗമേറിയതും കാര്യക്ഷമവുമായ കരിയറുമായ ബന്ധപ്പെട്ട സേവനങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു പോർട്ടലിന്റെ ലക്ഷ്യം. പോര്‍ട്ടലില്‍ സൗജന്യമായി അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
   Published by:user_57
   First published:
   )}