നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • 8000 ബിരുദധാരികൾക്ക് എൽഐസിയിൽ അവസരം‌

  8000 ബിരുദധാരികൾക്ക് എൽഐസിയിൽ അവസരം‌

  കേരളത്തിൽ 165 ഒഴിവ്

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികയിൽ എണ്ണായിരത്തോളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സതേൺ സോണൽ ഓഫീസിന് കീഴിൽ കേരളത്തിലെ വിവിധ ഡിവിഷനുകളിൽ 165 ഒഴിവുണ്ട്. www.licindia.inൽ ബന്ധപ്പെട്ട സോണൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കേണ്ട ഡിവിഷൻ ലിങ്ക് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

   യോഗ്യത- അംഗീകൃത സർവകലാശാല ബിരുദം.
   പ്രായം- 2019 സെപ്റ്റംബർ ഒന്നിന് 18നും 30നും മധ്യേ. 02-09-1989നും 01-09-2001നും മധ്യേ (രണ്ടുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

   ശമ്പളം- 14,435- 40,080 രൂപ.

   കേരളത്തിലെ ഒഴിവുകള്‍- തിരുവനന്തപുരം ഡിവിഷൻ (20), കോട്ടയം (43), എറണാകുളം (10), തൃശൂർ (33), കോഴിക്കോട് (59). ഏതെങ്കിലും ഒരു ഡിവിഷനിലേക്ക് മാത്രം അപേക്ഷിക്കുക. ആ ഡിവിഷനിലെ പരീക്ഷാകേന്ദ്രം മാത്രം തെരഞ്ഞെടുക്കുക.

   പരീക്ഷാ രണ്ടുഘട്ടങ്ങളിലായി

   ഡിവിഷന്റെ അടിസ്ഥാനത്തിൽ രണ്ടുഘട്ടമായി എഴുത്തുപരീക്ഷയും വൈദ്യ പരിശോധനയും തെരഞ്ഞെടുക്കപ്പെടുന്നര്‍ക്ക് ആറുമാസം പ്രൊബേഷൻ.

   ഓൺലൈൻ പ്രിലിമിനറി പരീക്ഷ- ഒക്ടോബർ 21,22. മെയിൻ പരീക്ഷയുടെ തിയതി പിന്നീട്.

   പരീക്ഷാ ഘടന- പ്രിലിമിനറിക്ക് ഇംഗ്ലീഷ്/ഹിന്ദി, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നീ വിഷയങ്ങൾ.മെയിനിന് ജനറൽ/ ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്.

   First published:
   )}