യേൽ സര്‍വകലാശാലയിൽ (Yale University) നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ഇന്ത്യന്‍ (Indian) വിദ്യാര്‍ത്ഥിക്ക് ലോകബാങ്കില്‍ (World Bank) നിന്ന് ജോലി വാഗ്ദാനം. 2020-ല്‍ കോവിഡ്-19 മഹാമാരിയുടെ (Covid) സമയത്താണ് യുഎസിലെ യേല്‍ സര്‍വകലാശാലയില്‍ നിന്ന് 23-കാരനായ വത്സല്‍ നഹത ബിരുദ പഠനം പൂർത്തിയാക്കിയത്. ഈ സമയത്ത് തന്നെ താന്‍ ഒരു ജോലി അന്വേഷിക്കാന്‍ തുടങ്ങിയിരുന്നതായി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച് പോസ്റ്റില്‍ വത്സല്‍ നഹത വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ കോളേജുകളിലൊന്നില്‍ നിന്ന് 2020 ഏപ്രിലില്‍ ബിരുദം നേടുന്നതില്‍ സന്തോഷത്തിലായിരുന്നെങ്കിലും കോവിഡ് വ്യാപനസമയത്ത് ഒരു ജോലി ലഭിക്കുമോ എന്ന ആശങ്ക നഹതയെ അലട്ടിയിരുന്നു.
2020-ന്റെ ആദ്യ പകുതിയില്‍ എല്ലാവര്‍ക്കും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു. ഒരു ജോലി ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള സമയം. ആളുകള്‍ക്ക് പകര്‍ച്ചവ്യാധിയുമായി പൊരുത്തപ്പെട്ട് പോകാനും ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഞാന്‍ ബിരുദം നേടാന്‍ പോകുന്നത്. ഈ സമയത്ത് എവിടെ നിന്നും എനിക്ക് ജോലി വാഗ്ദാനം ലഭിച്ചിരുന്നില്ല, നഹത പോസ്റ്റില്‍ കുറിച്ചു.
also read : ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറുടെ മകൾക്ക് ജുഡീഷ്യറി പരീക്ഷയിൽ 66-ാം റാങ്ക്
ഇന്റര്‍നാഷണല്‍ ആന്റ് ഡെവലപ്മെന്റ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം നല്ലൊരു ജോലി നേടണമെന്നതായിരുന്നു നഹതയുടെ സ്വപ്നം. എന്നാല്‍ ഇതിനിടെ നിരവധി പ്രതിസന്ധികള്‍ നഹതക്ക് നേരിടേണ്ടി വന്നിരുന്നു. അവയിലൊന്ന് ഇമിഗ്രേഷൻ നിയമങ്ങളിൽ ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നിലപാടായിരുന്നു. ഈ നിലപാടിനെ തുടര്‍ന്ന് യുഎസ് പൗരന്മാരെ മാത്രം റിക്രൂട്ട് ചെയ്യാന്‍ ഏജന്‍സികള്‍ നിര്‍ബന്ധിതരായി. മാത്രമല്ല, വിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ള തൊഴിലുടമകളെ കണ്ടെത്താന്‍ പാടുപെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നിരവധി ഇന്ത്യന്‍ പ്രൊഫഷണലുകളില്‍ ഒരാളായി നഹതയും മാറി.
നിരവധി ഇന്റര്‍വ്യൂകളിൽ അവസാന ഘട്ടം വരെ നഹത എത്തിയെങ്കിലും പിന്നീട് വിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന് നിരവധി ജോലികള്‍ നിരസിക്കപ്പെടുകയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങുക അത്ര എളുപ്പമല്ല, അതിനാല്‍ അമേരിക്കയില്‍ തന്നെ ഒരു ജോലി കണ്ടെത്താന്‍ നഹത തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിലെ റിസര്‍ച്ച് അനലിസ്റ്റായി നഹതക്ക് ജോലി ലഭിക്കാന്‍ കാരണമായത്.
ഓണ്‍ലൈനില്‍ വെറുതെ ജോലി തിരയുന്നതും അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കുന്നതും ഉപേക്ഷിച്ച് നഹത 'നെറ്റ്വര്‍ക്കിംഗ്' കൂടുതല്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെയാണ് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടായത്. രണ്ട് മാസത്തോളം നഹത തന്റെ നെറ്റ്വര്‍ക്ക് വിപുലീകരിക്കാന്‍ ശ്രമിച്ചു. ഇതിനായി നഹത 80-ലധികം കോളുകളും 1500-ലധികം കണക്ഷന്‍ റിക്വിസ്‌ററുകളും 600-ലധികം ഇമെയിലുകളും അയച്ചു.
എന്നാല്‍ മെയ് ആദ്യവാരം വരെ യാതൊരു ഫലവും ഉണ്ടായിരുന്നില്ല. പിന്നീടാണ് നഹതയെ തേടി നാല് ജോലി വാഗ്ദാനങ്ങള്‍ എത്തുന്നത്. ഇതിലൊന്നായിരുന്നു ലോകബാങ്കില്‍ നിന്നുള്ള ജോലി. തനിക്ക് ഇത് വിശ്വാസിക്കാനാകുന്നില്ലെന്നാണ് ലോകബാങ്കില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ച നഹത പ്രതികരിച്ചത്. ഇതിലൂടെ ഏറെ നാളത്തെ തന്റെ സ്വപ്‌നമാണ് നഹത സാക്ഷാത്കരിച്ചത്.
ജോലിയുടെ ഭാഗമായുളള ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയതോടെ നഹതയ്ക്ക് വർക്ക് വിസ സ്‌പോണ്‍സര്‍ ചെയ്യാന്‍ ലോകബാങ്ക് തയാറാകുകയായിരുന്നു. ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്ന് നഹത സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിരുന്നു. അതേസമയം, നിരവധി പ്രതിസന്ധികള്‍ക്കിടയിലും ഒരു ജോലിക്ക് വേണ്ടി പരിശ്രമക്കുന്നവര്‍ക്ക് പ്രചോദനമാകുന്നതിനായാണ് നഹത തന്റെ കഥ ലിങ്ക്ഡ്ഇന്‍ പങ്കുവച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian student, Job, World Bank