ഇന്റർഫേസ് /വാർത്ത /Career / Accenture | ഈ വർഷം 1.5 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനൊരുങ്ങി ആക്‌സെഞ്ചര്‍

Accenture | ഈ വർഷം 1.5 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനൊരുങ്ങി ആക്‌സെഞ്ചര്‍

2021ല്‍ കമ്പനി ഇന്ത്യയില്‍ 70,000 പേരെ നിയമിച്ചിരുന്നു. നിലവില്‍, കമ്പനിയുടെ ഇന്ത്യയിലെ ഓഫീസില്‍ 2,50,000 ത്തിലധികം ജീവനക്കാരുണ്ട്

2021ല്‍ കമ്പനി ഇന്ത്യയില്‍ 70,000 പേരെ നിയമിച്ചിരുന്നു. നിലവില്‍, കമ്പനിയുടെ ഇന്ത്യയിലെ ഓഫീസില്‍ 2,50,000 ത്തിലധികം ജീവനക്കാരുണ്ട്

2021ല്‍ കമ്പനി ഇന്ത്യയില്‍ 70,000 പേരെ നിയമിച്ചിരുന്നു. നിലവില്‍, കമ്പനിയുടെ ഇന്ത്യയിലെ ഓഫീസില്‍ 2,50,000 ത്തിലധികം ജീവനക്കാരുണ്ട്

  • Share this:

ഈ വർഷം 1,50,000 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുള്ള പദ്ധതിയുമായി ആക്സെഞ്ചര്‍ (accenture). 2021ല്‍ കമ്പനി ഇന്ത്യയില്‍ 70,000 പേരെ നിയമിച്ചിരുന്നു. നിലവില്‍, കമ്പനിയുടെ ഇന്ത്യയിലെ ഓഫീസില്‍ 2,50,000 ത്തിലധികം ജീവനക്കാരുണ്ട്. 2014ല്‍ കമ്പനിക്ക് 3 ലക്ഷത്തിലധികം ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍ കമ്പനിയുടെ എല്ലാ ഓഫീസുകളിലുമായി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ജീവനക്കാരുടെ എണ്ണം 6,24,000 ആയിരുന്നു. ക്ലൗഡ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലറ്റിക്‌സ് എന്നീ മേഖലകളാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകരമായത്.

മെറ്റാവേർസ് വഴി അടുത്ത സാമ്പത്തിക വർഷത്തിൽ 1,50,000 പേരെ ഉൾപ്പെടുത്താനാണ് ആക്‌സെഞ്ചർ പദ്ധതിയിടുന്നത്. ഈ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വി ആർ (VR) ഹെഡ്‌സെറ്റുകൾ നൽകും. റിപ്പോർട്ടുകൾ പ്രകാരം, മെറ്റാവേർസ് അനുഭവം പരമ്പരാഗത പഠന രീതികളേക്കാൾ 30-40 ശതമാനം കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതാണെന്ന് പറയപ്പെടുന്നു. കമ്പനിയുടെ വിര്‍ച്വല്‍ കാമ്പസിന് Nth ഫ്‌ലോര്‍ എന്നാണ് പേര് നൽകിയിരിക്കുന്നത്.

വിവിധ മേഖലകളില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ കമ്പനിയ്ക്ക് ആവശ്യമുണ്ടെന്ന്‌ കമ്പനിയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ചീഫ് ടെക്നോളജി ഓഫീസറുമായ പോള്‍ ഡോഗെര്‍ട്ടി പറഞ്ഞു. എക്‌സ്ആര്‍, ബ്ലോക്ക്‌ചെയിന്‍, ഗെയിമിംഗ്, സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, കോഗ്‌നിസെന്റിന് ഇന്ത്യയില്‍ 2 ലക്ഷത്തിലധികം ജീവനക്കാരുണ്ട്, ക്യാപ്ജെമിനിക്ക് 1.5 ലക്ഷവും ഐബിഎമ്മിന് ഒരു ലക്ഷം ജീവനക്കാരുമാണുള്ളത്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ എന്നിവയ്ക്കൊപ്പം ഈ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് മൂന്ന് ലക്ഷം വരെയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഈ വര്‍ഷം മാര്‍ച്ച 31ന്റെ അവസാന പാദത്തില്‍ 35,209 ജീവനക്കാരെ നിയമിച്ചതായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം, കമ്പനി മൊത്തം 1,03,546 പേരെ നിയമിച്ചു, ഇത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 5,92,195 ജീവനക്കാരാണ് കമ്പനിയില്‍ ആകെയുള്ളത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഒരു ലക്ഷം കാമ്പസ് റിക്രൂട്ട്‌മെന്റും നടത്തി. 40,000 പേരെ നിയമിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 40,000 പേരെ നിയമിക്കാന്‍ പദ്ധതിയുണ്ടെന്നും ടിസിഎസ് പറഞ്ഞു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസ് 85,000 പേരെ നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആകെ 54,396 ജീവനക്കാരെയാണ് കമ്പനി നിയമിച്ചത്. ഈ വര്‍ഷം 50,000 ഫ്രഷര്‍മാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ നിരവധി ആളുകള്‍ തൊഴില്‍ കണ്ടെത്തുന്ന മേഖലയാണ് ഐടി. യുവാക്കളുള്‍പ്പെടെ നിരവധി പേരാണ് ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഐടി സ്ഥാപനങ്ങളുടെ പട്ടിക പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റ് ആയ ലിങ്ക്ഡിന്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ മികച്ച് 25 കമ്പനികളെയാണ് ലിങ്ക്ഡിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ 14 ഉം ഐടി മേഖലയില്‍ നിന്നുള്ളവയാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ആക്സെഞ്ചര്‍, കോഗ്‌നിസന്റ് എന്നീ കമ്പനികളാണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.

First published:

Tags: Career News, Jobs