നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • ഐച്ച്ആര്‍ഡിയുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    ഐച്ച്ആര്‍ഡിയുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്.

    • Share this:
      കൊച്ചി: ഐച്ച്ആര്‍ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളായ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിബിഎ, ബിസിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയ കോഴ്‌സുകളിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. .50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റിയും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുക.

      യൂണിവേഴ്‌സിറ്റി സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റിലെ ഗവ സെല്‍ഫ് ഫിനാന്‍സിങ് സന്ദര്‍ശിക്കുക. കോളജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് http://ihrd.kerala.gov.in.cascap, http://caskarthikapally.ihrd.ac.in, www.ihrdadmissions.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. കോളജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 27 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005018, 9495069307, 0479 2485370. എ്ന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

      ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

      ഡിജിറ്റൽ സർവകലാശാലയുടെ എം ടെക്, എം.എസ്.സി., പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 ലേക്ക് നീട്ടി.
      ഡിജിറ്റൽ സർവകലാശാലയുടെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ എന്നിവയുടെ കീഴിൽ എഐസിടിഇ (AICTE) അംഗീകരിച്ച എം.ടെക്. കോഴ്സുകളാണുള്ളത്.

      ഇതോടൊപ്പം സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഡിജിറ്റൽ സയൻസ്, ഇൻഫോർമാറ്റിക്സ് എന്നിവയുടെ കീഴിൽ കംപ്യൂട്ടർ സയൻസിലും എക്കോളജിയിലും എം.എസ്.സി. കോഴ്സുകളുമുണ്ട്. എം.ടെക്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ് എന്നീ സ്പെഷ്യലൈസേഷൻ കോഴ്സുകളാണുള്ളത്.

      ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ എം.ടെക് വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ് വെയർ, സിഗ്നൽ പ്രോസസ്സിംഗ് ആൻഡ് ഓട്ടോമേഷൻ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യാം. കമ്പ്യൂട്ടർ സയൻസിലും എക്കോളജിയിലുമാണ് എം.എസ്.സി. പ്രോഗ്രാമുകൾ ഉള്ളത്.

      മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, ജിയോ സ്പേഷ്യൽ അനലിറ്റിക്സ് എന്നിവയാണ് എം എസ് സി കമ്പ്യൂട്ടർ സയൻസിൽ ഉള്ള സ്പെഷ്യലൈസേഷൻ കോഴ്സുകൾ. എം എസ് സി എക്കോളജി പ്രോഗ്രാമിൽ എക്കോളോജിക്കൽ ഇൻഫോർമാറ്റിക്സിൽ സ്പെഷലൈസ് ചെയ്യാം. ഇത് കൂടാതെ ഇ-ഗവെർണൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അഡിമിഷൻ, യോഗ്യത, കോഴ്സുകളുടെ പ്രത്യേകത എന്നിവയ്ക്ക് https://duk.ac.in/admissions2021 എന്ന സൈറ്റ് സന്ദർശിക്കുക.
      Published by:Jayashankar AV
      First published:
      )}