• HOME
  • »
  • NEWS
  • »
  • career
  • »
  • CUET 2022 വഴി ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താനൊരുങ്ങി ഹൈദരാബാദ് സര്‍വകലാശാല

CUET 2022 വഴി ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്താനൊരുങ്ങി ഹൈദരാബാദ് സര്‍വകലാശാല

CUET 2022 പരീക്ഷയ്ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 6 ആണ്.

  • Share this:
    ഹൈദരാബാദ് യൂണിവേഴ്‌സിറ്റി (hyderabad university) അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ (PG) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET UG- 2022) വഴി നടത്തും. സര്‍വകലാശാലയുടെ 5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്ക് (integrated pg programmes) അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡൊമെയ്നിൻ വിഷയങ്ങളും ഭാഷാ വിഷയങ്ങളും അടങ്ങുന്ന പരീക്ഷയ്ക്ക് ഹാജരാകണം. പ്രവേശന പ്രക്രിയയുടെ വിശദ വിവരങ്ങള്‍ സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ cuet.samarth.ac.in. ലഭ്യമാണ്.

    കോര്‍ പേപ്പറുകളിലെ വിദ്യാര്‍ത്ഥികളുടെ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ വ്യക്തമാക്കി. യോഗ്യതാ പേപ്പറുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 35 കട്ട് ഓഫ് മാര്‍ക്ക് നേടിയിരിക്കണം.

    '' കോര്‍ പേപ്പറുകളിലെ സ്‌കോറുകള്‍ പരിഗണിക്കാതെ, യോഗ്യതാ പേപ്പറുകളില്‍ മിനിമം കട്ട് ഓഫ് മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കൂ,'' എന്നും സര്‍വകലാശാലാ വ്യക്തമാക്കിയിട്ടുണ്ട്. യോഗ്യതാ പേപ്പറിലെ ഉദ്യോഗാര്‍ത്ഥികളുടെ സ്‌കോറുകള്‍ റാങ്കിനെ ബാധിക്കില്ലെന്നും അതില്‍ പറയുന്നു.

    CUET 2022 പരീക്ഷയ്ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 6 ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് cuet.samarth.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ തീയതി ഉടന്‍ അറിയിക്കും. രണ്ടോ അതിലധികമോ സ്ലോട്ടുകളിലായാണ് പരീക്ഷ നടക്കുക. സ്ലോട്ട് 1 രാവിലെയും സ്ലോട്ട് 2 ഉച്ചയ്ക്ക് ശേഷവും നടക്കും.

    Also Read-CUET 2022 | സിയുഇടി പ്രവേശന പരീക്ഷ സാമ്പിൾ ചോദ്യ പേപ്പറുകൾ NTA വെബ്സൈറ്റിൽ

    ഡല്‍ഹി സര്‍വ്വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര സര്‍വ്വകലാശാലകളിലേക്കും പ്രവേശനത്തിന് ഈ പൊതു പ്രവേശന പരീക്ഷയിലെ സ്‌കോറുകളായിരിക്കും മാനദണ്ഡമാവുക. സ്വകാര്യ സര്‍വകലാശാലകളിലെ പ്രവേശനത്തിനും ഇത് ഉപയോഗിക്കാം. ജാമിയ ഹംദര്‍ദ്, ടിഐഎസ് എന്നിവയുള്‍പ്പെടെ പല കോളേജുകളും CUET വഴി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

    CUET 2022: പരീക്ഷാക്രമം

    CUET 2022 കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) ആയാണ് നടത്തുക. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും പരീക്ഷയില്‍ ഉള്‍പ്പെടുത്തുക. പ്രവേശന പരീക്ഷ സെക്ഷന്‍ IA, IB, II, III എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. തമിഴ്, കന്നഡ, മറാത്തി, മലയാളം, ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, പഞ്ചാബി, തെലുങ്ക്, ഒഡിയ, ഗുജറാത്തി, ഉറുദു എന്നിവയുള്‍പ്പെടെ ആകെ 13 ഭാഷകള്‍ സെക്ഷന്‍ IAയിലുണ്ടാകും. വിദ്യാര്‍ത്ഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനവും ഒരു ഇന്ത്യന്‍ ഭാഷയിലുള്ള പ്രാവീണ്യവുമാണ് പരിശോധിക്കുക.

    സെക്ഷന്‍ IIല്‍ അക്കൗണ്ടന്‍സി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ഇക്കണോമിക്സ് തുടങ്ങിയ 27 വിഷയങ്ങള്‍ ഉള്‍പ്പെടും. വിഭാഗം III ഒരു പൊതു പരീക്ഷയായിരിക്കും. സമകാലിക വിഷയങ്ങള്‍, ന്യൂമെറിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.ഒന്നിലധികം പ്രവേശന പരീക്ഷകള്‍ക്ക് ഹാജരാകുന്നതിനുപകരം, മികച്ച സര്‍വകലാശാലകളിലേക്ക് പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഈ ഒറ്റ പരീക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാകും.
    Published by:Jayesh Krishnan
    First published: