• HOME
 • »
 • NEWS
 • »
 • career
 • »
 • AICTE | ഉയർന്ന തൊഴിലവസരമുള്ള കോഴ്സുകൾ; പരിശീലന പരിപാടിയുമായി എഐസിറ്റിഇ; അറിയേണ്ടതെല്ലാം

AICTE | ഉയർന്ന തൊഴിലവസരമുള്ള കോഴ്സുകൾ; പരിശീലന പരിപാടിയുമായി എഐസിറ്റിഇ; അറിയേണ്ടതെല്ലാം

പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് കോഴ്സുകളുമായി ബന്ധപ്പെട്ട മുൻ പരിചയമോ ബിരുദമോ ആവശ്യമില്ല

 • Share this:
  ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ് സ്കോളർഷിപ്പ് പരിപാടിയുമായി (Google Career Certificate Scholarship) ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ അഥവാ എഐസിറ്റിഇ (All India Counsil For Technical Institution). നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‍വെയർ ആൻ‍ഡ് സർവീസ് കമ്പനീസുമായും (National Association of Software and Companies) ആസ്പയർ ഫോർ ഹെർ (Aspire for Her) എന്ന സ്റ്റാർട്ട് അപ്പുമായും സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക.

  ആർക്കും ഏതു സമയത്തും കോഴ്സിൽ പങ്കെടുക്കാം. ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. പുതിയ ജോലിസാധ്യതകൾക്ക് അനുസരിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് ഈ കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നത്. ഏപ്രിൽ 22 ന് വൈകുന്നേരം 4 മണിക്ക് വിദ്യാർഥികൾക്കായി ഒരു ഓറിയന്റേഷൻ പ്രോ​ഗ്രാം ഉണ്ടായിരിക്കുമെന്നും എഐസിറ്റിഇ അറിയിച്ചു. ആസ്പയർ ഫോർ ഹെറിന്റെ (Aspire for Her) ഔദ്യോഗിക വെബ്സൈറ്റിലൂടെയായിരിക്കും രജിസ്ട്രേഷൻ നടപടികൾ.

  കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലൂടെ പ്രൊഫഷണൽ പരിശീലനം ആയിരിക്കും വിദ്യാർഥികൾക്ക് ലഭിക്കുക. ജോലിസാധ്യതയും ഉയർന്ന ഡിമാൻഡുമുള്ള കോഴ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ഈ പരിശീലനപരിപാടി. ഐടി സപ്പോർട്ട്, യുഎക്സ് ഡിസൈൻ, ഡാറ്റ അനലിറ്റിക്സ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ തൊഴിൽ മേഖലകളിലായിരിക്കും പരിശീലന പരിപാടിയിൽ ശ്രദ്ധയൂന്നുക.

   Also Read- വർക്ക് ഫ്രം ഹോമിന് പ്രിയമേറുന്നു; 50% പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നുവെന്ന് സർവേ

  പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് കോഴ്സുകളുമായി ബന്ധപ്പെട്ട മുൻ പരിചയമോ ബിരുദമോ ആവശ്യമില്ല. ഓരോരുത്തർക്കും പ്രോ​​ഗ്രാമിൽ പങ്കെടുക്കേണ്ട സമയം അവരുടെ സൗകര്യത്തിനനുസരിച്ച് സ്വയം തിരഞ്ഞെടുക്കാനുമാകും. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടൊപ്പം അതാത് മേഖലകളിൽ ജോലി നേടാനുള്ള അവസരവും ഒരുക്കും.

  കോഴ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ:

  1. ആസ്പയർ ഫോർ ഹെർ (Aspire for her) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. (https://www.aspireforher.org/)
  2. Join our community എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക
  3. രജിസ്ട്രേഷൻ ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
  4. തുടർന്നുള്ള ആവശ്യങ്ങൾക്കായി രജിസ്ട്രേഷൻ ഫോം സൂക്ഷിച്ചുവെയ്ക്കുക

  സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ലഭിക്കുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സ്റ്റാർട്ടപ്പ് ആണ് ആസ്പയർ ഫോർ ഹെർ. ശരിയായ തൊഴിൽ കണ്ടെത്തുന്നതിന് മറ്റ് സ്ത്രീകളെ ഉപദേശിക്കുകയും നയിക്കുകയും ചെയ്യുന്ന വനിതാ നേതാക്കളുടെ വലിയൊരു ശൃംഖല തന്നെ ആസ്പയർ ഫോർ ഹെറിന്റെ ഭാ​ഗമായുണ്ട്. ഐടി, പത്രപ്രവർത്തനം, അഭിനയം, കോഡിംഗ് എന്നിങ്ങനെ നിരവധി മേഖലകൾ അതിൽ ഉൾപ്പെടുന്നു.

  എഐസിറ്റിഇ കഴിഞ്ഞ വർഷം ഒക്ടോബറിൽ ആസ്പയറുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. രാജ്യത്ത് സുസ്ഥര വികസനം ഉറപ്പാക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുകയാണ് ധാരണാപത്രം ഒപ്പുവെച്ചതിലൂടെ ലക്ഷ്യമാക്കിയത്. വിദ്യാഭ്യാസം, ലിംഗസമത്വം, മാന്യമായ ജോലി, സാമ്പത്തിക വളർച്ച, അസമത്വങ്ങൾ കുറയ്ക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

   
  Published by:Arun krishna
  First published: