രാജ്യത്തെ സ്കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കണമെന്ന് എയിംസ് ഡയറക്ടര്‍
രാജ്യത്തെ സ്കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കണമെന്ന് എയിംസ് ഡയറക്ടര്‍
ഇന്ത്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും ഡോ. ഗുലേറിയ പറഞ്ഞു.
എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ
Last Updated :
Share this:
ന്യൂഡല്‍ഹി: സ്കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് 19 ഭീതിയില്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ മിക്ക സ്കൂളുകളും അടച്ചിരുന്നു. ഒന്നര വര്‍ഷത്തിനിപ്പുറവും സ്കൂളുകളുടെ പ്രവര്‍ത്തനം പൂർവസ്ഥിതിലായിട്ടില്ല.
വൈറസ് വ്യാപനം കുറവുള്ള ജില്ലകളില്‍ സ്കൂളുകള്‍ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ ടി പി ആര് 5 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും ഡോ. ഗുലേറിയ പറഞ്ഞു.
സ്കൂളുകള്‍ തുറന്നതിന് ശേഷം കോവിഡ് പടരുന്നതായി എന്തെങ്കിലും സൂചനകള്‍ ലഭിച്ചാല്‍ സ്കൂളുകള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ കഴിയുമെന്ന് പ്രശസ്ത പള്‍മോണോളജിസ്റ്റും കോവിഡ് 19ന്റെ ഇന്ത്യയിലെ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോ. ഗുലേറിയ പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികളെ സ്കൂളുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് അതാത് ജില്ലകള്‍ പദ്ധതികള്‍ രൂപീകരിക്കണമെന്നും വീണ്ടും തുറക്കാനുള്ള മറ്റ് വഴികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികളുടെ എല്ലാവിധത്തിലുമുള്ള വികാസത്തിന് സ്കൂൾ വിദ്യാഭ്യാസം വഹിക്കുന്ന പ്രാധാന്യം കണക്കിലെടുക്കണമെന്നും ഗുലേറിയ പറഞ്ഞു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സ്കൂള്‍ മുറികളിൽ ശരിയായ വായു സഞ്ചാരം ഉറപ്പാക്കുക എന്നിവയിലൂടെ കോവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകൾ നടത്താനാകും. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് ഡിജിറ്റൽ വിഭജനം നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കണമെന്ന് ജൂണിൽ ഗുലേറിയ ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ പഠനരീതി കുട്ടികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഓൺലൈൻ ക്ലാസിൽ ഭാഗമാകാൻ സാധിക്കാത്ത പാവപ്പെട്ട കുട്ടികളുടെ കാര്യത്തിൽ- അദ്ദേഹം പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.