• HOME
  • »
  • NEWS
  • »
  • career
  • »
  • Air India Vacancies | എയർ ഇന്ത്യയിൽ 255 ഒഴിവുകൾ; പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം; 60,000 രൂപ വരെ ശമ്പളം

Air India Vacancies | എയർ ഇന്ത്യയിൽ 255 ഒഴിവുകൾ; പത്താം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം; 60,000 രൂപ വരെ ശമ്പളം

ഉദ്യോഗാർത്ഥിയുടെ പ്രകടനത്തിനും കമ്പനിയുടെ ആവശ്യകതയ്ക്കും വിധേയമായി പുതുക്കിയേക്കാവുന്ന ഒരു നിശ്ചിതകാല കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

air-india

air-india

  • Share this:
    എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (എഐഎഎസ്എൽ - AIASL) ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ 255 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹാൻഡിമാൻ, റാംപ് സർവീസ് ഏജന്റ്, ജൂനിയർ എക്സിക്യൂട്ടീവുകൾ, ഡ്യൂട്ടി ഓഫീസർ, ഡെപ്യൂട്ടി ടെർമിനൽ മാനേജർ തുടങ്ങിയ ഒഴിവിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ അയയ്ക്കാം. അപേക്ഷ hrhq.aiasl@airindia.in എന്ന ഇമെയിൽ വഴി മാർച്ച് 21നകം അയയ്ക്കാം.

    ഉദ്യോഗാർത്ഥിയുടെ പ്രകടനത്തിനും കമ്പനിയുടെ ആവശ്യകതയ്ക്കും വിധേയമായി പുതുക്കിയേക്കാവുന്ന ഒരു നിശ്ചിതകാല കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

    എയർ ഇന്ത്യ റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ
    ഡെപ്യൂട്ടി ടെർമിനൽ മാനേജർ - 1
    ഓഫീസർ - അഡ്മിൻ - 1
    ഓഫീസർ - ഫിനാൻസ് - 1
    ഡ്യൂട്ടി ഓഫീസർ (റാംപ്) - 2
    ജൂനിയർ എക്സിക്യൂട്ടീവ് - ടെക് - 2
    ജൂനിയർ എക്സിക്യൂട്ടീവ് – പാക്സ് – 8
    റാംപ് സർവീസ് ഏജന്റ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ - 24
    സീനിയർ കസ്റ്റമർ ഏജന്റ്, കസ്റ്റമർ ഏജന്റ്, ജൂനിയർ കസ്റ്റമർ ഏജന്റ് - 39
    ഹാൻഡിമാൻ -177

    യോഗ്യതാ മാനദണ്ഡം
    വിദ്യാഭ്യാസ യോഗ്യത: എഐഎഎസ്എൽ റിക്രൂട്ട്‌മെന്റ് പ്രകാരം വിവിധ തലത്തിലുള്ള വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒഴിവുകളാണ് നിലവിലുള്ളത്. ഹാൻഡിമാൻ, ഹാൻഡി വുമൺ തസ്‌തികയ്‌ക്ക് ആവശ്യമായ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് വിജയമാണ്.

    ഡെപ്യൂട്ടി ടെർമിനൽ മാനേജർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥി ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. കൂടാതെ കുറഞ്ഞത് 18 വർഷത്തെ പ്രവൃത്തിപരിചയവും കുറഞ്ഞത് ആറ് വർഷമെങ്കിലും മാനേജർ പോസ്റ്റിൽ അനുഭവ സമ്പത്തും ഉണ്ടായിരിക്കണം.

    ഡ്യൂട്ടി ഓഫീസർ (റാംപ്), ഉദ്യോഗാർത്ഥികൾക്ക് ബിരുദവും കുറഞ്ഞത് 12 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അതിൽ കുറഞ്ഞത് 4 വർഷമെങ്കിലും ഒരു എയർലൈനിലോ എയർപോർട്ടിലോ പാസഞ്ചർ, കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്ന മാനേജർ, സൂപ്പർവൈസറി റോളുകളിൽ പ്രവർത്തിച്ചിരിക്കണം.

    പ്രായപരിധി
    ഹാൻഡിമാൻ, കസ്റ്റമർ ഏജന്റ്, ജൂനിയർ കസ്റ്റമർ ഏജന്റ് (ജൂനിയർ), ജൂനിയർ എക്സിക്യൂട്ടീവ് (ടെക്), റാംപ് സർവീസ് ഏജന്റ് തസ്തികകളിലേക്കുള്ള പ്രായപരിധി 28 വയസ്സാണ്. സീനിയർ കസ്റ്റമർ ഏജന്റ് റിക്രൂട്ട്‌മെന്റിന്റെ പ്രായപരിധി 30 വയസ്സാണ്. അതേസമയം ജൂനിയർ എക്‌സിക്യൂട്ടീവ് പാക്‌സിന്റെ പ്രായപരിധി 35 വയസ്സാണ്. ഡ്യൂട്ടി ഓഫീസർ (റാംപ്), ഡെപ്യൂട്ടി ടെർമിനൽ മാനേജർ എന്നിവരുടെ കാര്യത്തിൽ, പ്രായപരിധി യഥാക്രമം 50 ഉം 55 ഉം ആണ്.

    തിരഞ്ഞെടുപ്പ് പ്രക്രിയ
    ഡെപ്യൂട്ടി ടെർമിനൽ മാനേജർ, ഡ്യൂട്ടി ഓഫീസർ, ജൂനിയർ എക്‌സിക്യൂട്ടീവ് പാക്‌സ്, ജൂനിയർ എക്‌സിക്യൂട്ടീവ് ടെക്‌നിക്കൽ, ഓഫീസർ എച്ച്ആർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഒരു സ്ക്രീനിംഗും അഭിമുഖവും ഉണ്ടായിരിക്കും. അതേസമയം സീനിയർ കസ്റ്റമർ ഏജന്റ്, കസ്റ്റമർ ഏജന്റ്, ജൂനിയർ കസ്റ്റമർ ഏജന്റ് എന്നിവരെ അഭിമുഖത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുക്കുക. റാംപ് സർവീസ് ഏജന്റ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ എന്നിവരെ സ്ക്രീനിംഗിലൂടെയാകും തിരഞ്ഞെടുക്കുക.

    ശമ്പളം
    ഹാൻഡിമാൻ തസ്തികയിലേക്കുള്ള ശമ്പളം 14,610 രൂപ മുതലാണ് ആരംഭിക്കുന്നത്. ഡെപ്യൂട്ടി ടെർമിനൽ മാനേജർ തസ്തികയിൽ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിഫലം 60,000 രൂപ വരെയായിരിക്കും.
    Published by:Arun krishna
    First published: