ഭൂരിഭാഗം വിദ്യാർത്ഥികളും പത്താം ക്ലാസ്സിനു ശേഷം പ്ലസ് ടു ക്ലാസ്സുകളെയാണ്, ആശ്രയിക്കാറ്. പത്താം ക്ലാസ്സു കഴിഞ്ഞ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പ്ലസ് ടു വിനെ കൂടാതെ അനവധി സാധ്യതകളുണ്ട്. അത്തരത്തിലുള്ള ചില സാധ്യതകളെ പരിചയപ്പെടുത്തുകയാണിവിടെ.
പത്താം ക്ലാസ്സിനു ശേഷമുള്ള തുടർപഠനത്തിൻ്റെ സാധ്യതകളിൽ പ്ലസ് ടു വിനോട് ചേർത്തുവായിക്കേണ്ടതാണ്, വി.എച്ച്.എസ്.ഇ (വൊക്കേഷണൽ ഹയർ സെക്കൻ്ററി) യും ടി.എച്ച്.എസ്.ഇ.(ടെക്നിക്കൽ ഹയർ സെക്കൻ്ററി)യും.വി.എച്ച്.എസ്.ഇ.യിലും ടി.എച്ച്.എസ്.ഇ.യിലും സയൻസ് ഗ്രൂപ്പുകൾ പഠിച്ചവർക്ക് രണ്ടാം വർഷ പോളിടെക്നിക് കോഴ്സുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി, പ്രവേശനമെടുക്കാവുന്നതാണ്. പത്താം തരത്തിനു ശേഷം വളരെ പെട്ടന്ന് തന്നെ ജോലി മേഖലയിലേയ്ക്കു പ്രവേശിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കു മുന്നിൽ പോളിടെക്നിക്കുകളുടേയും ഐ .ടി .ഐ.കളുടേയും വാതിലുകളുമുണ്ട്. രണ്ടു വർഷത്തെ ഐ .ടി.ഐ.പൂർത്തീകരിച്ചവർക്കും സമാന മേഖലയിലെ പോളിടെക്നിക് കോഴ്സുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി, രണ്ടാം വർഷ പ്രവേശനമെടുക്കാവുന്നതാണ്
Also Read-
പത്താം ക്ലാസ്സിനുശേഷം ഇനി എന്ത്? പ്ലസ് ടുവിന്റെ സാധ്യതകൾ അറിയാം
l. വിവിധ സ്പെഷ്യലൈസേഷനുകളുമായി വി .എച്ച്.എസ്.ഇ.
ഒരർത്ഥത്തിൽ പ്ലസ്ടുവിനു തത്തുല്യം തന്നെയാണ് വി.എച്ച്.എസ്.ഇ.യും.പ്ലസ് ടു കോമ്പിനേഷനുകൾ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കെന്ന പോലെ തന്നെയുള്ള തുടർപഠന സാധ്യതകളൊക്കെ വി.എച്ച്.എസ്.ഇ.കാർക്കും അവകാശപ്പെട്ടതുമാണ്. പഠിയ്ക്കുന്ന സയൻസ്, ഹുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾക്കൊപ്പം ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തിൽ സ്പെഷ്യലൈസേഷൻ പൂർത്തീകരിക്കതക്ക രീതിയിലാണ് വി. എച്ച്.എസ്.ഇ.യിലെ ക്രമീകരണം. ലൈവ് സ്റ്റോക്ക് , ഹോമിയോ ഫാർമസിസ്റ്റ്, തുടങ്ങി പല സർക്കാർ ജോലികളിലേയ്ക്കും അടിസ്ഥാന യോഗ്യത പോലും നിശ്ചയിച്ചിരിക്കുന്നത്, വി.എച്ച്.എസ്.ഇ.യിലെ സ്പെഷ്യലൈസേഷനുകൾക്കനുസരിച്ചാണ്.
കോഴ്സ് ഐഡിയും നിലവിലുള്ള വി.എച്ച്.എസ്.ഇ കോഴ്സുകളും
Course ID: 1
Course name :അഗ്രോ മെഷിനറി & പവർ എഞ്ചിനീയറിംഗ് (Agro Machinery and Power Engineering)
Course ID: 2
Course name: സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി (Civil Construction Technology)
Course ID: 3
Course name: കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (Computer Science and Information Technology)
Course ID: 4
Course name: ഓട്ടോമൊബൈൽ ടെക്നോളജി (Automobile Technology)
Course ID: 5
Course name: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ടെക്നോളജി (Electrical and Electronics Technology)
Course ID: 6
Course name: ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ ടെക്നോളജി (Electronics and Communication Technology)
Course ID: 7
Course name: ഗ്രാഫിക് ഡിസൈൻ & പ്രിൻ്റിംഗ് ടെക്നോളജി (Graphic Design and Printing Technology)
Course ID: 8
Course name: റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് (Refrigeration and Air-Conditioning)
Course ID: 9
Course name: പോളിമർ ടെക്നോളജി (Polymer Technology)
Course ID: 10
Course name: ടെക്സ്റ്റൈൽ ടെക്നോളജി (Textile Technology)
Course ID: 11
Course name: അഗ്രി ക്രോപ് ഹെൽത്ത് മാനേജ്മെൻ്റ് (Agri-Crop Health Management)
Course ID: 12
Course name: അഗ്രികൾച്ചർ സയൻസ് & പ്രൊസസ്സിംഗ് ടെക്നോളജി (Agriculture Science and Processing Technology)
Course ID: 13
Course name: അഗ്രി - ബിസിനസ് & ഫാം സർവ്വീസ് (Agri-Business and Farm Services)
Course ID: 14
Course name: മെഡിക്കൽ ലബോറട്ടറി & ടെക്നോളജി (Medical Laboratory Technology)
Course ID: 15
Course name: ഇ.സി.ജി & ഓഡിയോമെട്രിക് ടെക്നോളജി (ECG & Audiometric Technology)
Course ID: 16
Course name: ബേസിക് നഴ്സിംഗ് & പാലിയേറ്റീവ് കെയർ (Basic Nursing and Palliative Care)
Course ID: 17
Course name: ഡെൻ്റൽ ടെക്നോളജി (Dental Technology)
Course ID: 18
Course name: ബയോ മെഡിക്കൽ എക്യുപ്മെൻ്റ് ടെക്നോളജി (Biomedical Equipment Technology)
Course ID: 19
Course name: ഫിസിയോ തെറാപ്പി (Physiotherapy)
Course ID: 20
Course name: ഫിസിക്കൽ എജുക്കേഷൻ (Physical Education)
Course ID: 21
Course name: ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് (Livestock Management)
Course ID: 22
Course name: ഡയറി ടെക്നോളജി (Dairy Technology)
Course ID: 23
Course name: മറൈൻ ഫിഷറീസ് & സീ ഫുഡ് പ്രോസസ്സിംഗ് (Marine Fisheries & Seafood Processing)
Course ID: 24
Course name: അക്വാകൾച്ചർ (Aquaculture)
Course ID: 25
Course name: മറൈൻ ടെക്നോളജി (Marine Technology)
Course ID: 26
Course name: കോസ്മെറ്റോളജി & ബ്യൂട്ടി തെറാപ്പി (Cosmetology and Beauty Therapy)
Course ID: 27
Course name: ഫാഷൻ & അപ്പാരൽ ഡിസൈനിങ്ങ് (Fashion and Apparel Designing)
Course ID: 28
Course name: ക്രഷ് & പ്രി-സ്കൂൾ മാനേജ്മെൻ്റ് (Creche and Pre-School Management)
Course ID: 29
Course name: ട്രാവൽ & ടൂറിസം (Travel and Tourism)
Course ID: 30
Course name: എക്കൗണ്ടിംഗ് & ടാക്സേഷൻ (Accounting and Taxation)
Course ID: 31
Course name: കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെൻ്റ് (Customer Relationship Management)
Course ID: 32
Course name: ബാങ്കിംഗ് & ഇൻഷൂറൻസ് സർവ്വീസസ് (Banking and Insurance Services)
Course ID: 33
Course name: മാർക്കറ്റിങ്ങ് & ഫിനാൻഷ്യൽ സർവ്വീസസ് (Marketing and Financial Services)
Course ID: 34
Course name: കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെൻ്റ് (Computerised Office Management)
Course ID: 35
Course name: ഫുഡ് & റെസ്റ്റോറൻ്റ് മാനേജ്മെൻ്റ് (Food and Restaurant Management)
അപേക്ഷാ രീതി:
അപേക്ഷകൾ നിർദ്ദിഷ്ട വെബ്സൈറ്റുകളിൽ ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്. ഒരു ജില്ലയിലെ മുഴുവൻ സ്കൂളുകളിലേയ്ക്കും ഒരൊറ്റ അപേക്ഷ നൽകുന്ന ഏകജാലക പ്രവേശന രീതിയാണ് പിന്തുടരുന്നത്. ഇഷ്ടമുള്ള കോഴ്സുകൾ (വിഎച്ച്എസ്ഇ) കണ്ടെത്തി, എത്ര സ്കൂളിലേക്കു വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്.
വെബ് സൈറ്റ്:
www.vhse.kerala.gov.in
നിരന്തര മൂല്യനിർണയത്തിൻ്റെ മാർക്കു പരിഗണിയ്ക്കാതെയാണ് പ്ലസ് ടു/ വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ജയ- പരാജയങ്ങൾ നിശ്ചയിക്കുന്നതെന്നത് കൊണ്ട്, പത്താം ക്ലാസ്സ് പരീക്ഷ പാസ്സായ അത്ര സുഗമമല്ല; പ്ലസ് ടു/ വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ ജയം. പ്ലസ്ടു വിൻ്റേതു പോലെ തന്നെ, ഏകജാലക പ്രവേശന നടപടികളിലൂടെയാണ്, സർക്കാർ -എയ്ഡഡ് - അൺ എയ്ഡഡ് വി എച്ച്.എസ്.ഇ. സ്കൂളുകളിലേയ്ക്കുള്ള പ്രവേശനം.
II) സാങ്കേതിക മേഖലയിൽ താൽപ്പര്യമുള്ളവർക്കായി
ഐ.എച്ച്. ആര്.ഡി. ടെക്നിക്കല്‍ സ്കൂള്‍
പ്ലസ് ടു, വി.എച്ച് .എസ്. ഇ., പോലെ തന്നെ ഡിമാൻ്റുള്ളതു തന്നെയാണ്, ടെക്നിക്കൽ ഹയർ സെക്കൻ്ററികളും. ഐ.എച്ച്. ആർ.ഡി.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിൽ രണ്ടേ രണ്ടു ഗ്രൂപ്പുകളിലേയ്ക്കാണ്, പ്രവേശനം. സർക്കാർ മേഖലയിൽ മാത്രമുള്ള ടി.എച്ച്.എസ്.ഇ.കളിൽ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് പത്താം ക്ലാസ് പരീക്ഷാ ഫലം വന്ന്, അധികം വൈകാതെ അപേക്ഷ ക്ഷണിക്കും. ഏകജാലക രീതിയിലല്ല; പ്രവേശനം. വെബ്സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താല്പര്യമുള്ള സ്കൂളുകളില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.
പ്രധാനമായും രണ്ടു ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം.
A. Physical Science Group
Part I: ഇംഗ്ലീഷ്
Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ)
Part III: ഫിസിക്സ് (തിയറി & പ്രാക്ടിക്കൽ)
കെമിസ്ട്രി (തിയറി & പ്രാക്ടിക്കൽ)
മാത്തമാറ്റിക്സ്
ഇലക്ട്രോണിക് സിസ്റ്റം (തിയറി & പ്രാക്ടിക്കൽ)
B. Integrated Science Group
Part I: ഇംഗ്ലീഷ്
Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ)
Part III: ഫിസിക്സ് (തിയറി & പ്രാക്ടിക്കൽ)
കെമിസ്ട്രി (തിയറി & പ്രാക്ടിക്കൽ)
ബയോളജി (തിയറി & പ്രാക്ടിക്കൽ)
കേരളത്തിലെ വിവിധ ജില്ലകളിലായി 15 ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളുകളുണ്ട്.
1. Model Technical Higher Secondary School, Kaloor, Kochi -
682 017, Ph.0484-2347132,
e-mail:thsskaloor@ihrd.ac.in
2. Technical Higher Secondary School, Puthuppally, Kottayam,
Pin – 686011, Ph:0481-2351485,
e-mail:thssputhuppally@ihrd.ac.in
3. Technical Higher Secondary School, Vazhakkad,
Malappuram District,
Pin - 673 640, Ph.0483-2725215,
e.mail:thssvazhakkad@ihrd.ac.in
4. Technical Higher Secondary School, Peerumedu, Idukki,
Pin – 685531, Ph.04869-233982, 04869-232899
e-mail: thsspeermade@ ihrd.ac.in
5. Technical Higher Secondary School, Vattamkulam,
Nellisserry, Sukapuram P.O, Via Edappal, Malappuram
District, Pin - 679 576, PH:0494-2681498,
e-mail: thssvattamkulam@ihrd.ac.in
6. Technical Higher Secondary School, Muttom P.O.,
Thodupuzha – 685587, Ph.0486-2255755,
e-mail: thssthodupuzha@ihrd.ac.in
7. Technical Higher Secondary School, Mallappally, Mallappally
East P.O, Pathanamthitta Dist, Pin- 689 584,
Ph.0469-2680574,
e-mail:thssmallappally@ ihrd.ac.in
8. Model Technical Higher Secondary School, Kaprassery,
Nedumbassery.P.O, Chengamanadu, Pin - 683 585,
Ph.0484-2604116,
e-mail: thsskaprassery@ihrd.ac.in
9. Technical Higher Secondary School, Perinthalmanna,
Angadippuram, Malappuram District, Pin: 679321,
Phone : 04933-225086,
e-mail : thssperinthalmanna@ihrd.ac.in
10. Technical Higher Secondary School, Thiruthiyad, Calicut
Pin: 673 004, Phone: 0495 – 2721070, Email: thssthiruthiyad@ihrd.ac.in
11. Technical Higher Secondary School, (Near Govt. HSS), KIP Campus,
Adoor, Pathanamthitta – 691 523, Phone: 04734-224078,
Email: thssadoor@ihrd.ac.in
12 Technical Higher Secondary School, High Road Aluva – Ernakulam,
Pin: 683101, Phone: 0484-2623573,
Email: thssaluva@ihrd.ac.in
13. Technical Higher Secondary School, Cherthala, Pallippuram P.O
Alappuzha Dt, Pin: 688 541, Phone: 0478 – 2552828,
Email: thsscherthala@ihrd.ac.in
14. Technical Higher Secondary School, Varadium
(Govt. U.P. School Campus), Avanur P.O.,
Trissur – 680 547, Phone: 0487-2214773
E-mail: thssvaradium@ihrd.ac.in
15. Technical Higher Secondary School, Muttada, Muttada P.O,
Pin: 695 025, Phone: 0471 – 2543888, Email: thssmuttada@ihrd.ac.in
വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും,
http://www.ihrd.ac.in/
III. സാങ്കേതിക മികവിന് പോളിടെക്നിക് കോളേജുകൾ
പത്താം ക്ലാസ്സു കഴിഞ്ഞവർക്കു മുൻപിലെ മറ്റൊരു പ്രധാനപ്പെട്ട സാധ്യതയാണ്, എഞ്ചിനീയറിംഗ് ഡിപ്ലോമകൾ. നിയമപരമായി പ്രായപൂർത്തിയാവുന്നതോടൊപ്പം തന്നെ, ടെക്നിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി മേഖലയിൽ വ്യാപരിക്കാനുള്ള സാധ്യതകൾ കൂടി എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്കുണ്ട്. മൂന്നു വർഷം ദൈർഘ്യമുള്ള കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സ്വദേശത്തും വിദേശത്തും വലിയ അവസരങ്ങളുമുണ്ട്.സംസ്ഥാന സർക്കാരിൻ്റേയും കേന്ദ്ര സർക്കാരിൻ്റേയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടേയും നിരവധി ടെക്നിക്കൽ പോസ്റ്റുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത, ഡിപ്ലോമയായതുകൊണ്ടുതന്നെ വലിയ ഡിമാൻ്റാണ് പോളിടെക്നിക് കോളേജുകളിൽ പ്രവേശനത്തിനുള്ളത്. ഡിപ്ലോമയ്ക്കു ശേഷം, ലാറ്ററൽ എൻട്രി വഴി ബി.ടെക് നു രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം നേടാമെന്ന പ്രത്യേക തകൂടിയുണ്ട്. ഡിപ്ലോമക്കാരേയും എഞ്ചിനീയറുമാരായിട്ടു തന്നെയാണ്, സമൂഹം നോക്കി കാണുന്നതും.
വിവിധ ഡിപ്ലോമ കോഴ്സുകൾ:
1) സിവിൽ എഞ്ചിനീയറിംഗ് (Civil Engineering
2) മെക്കാനിക്കൽ എഞ്ചിനീയറിംഗ് (Mechanical Engineering)
3) ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (Electrical & Electronics Engineering)
4) ഇലക്ട്രോണിക്സ് & കമ്മ്യുണിക്കേഷൻ എഞ്ചിനീയറിംഗ് (Electronics & Communication engineering)
5) കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് (Computer Engineering)
6) കമ്പ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെൻ്റ് (Computer Application & Business Management)
7) ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (Electronics Engineering)
8) ടെക്സ്റ്റൈൽ ടെക്നോളജി (Textile Technology)
9) കൊമേഴ്സ്യൽ പ്രാക്ടീസ് (Commercial Practice)
10) കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് -Computer Engineering(Hearing Impaired)
11) മെക്കാനിക്കൽ എഞ്ചിനീയറിംഗ് (Mechanical Engineering)
12)ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് (Automobile Engineering)
13) കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ് (Computer Hardware Engineering)
14) ആർക്കിടെക്ച്ചർ (Architecture)
15) പോളിമർ ടെക്നോളജി (Polymer Technology)
16) ബയോ മെഡിക്കൽ (Biomedical engineering)
17) കമ്പ്യൂട്ടർ അപ്ലിക്കേഷൻ (Computer Application)
18) ബിസിനസ്സ് മാനേജ്മെൻ്റ് (Business Management)
19) ഇൻഫർമേഷൻ ടെക്നോളജി (Information Technology)
20) കെമിക്കൽ എഞ്ചിനീയറിംഗ് (Chemical engineering)
21) സിവിൽ എഞ്ചിനീയറിംഗ് -Civil Engineering (Hearing Impaired)
22) ടെക്സ്റ്റൈൽ ടെക്നോളജി (Textile Technology)
23) ടൂൾ & ഡൈ (Tool & Die engineering)
24) പ്രിൻ്റിംഗ് ടെക്നോളജി (Printing Technology)
25) വുഡ് & പേപ്പർ ടെക്നോളജി (Wood and paper technology)
അപേക്ഷാ രീതി:
സംസ്ഥാനത്തെ വിവിധ സർക്കാർ -എയ്ഡഡ് - അൺ എയ്ഡഡ് പോളിടെക്നിക് കോളേജുകളിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ഏകജാലക രീതിയിലാണ്.ഒരു ജില്ലയിലെ എല്ലാ പോളിടെക്നിക്കുകളിലേയ്ക്കും ഒരൊറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.പ്ലസ് ടു വും ഐ .ടി .ഐ.യും പൂർത്തിയാക്കിയവർക്ക്, രണ്ടാം വർഷത്തിലേയ്ക്ക് (LET) പ്രവേശനം ലഭിക്കും. സ്വാശ്രയ പോളിടെക്നിക്കുകളിലെ ഫീസ് നിരക്ക്, സർക്കാർ പോളിടെക്നിക്കുകളിലെ ഫീസ് ഘടനയുമായി താരതമ്യം ചെയ്യുമ്പോൾ സാമാന്യം ഉയർന്നതാണ്.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട വെബ് സൈറ്റ്:
www.polyadmission.org
IV. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്
ഇൻഡസ്ട്രിയൽ ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ:
ശരാശരി നിലവാരമുള്ള വിദ്യാർത്ഥികൾക്കും ഒരു കൈത്തൊഴിൽ പഠിച്ച് എത്രയും പെട്ടന്ന്, സർട്ടിഫിക്കറ്റോടെ ജോലി മേഖലയിൽ വ്യാപരിക്കാനാഗ്രഹിക്കുന്നവർക്കും മുൻപിലുള്ള വലിയ സാധ്യതയാണ് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് ല്ഭ്യമാകുന്ന ഐ.ടി.ഐ.കൾ. സർക്കാർ മേഖലയിലും സ്വാശ്രയ മേഖലയിലുമാണ്, ഭൂരിഭാഗം ഐ .ടി .ഐ.കളും പ്രവർത്തിക്കുന്നത്. ഒരു വർഷവും രണ്ടു വർഷവുമുള്ള ഡിപ്ലോമ കോഴ്സുകളാണ്, ഇവയിലെ മുഖ്യ ആകർഷണം. ഒന്നു രണ്ടു വർഷം കൊണ്ടു തന്നെ വൈവിധ്യമാർന്ന വിവിധ കോഴ്സുകളിൽ ഡിപ്ലോമയ്ക്കുളള സാധ്യതയുള്ളതുകൊണ്ട്, സാധാരണക്കാർക്കിടയിൽ വലിയ ഡിമാൻ്റാണ് ഐ.ടി.ഐ.യിലെ പ്രവേശനത്തിനുള്ളത്. രണ്ടു വർvന്നെ ഐ.ടി.ഐ. ഡിപ്ലോമ പൂർത്തീകരിച്ചവർക്ക്, രണ്ടാം വർഷ പോളിടെക്നിക് കോളേജുകളിലേയ്ക്ക്, ലാറ്ററൽ എൻട്രി വഴി പ്രവേശനം തേടാവുന്നതാണ്.
വിവിധ ഡിപ്ലോമ കോഴ്സുകൾ:
1)TENDER OPERATOR(CP)
2)ARCHITECTURAL ASSISTANT
3)BAKER & CONFECTIONER
4)CATERING & HOSPITALITY ASSISTANT
5)C.O.P.A
6)CARPENTER
7)CRAFTSMAN FOOD PRODUCTION-(GENERAL)
8)D/CIVIL
9)DIGITAL PHOTOGRAPHER
10)DRESS MAKING
11)DTPO
12)ELECTRONIC MECHANIC
13)ELECTRICIAN
14)FASHION TECHNOLOGY
15)FITTER
16)FRONT OFFICE ASSISTANT
17)HAIR & SKIN CARE
18)HOSPITAL HOUSE KEEPING
19)INFORMATION & COMMUNICATION TECHNOLOGY
22)SYSTEM MAINTENANCE
24)INSTRUMENT MECHANIC(CP)
23)I T & E S M
24)INERIOR DECORATION & DESIGNING
25)LABORITORY ASSISTANT(CP)
26)LIFT MECHANIC
27)MAINTANANCE MECHANIC(CP)
28)MECHANIC AGRICULTURE MACHINERY
29)MECHANIC AUTO ELECTRICAL ELECTRONICS
30)MECHANIC DIESEL
31)MECHANIC LENS/PRISM GRINDING
32)MECHANIC MEDICAL ELECTRONICS
33)MECHANIC MECHATRONICS
34)MECHANIC MOTOR VEHICLE
35)MECHANIC REFRIGERATION & AIR CONDITIONING
36)PLUMBER
37)STEWARD
38)SURVEYOR
39)SURFACE ORNAMENTATION TRCHNIQUES
40)WELDER
41)WELDER (GAS & ELECTRIC)
അപേക്ഷാ രീതി:
സംസ്ഥാനത്തെ വിവിധ സർക്കാർ ഐടി ഐകളിലെ ഡിപ്ലോമ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ഏകജാലക രീതിയിലാണ്.ഒരു ജില്ലയിലെ എല്ലാ സർക്കാർ ഐ.ടി.ഐ.കളിലേയ്ക്കും ഒരൊറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.എന്നാൽ പ്രൈവറ്റ് ഐ.ടി.ഐ.കളിൽ, അതാതു സ്ഥാപനം നേരിട്ടാണ് പ്രവേശന നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത്. പൈവറ്റ് ഐ.ടി.ഐ.കളിൽ പ്രവേശനമുറപ്പിക്കുന്നതിനു മുൻപ്, നിർദിഷ്ട കോഴ്സിന് എൻ.സി.സി.ടി.യുടെ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സ്വാശ്രയ ഐ.ടി.ഐ.കളിലെ ഫീസ് നിരക്ക്, സർക്കാർ ഐ.ടി.ഐകളേക്കാൾ താരതമ്യേനെ ഉയർന്നതാണ്.
വിവിധ ജില്ലകളിലെ സർക്കാർ - സ്വാശ്രയ ഐ.ടി.ഐ.കളുടെയും അവിടുത്തെ കോഴ്സുകളുടേയും ലിസ്റ്റ് വെബ് സൈറ്റിലുണ്ട്.
ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും വെബ് സൈറ്റ് സന്ദർശിക്കുക:
www.det.kerala.gov.in
(തുടരും)
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.