• HOME
 • »
 • NEWS
 • »
 • career
 • »
 • Engineering Entrance | ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിക്കണമെന്ന വ്യവസ്ഥ AICTE പരിഷ്കരിക്കുന്നു

Engineering Entrance | ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിക്കണമെന്ന വ്യവസ്ഥ AICTE പരിഷ്കരിക്കുന്നു

പരിഷ്കരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളിലും യോഗ്യതകളിൽ മാറ്റംവരുത്തേണ്ടതുണ്ട്.

പരീക്ഷ - പ്രതീകാത്മക ചിത്രം

പരീക്ഷ - പ്രതീകാത്മക ചിത്രം

 • Share this:
  എഞ്ചിനീയറിങ് കോഴ്സ് പ്രവേശനത്തിനുള്ള (Engineering Entrance ) യോഗ്യതകള്‍ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള ദേശീയ കൗൺസിൽ (All India Council for Technical Education) പരിഷ്കരിക്കുന്നു. ഹയർ സെക്കൻഡറിക്ക് (Higher Secondary) ഫിസിക്സ്, മാത്തമാറ്റിക്സ്,  കെമിസ്ട്രി വിഷയങ്ങൾ നിർബന്ധമായി പഠിക്കണമെന്ന വ്യവസ്ഥയാണ് പരിഷ്കരിക്കുന്നത്. യോഗ്യത പരിഷ്കരിക്കുന്ന മാർഗരേഖ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) പ്രസിദ്ധീകരിച്ചു. പരിഷ്കരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളിലും യോഗ്യതകളിൽ മാറ്റംവരുത്തേണ്ടതുണ്ട്.

  എയറോനോട്ടിക്കൽ, സെറാമിക്, സിവിൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഡയറി, ഇലക്ട്രിക്, എനർജി, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മറൈൻ, നാനോടെക്നോളജി, ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി, ടെക്സ്റ്റൈൽ, മൈനിങ് എന്നി ബ്രാഞ്ചുകളില്‍ പ്രവേശനം നേടുന്നതിനാണ് ഹയർസെക്കൻഡറിക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി കോമ്പിനേഷൻ നിർബന്ധമായി പഠിക്കേണ്ടത്.

  Also Read- സർവകലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ; ചോദ്യങ്ങള്‍ മലയാളത്തിലും; അവസാന തീയതി മെയ് 6

  ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയൊപ്പം കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഐ. ടി, ബയോളജി,  ബയോടെക്നോളജി, അഗ്രികൾച്ചറൽ, എൻജിനീയറിംഗ് ഗ്രാഫിക്സ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ബിസിനസ് സ്റ്റഡീസ് ആൻഡ് - എന്റർപ്രണർഷിപ്പ്,  ടെക്നിക്കൽ വൊക്കേഷണൽ വിഷയങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലും മൂന്നെണ്ണത്തിൽ ആകെ 45% മാർക്കുണ്ടെങ്കിൽ ആർക്കിടെക്ചർ, ബയോടെക്നോളജി, ഫാഷൻ ടെക്നോളജി ഉൾപ്പെടെയുള്ള ബി. ഇ. / ബി. ടെക്. കോഴ്സുകൾക്ക് അപേക്ഷിക്കാം. അഗ്രികൾച്ചർ, ലെതർ ടെക്നോളജി, പാക്കേജിങ് ടെക്നോളജി, ടെക്സ്റ്റൈൽ കെമിസ്ട്രി, പ്രിന്റിങ് എൻജിനീയറിംഗ്, ഫുഡ് എൻജിനീയറിംഗ് തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്.

  ഈ വർഷം 1.5 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനൊരുങ്ങി ആക്‌സെഞ്ചര്‍


  ഈ വർഷം 1,50,000 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുള്ള പദ്ധതിയുമായി ആക്സെഞ്ചര്‍ (accenture). 2021ല്‍ കമ്പനി ഇന്ത്യയില്‍ 70,000 പേരെ നിയമിച്ചിരുന്നു. നിലവില്‍, കമ്പനിയുടെ ഇന്ത്യയിലെ ഓഫീസില്‍ 2,50,000 ത്തിലധികം ജീവനക്കാരുണ്ട്. 2014ല്‍ കമ്പനിക്ക് 3 ലക്ഷത്തിലധികം ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍ കമ്പനിയുടെ എല്ലാ ഓഫീസുകളിലുമായി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ജീവനക്കാരുടെ എണ്ണം 6,24,000 ആയിരുന്നു. ക്ലൗഡ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലറ്റിക്‌സ് എന്നീ മേഖലകളാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകരമായത്.

  Also Read- ഒരു ഉത്തരക്കടലാസിന് പരമാവധി 10 മിനിറ്റ്; ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ മാറ്റം

  മെറ്റാവേർസ് വഴി അടുത്ത സാമ്പത്തിക വർഷത്തിൽ 1,50,000 പേരെ ഉൾപ്പെടുത്താനാണ് ആക്‌സെഞ്ചർ പദ്ധതിയിടുന്നത്. ഈ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വി ആർ (VR) ഹെഡ്‌സെറ്റുകൾ നൽകും. റിപ്പോർട്ടുകൾ പ്രകാരം, മെറ്റാവേർസ് അനുഭവം പരമ്പരാഗത പഠന രീതികളേക്കാൾ 30-40 ശതമാനം കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതാണെന്ന് പറയപ്പെടുന്നു. കമ്പനിയുടെ വിര്‍ച്വല്‍ കാമ്പസിന് Nth ഫ്‌ലോര്‍ എന്നാണ് പേര് നൽകിയിരിക്കുന്നത്.

  വിവിധ മേഖലകളില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ കമ്പനിയ്ക്ക് ആവശ്യമുണ്ടെന്ന്‌ കമ്പനിയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ചീഫ് ടെക്നോളജി ഓഫീസറുമായ പോള്‍ ഡോഗെര്‍ട്ടി പറഞ്ഞു. എക്‌സ്ആര്‍, ബ്ലോക്ക്‌ചെയിന്‍, ഗെയിമിംഗ്, സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

  അതേസമയം, കോഗ്‌നിസെന്റിന് ഇന്ത്യയില്‍ 2 ലക്ഷത്തിലധികം ജീവനക്കാരുണ്ട്, ക്യാപ്ജെമിനിക്ക് 1.5 ലക്ഷവും ഐബിഎമ്മിന് ഒരു ലക്ഷം ജീവനക്കാരുമാണുള്ളത്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ എന്നിവയ്ക്കൊപ്പം ഈ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് മൂന്ന് ലക്ഷം വരെയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
  Published by:Arun krishna
  First published: