• HOME
  • »
  • NEWS
  • »
  • career
  • »
  • Digital University | രാജ്യത്തെ പുതിയ ഡിജിറ്റൽ സർവ്വകലാശാലയെക്കുറിച്ച് അറിയേണ്ടതെല്ലാം

Digital University | രാജ്യത്തെ പുതിയ ഡിജിറ്റൽ സർവ്വകലാശാലയെക്കുറിച്ച് അറിയേണ്ടതെല്ലാം

നിലവിൽ ഇന്ത്യയിൽ രണ്ട് ഡിജിറ്റൽ സർവ്വകലാശാലകളുണ്ട്. രാജ്യത്ത് ആദ്യമായി സ്ഥാപിച്ച കേരളത്തിലെ ഡിജിറ്റൽ സർവ്വകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടിഎം-കെ) ആണ് ഒന്നാമത്തേത്. രണ്ടാമത്തെ ഡിജിറ്റൽ സർവ്വകലാശാല ജോധ്പൂരിലാണ് സ്ഥാപിച്ചിട്ടുള്ളത്.

  • Last Updated :
  • Share this:
    ഇന്ത്യയിൽ ഉടൻ തന്നെ ഡിജിറ്റൽ സർവകലാശാല (Digital University In India)  ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുന്ന ഒരു ഡിജിറ്റൽ സർവ്വകലാശാലയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഓരോ കുട്ടികൾക്കും അവരുടെ വീട്ടിലിരുന്ന് വ്യക്തിഗത പഠനം നടത്താൻ അതുവഴി അവസരം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ സർവ്വകലാശാലയെ ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാവും സജ്ജമാക്കുക.

    ALSO READ- Union Budget 2022 | ഇ-പാസ്‌പോര്‍ട്ടുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനം

    ഹബ് ആൻഡ് സ്പോക്ക് മാതൃക എന്നതുക്കൊണ്ട് അർത്ഥമാക്കുന്നത് വിതരണം കേന്ദ്രീകൃതമായിരിക്കും എന്നാണ്. അതായത് ക്ലാസുകൾ എല്ലാം ഒരു കേന്ദ്രീകൃത 'ഹബ്ബിൽ' നിന്നും തയ്യാറാക്കി, 'സ്പോക്ക്' എന്ന് വിളിക്കപ്പെടുന്ന മറ്റ് സ്ഥലങ്ങളിലേക്ക് അയയ്ക്കും. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് പോലും ഡിജിറ്റൽ മീഡിയം വഴി അവരുടെ വീട്ടിൽ ഇരുന്നുകൊണ്ട് 'ഹബ്ബുകൾ' വഴി 'ഗുണമേന്മയുള്ള വിദ്യാഭ്യാസം' ലഭ്യമാക്കാൻ കഴിയും.

    'ലോകോത്തര നിലവാരമുള്ള ക്ലാസുകൾ വീട്ടുപടിക്കൽ' (world-class education at the doorstep) എത്തിക്കാൻ ഇത് സഹായിക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ''രാജ്യത്തെ മികച്ച പൊതു സർവ്വകലാശാലകളും സ്ഥാപനങ്ങളും (ഡിജിറ്റൽ സർവ്വകലാശാലയിൽ) ഹബ്-സ്‌പോക്ക് ശൃംഖലയായി സഹകരിക്കും'' എന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ മികച്ച പൊതു സർവകലാശാലകളുമായും സ്ഥാപനങ്ങളുമായും ഡിജിറ്റൽ സർവകലാശാല സഹകരിക്കുന്നതിനോടൊപ്പം തന്നെ വിവിധ ഇന്ത്യൻ ഭാഷകളിലും കോഴ്‌സുകൾ ലഭ്യമാകും.

    ALSO READ- UPSC Civil Service | സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 5ന്; കൂടുതല്‍ വിവരങ്ങള്‍ അറിയാം

    ഇത് പ്രാദേശിക ഭാഷകളിലും ഐസിടി (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി) ഫോർമാറ്റുകളിലും പഠിപ്പിക്കും. ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (ഐഎസ്ടിഇ) മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കുക. നിലവിൽ ഇന്ത്യയിൽ രണ്ട് ഡിജിറ്റൽ സർവ്വകലാശാലകളുണ്ട്. രാജ്യത്ത് ആദ്യമായി സ്ഥാപിച്ച കേരളത്തിലെ ഡിജിറ്റൽ സർവ്വകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടിഎം-കെ) ആണ് ഒന്നാമത്തേത്. രണ്ടാമത്തെ ഡിജിറ്റൽ സർവ്വകലാശാല ജോധ്പൂരിലാണ് സ്ഥാപിച്ചിട്ടുള്ളത്.

    ഈ നടപടി വിദ്യാഭ്യാസ മേഖലയ്ക്ക് സഹായകരമാണെന്ന് പല വിദഗ്ധരും അവകാശപ്പെടുമ്പോൾ, മറ്റ് ചിലർ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ വികസനത്തിന് മാർഗനിർദേശം നൽകുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് ഡിജിറ്റൽ സർവ്വകലാശാല എന്ന ആശയം എന്ന് ക്ലൗഡ് ദാറ്റ് സിഇഒയും സ്ഥാപകനുമായ ഭവേഷ് ഗോസ്വാമി പറഞ്ഞു. ''ഇത് എഡ്-ടെക് മേഖലയുടെ സംഭാവനയെ നേരിട്ട് അംഗീകരിക്കുകയോ ഈ ഉദ്യമത്തിൽ സർക്കാരിനെ സഹായിക്കുന്നതിന് അവരുടെ വൈദഗ്ധ്യം തേടുകയോ ചെയ്യുന്നില്ല. ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ആധുനിക തൊഴിൽ അന്തരീക്ഷത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉറപ്പുവരുത്തുന്നതിലും വളർന്നുവരുന്ന എഡ്-ടെക് മേഖലയെ ഗവൺമെന്റ് എങ്ങനെ പ്രയോജനപ്പെടുത്തുമെന്നത് കണ്ടറിയാമെന്നും'' അദ്ദേഹം വ്യക്തമാക്കി.
    Published by:Arun krishna
    First published: