22-ാം വയസ്സില്‍ ഐഎഎസ് (IAS) ഓഫീസറായിരിക്കുകയാണ് പ്രയാഗ്രാജില് ( Prayagraj) നിന്നുള്ള അനന്യ സിംഗ് (Ananya Singh). ആദ്യ ശ്രമത്തില്‍ തന്നെ അഖിലേന്ത്യാ തലത്തില്‍ (All India rank) 51-ാം റാങ്കാണ് അനന്യ സ്വന്തമാക്കിയത്. വെറും ഒരു വര്‍ഷത്തെ തയാറെടുപ്പിന് ശേഷമാണ് അനന്യ ഈ നേട്ടം കൈവരിച്ചത്.
കുട്ടിക്കാലം മുതലേ ഐഎഎസ് ഓഫീസറാകാനാണ് അനന്യ ആഗ്രഹിച്ചിരുന്നത്. ബിരുദപഠനത്തിന്റെ അവസാന വര്‍ഷം തൊട്ട് അനന്യ ഇതിനായുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. തുടക്കത്തില്‍, ഒരു ദിവസം 7-8 മണിക്കൂര്‍ പഠനത്തിനായി അനന്യ ചെലവഴിച്ചിരുന്നു. എന്നാല്‍ പിന്നീട്, ആറു മണിക്കൂറായി പഠന സമയം ചുരുക്കി. ഒരേസമയം യുപിഎസ്സി പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് അനന്യ തയ്യാറെടുക്കുകയും ചെയ്തു.
പഠനം തുടങ്ങുന്നതിന് മുമ്പ് സിലബസ് അനുസരിച്ച് പുസ്തകങ്ങള്‍ ശേഖരിക്കുകയാണ് ആദ്യം ചെയ്തത്. ഇതോടൊപ്പം നോട്ടുകളും തയാറാക്കിയിരുന്നു. ഈ നോട്ടുകള്‍ ചെറുതും എന്നാല്‍ ആവശ്യമായ വിവരങ്ങള്‍ ഉള്ക്കൊളളുന്നതുമായിരുന്നുവെന്നും റിവിഷന്‍ ചെയ്യുന്ന സമയത്ത് ഇത് ഒരുപാട് ഉപകാരപ്പെട്ടുവെന്നും അനന്യ പറയുന്നു. മാത്രമല്ല ഇത്തരം ചെറിയ നോട്ടുകള്‍ തയാറാക്കുന്നതിലൂടെ ഉത്തരങ്ങള്‍ മനസ്സില്‍ പതിയുമെന്നും അനന്യ പറയുന്നു.
also read: 'എഞ്ചിനീയറിംഗ് സുരക്ഷിതമായ കരിയറല്ല: ലക്ഷ്യം സിവിൽ സർവീസ്': JEE Main മൂന്നാം റാങ്കുകാരന്
പ്രയാഗ്രാജിലെ സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനന്യ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കും പ്ലസ് ടുവില്‍ 98.25 ശതമാനം മാര്‍ക്കും നേടിയിരുന്നു അനന്യ. ഡല്‍ഹി യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും അനന്യ നേടിയിരുന്നു.
തുടര്‍ന്നാണ് അനന്യ 2019 ലെ യുപിഎസ്സി സിഎസ്ഇയില്‍ പരീക്ഷ എഴുതിയത്. ഏറെ നാളത്തെ ആഗ്രഹം സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചെന്നാണ് ഫലം വന്നപ്പോള്‍ അനന്യ പ്രതികരിച്ചത്. നിലവില്‍ അനന്യ പശ്ചിമ ബംഗാള്‍ കേഡറിലാണുള്ളത്.
see also: ലോകത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെ?
അതേസമയം,സാമ്പത്തികമായി വളരെ പിന്നിലുള്ള കുടുംബത്തില്‍ നിന്ന് സ്വന്തം പ്രയത്നത്തിലൂടെ മാത്രം സിവില്‍ സര്‍വീസ് നേടിയ 26കാരിയായ ശിവ് ജീത് ഭാരതിയുടെ കഥയും മുമ്പ് വാര്‍ത്തയായിരുന്നു. ഹരിയാന സിവില്‍ സര്‍വീസസ് എക്സിക്യൂട്ടീവ് എക്സാമിനേഷന് പൂര്‍ത്തിയാക്കിയ 48 പേരില്‍ ഒരാളാണ് ഭാരതി. ഹരിയാനയിലെ ജയ്സിംഗ്പുര എന്ന ഗ്രാമത്തിലെ പത്രവില്‍പ്പനക്കാരനായ ഗുര്‍നാം സൈനിയുടെ മകളാണ് ശിവ് ജീത് ഭാരതി.
ഭാരതിയുടെ അമ്മ ശാരദ സൈനി അങ്കന്‍വാടി ജീവനക്കാരിയാണ്. പരിമിതികളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഭാരതി പറയുന്നു.
യുപിഎസ്സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ സിവില്‍ സര്‍വീസസ് എക്സിക്യൂട്ടീവ് എക്സാമിനേഷന് അപേക്ഷ നല്കി. ഇതായിരുന്നു ആദ്യ ശ്രമം. അതേസമയം, കഠിന പ്രയത്നവും വായിക്കാനുള്ള താത്പര്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് ഭാരതി വ്യക്തമാക്കിയിരുന്നു. ബുക്കുകളും, പീരിയോഡിക്കലുകളും വായിക്കുന്നതിനൊപ്പം യൂട്യൂബ് വീഡിയോകളും ഭാരതി പഠനത്തിന് ആശ്രയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Career, IAS, UPSC Civil Service